Join Our Whats App Group

മാർച്ച് 28നും 29നും ദേശീയ പണിമുടക്ക്; കേന്ദ്ര ബജറ്റിനെതിരെ അഖിലേന്ത്യാ പ്രതിഷേധം

 


കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28 മുതൽ 29 വരെ സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും. ഐഎൻടിയുസി, ഐഐടിയുസി, സിഐടിയു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് കൊവിഡ് സാഹചര്യങ്ങളെ തുടർന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് പണിമുടക്ക് 28,29 തീയതികളിലേക്ക് മാറ്റിയത്. ദേശീയ പണിമുടക്കിന് മുന്നോടിയായി 25ന് അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക് നടത്താൻ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തത്


അതേസമയം, കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ചുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. കേന്ദ്ര ബജറ്റ് നിരാശജനകമാണ്. പൊതുമേഖലാ വിൽപന മാത്രമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നയപരമായ തീരുമാനം. പൊതു ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. ലാഭകരമായ സ്ഥാപനമാണ് എൽഐസി. ഒരു നഷ്ടവുമില്ലാത്ത കാമദേനു വായ സ്ഥാപനത്തെ എന്തിന് വിതരണം ചെയ്യണം. സ്വത്ത് വിതരണം ചെയ്യാൻ കേന്ദ്രത്തിന് എന്ത് അധികാരം. ആകാശവും, ഭൂമിയും, കരയും, കടലുമെല്ലാം കേന്ദ്രം വിതരണം ചെയ്യുന്നു. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയം നിരാശജനകമാണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group