കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട് വന്നത്.
കടയില്‍ നിന്നും ഉപ്പിലിട്ടത് വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് എരിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടയില്‍ ഒരു കുപ്പില്‍ വെച്ചിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കുകയായിരുന്നു. വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടിയുടെ വായ്ക്ക് പൊള്ളലേറ്റു. തുടര്‍ന്ന് കുട്ടി ശര്‍ദ്ദിക്കുകയായിരുന്നു. ഇത് തൊട്ടടുത്ത് നിന്ന കുട്ടിയുടെ ശരീരത്തില്‍ പതിയ്ക്കുകയും ആ കുട്ടിക്കും പൊള്ളലേല്‍ക്കുകയും ചെയ്തു.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഇപ്പോള്‍ കാസര്‍ഗോഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപ്പിലിടുന്ന വസ്തുക്കള്‍ വേഗത്തില്‍ പാകപ്പെടുത്തിയെടുക്കാനാണ് ആസിഡ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പരാതികളും വ്യാപകമാണ്.
Post a Comment