Join Our Whats App Group

സഹപാഠികളായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ കടക്കാരൻ മൊബൈലിൽ പകർത്തി; ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസ് മർദനം

 


തിരുവനന്തപുരം: 

കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മർദനത്തിന് ഇരയായത്. മർദനത്തിൽ പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥികളായ അഭിഷേകും സഹപാഠികളായ കൂട്ടുകാരികളും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ സമീപമുണ്ടായിരുന്ന കടയിലെ കച്ചവടക്കാരൻ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇത് അഭിഷേക് ചോദ്യം ചെയ്‌തു. തുടർന്ന് കടക്കാരൻ പോലീസിനെ വിളിച്ചു.


കടക്കാരൻ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഭിഷേകിനെ മർദിക്കുകയും തുടർന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീടാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് ജീപ്പിൽ കയറ്റുമ്പോഴും സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും തന്റെ പുറത്തും മുഖത്തും അടിച്ചതായും അഭിഷേക് പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group