Join Our Whats App Group

മൂത്രമൊഴിക്കുമ്പോഴുള്ള വേദന നിസ്സാരമാക്കരുത്: അപകടം പുറകേയുണ്ട്

 


മൂത്രമൊഴിക്കുക എന്നത് സാധാരണ പ്രക്രിയയാണ്. എന്നാല്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ അത് നിങ്ങളില്‍ അതിഭീകരമായ വേദനയുണ്ടാക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലരും അറിയുന്നില്ല. പലരും ഇത്തരം വേദനയെ അവഗണിച്ച് വിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഓരോ അവസ്ഥയിലും നാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.


വേദനാജനകമായ മൂത്രമൊഴിക്കല്‍ എന്ന രോഗാവസ്ഥ ഡിസൂറിയ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വേദന മൂത്രാശയത്തിലോ മൂത്രനാളത്തിലോ പെരിനിയത്തിലോ ഉണ്ടാകാം. നിങ്ങളുടെ ശരീരത്തിന് പുറത്ത് മൂത്രം കൊണ്ടുപോകുന്ന ട്യൂബാണ് മൂത്രനാളി. അധികനേരം മൂത്രം പിടിച്ച് വെക്കുമ്പോള്‍ അത് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് വളരെ സാധാരണമാണ്. മൂത്രമൊഴിച്ച് കഴിയുമ്പോള്‍ ആ വേദന പോവുന്നു. എന്നാല്‍ ചില വേദനകള്‍ മാറാതെ നില്‍ക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള രോഗാവസ്ഥയേയും സൂചിപ്പിക്കുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.


മൂത്രനാളിയിലെ അണുബാധ വേദനാജനകമായി ഉണ്ടാവുന്ന ഇത്തരത്തിലുള്ള മൂത്രമൊഴിക്കല്‍ മൂത്രനാളി അണുബാധയുടെ (UTI) ഒരു സാധാരണ ലക്ഷണമാണ്. അണുബാധയുടെ ഫലമായാണ് മൂത്രാശയ അണുബാധ ഉണ്ടാവുന്നത്. മൂത്രനാളിയിലെ വീക്കം മൂലവും ഇത് സംഭവിക്കാം. വൃക്കകളില്‍ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം കൊണ്ടുപോകുന്ന ട്യൂബുകളാണ് മൂത്രനാളികള്‍. ഈ അവയവങ്ങളില്‍ വീക്കം ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ എളുപ്പത്തിലാണ് പലപ്പോഴും മൂത്രാശയ അണുബാധ വര്‍ദ്ധിക്കുന്നത്. ഗര്‍ഭിണികളോ ആര്‍ത്തവവിരാമമായവരിലോ എല്ലാം പലപ്പോഴും മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


ലൈംഗിക അണുബാധകള്‍ (എസ്ടിഐ) നിങ്ങള്‍ ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) അനുഭവിക്കുന്നവരണെങ്കില്‍ അവരില്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടാം. ജനനേന്ദ്രിയ ഹെര്‍പ്പസ്, ഗൊണോറിയ, ക്ലമീഡിയ എന്നീ അണുബാധകളാണ് പലപ്പോഴും വേദനാജനകമായ അവസ്ഥയില്‍ മൂത്രമൊഴിക്കാന്‍ കാരണമായേക്കാവുന്ന ചില ലൈംഗിക രോഗങ്ങളില്‍ പെടുന്നത്. 

എസ്ടിഐകള്‍ ഉണ്ടോ ഇല്ലയോ എന്നത് ആദ്യം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും അവയ്ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ എസ്ടിഐ പരിശോധനയ്ക്ക് വിധേയരാകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രോസ്റ്റാറ്റിറ്റിസ് മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ വേദനാജനകമായ മൂത്രമൊഴിക്കലിന് കാരണമാകും. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉള്ള ആളുകള്‍ക്ക് പ്രോസ്റ്റാറ്റിറ്റിസ് കാരണം വേദനാജനകമായ അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. 

ഈ അവസ്ഥ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം സംഭവിക്കുന്നതാണ്. ഇതിന്റെ ഫലമായി മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍, കത്തുന്നതു പോലുള്ള വേദന, അസ്വസ്ഥത എന്നിവയെല്ലാം പലപ്പോഴും പ്രോസ്റ്റാറ്റിറ്റിസിന്റെ ലക്ഷണങ്ങള്‍ ആണ്. അതുകൊണ്ട് അവഗണിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. സിസ്റ്റിറ്റിസ് വേദനാജനകമായ മൂത്രമൊഴിക്കാനുള്ള മറ്റൊരു കാരണം സിസ്റ്റിറ്റിസ് അല്ലെങ്കില്‍ മൂത്രസഞ്ചിയിലെ പാളിയുടെ വീക്കം ആണ്. ഇന്റര്‍സ്റ്റീഷ്യല്‍ സിസ്റ്റിറ്റിസ് (IC) വേദനാജനകമായ ബ്ലാഡര്‍ സിന്‍ഡ്രോം എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. ഇത് ഏറ്റവും സാധാരണമായ സിസ്റ്റിറ്റിസാണ്. മൂത്രാശയത്തിലും പെല്‍വിക് മേഖലയിലും വേദനയും ആര്‍ദ്രതയും ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം തിരിച്ചറിയാതെ പോവുന്നത് അവസ്ഥ ഗുരുതരമാക്കുന്നു. 


ചില സന്ദര്‍ഭങ്ങളില്‍, റേഡിയേഷന്‍ തെറാപ്പി മൂത്രാശയത്തിലും മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന വേദനയ്ക്ക് കാരണമാകും. റേഡിയേഷന്‍ സിസ്റ്റിറ്റിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. യൂറിത്രൈറ്റിസ് സാധാരണയായി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ മൂലം മൂത്രനാളിക്ക് സംഭവിക്കുന്ന വീക്കത്തെയാണ് യൂറിത്രൈറ്റിസ് എന്ന് പറയുന്നത്. മൂത്രനാളി പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാക്കുകയും ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള ശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. 

എപ്പിഡിഡിമിറ്റിസ് പുരുഷന്‍മാരിലാണ് എപ്പിഡിഡൈമിറ്റിസ് ഉണ്ടാവുന്നത്. ഇത് മൂലവും വേദനാജനകമായ മൂത്രമൊഴിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എപ്പിഡിഡൈമിസ് വൃഷണത്തിന്റെ പിന്‍ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, വൃഷണങ്ങളില്‍ നിന്ന് ബീജം സംഭരിക്കുകയും നീക്കുകയും ചെയ്യുകയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ രോഗപ്രതിരോധം തീര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത് പെല്‍വിക് കോശജ്വലന രോഗം (PID) ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍, സെര്‍വിക്‌സ്, ഗര്‍ഭപാത്രം എന്നിവയെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും വേദനാജനകമായ മൂത്രവിസര്‍ജനം സംഭവിക്കുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന വേദന പോലെ തന്നെ ഇതിനോടൊപ്പം പലപ്പോഴും വയറുവേദന, വേദനാജനകമായ ലൈംഗികത, വേദനാജനകമായ മൂത്രമൊഴിക്കല്‍ എന്നിവയും സംഭവിക്കുന്നുണ്ട്. PID എന്നത് ഗുരുതരമായ അണുബാധയാണ്. ഇത് മറ്റ് പ്രത്യുത്പാദന അവയവങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കിഡ്‌നി സ്റ്റോണ്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കിഡ്‌നി സ്‌റ്റോണ്‍. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. ഇവരില്‍ മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദന ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ സുഖമായി മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. 


ചില മരുന്നുകള്‍ കാന്‍സര്‍ ചികിത്സകള്‍ക്കുള്ള ചില മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും പോലെയുള്ള മരുന്നുകളുടേയും പാര്‍ശ്വഫലം എന്നോണം വേദനാജനകമായ മൂത്രത്തിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങളെ കുറിച്ച് നിങ്ങളുടെ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറോട് സംസാരിക്കേണ്ടതാണ്. ഇത് പലപ്പോഴും സാധാരണമായി ഉണ്ടാവുന്ന ഒരു പാര്‍ശ്വഫലമാണ്. ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ പലപ്പോഴും നിങ്ങള്‍ സ്വകാര്യഭാഗത്ത് ഉപയോഗിക്കുന്ന ചില ഉത്പ്പന്നങഅങളും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിലപ്പോള്‍ വേദനാജനകമായി ഉണ്ടാവുന്ന മൂത്രമൊഴിക്കല്‍ അണുബാധ കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. സ്വകാര്യാഗത്ത് ഉപയോഗിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ മൂലവും ഇത് സംഭവിക്കാം. സോപ്പുകള്‍, ലോഷനുകള്‍, ബബിള്‍ ബാത്ത് എന്നിവ മൂലം ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. 

എങ്ങനെ പ്രതിരോധിക്കാം? എങ്ങനെയാണ് ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ അപകടകരമായ അവസ്ഥയുണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളാണ്. ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ കോണ്ടം കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. മൂത്രാശയത്തെ പ്രകോപിപ്പിക്കുന്ന ഭക്ഷണപാനീയങ്ങളായ അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍, കഫീന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.


Post a Comment

Previous Post Next Post
Join Our Whats App Group