തോട്ടടയില്‍ വിവാഹഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അതിരു വിടുന്ന വിവാഹ ആഭാസങ്ങള്‍ക്ക് തളിപ്പറമ്പിൽ നിയന്ത്രണം. വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ വിവാഹത്തിന് പൊലീസ് സംരക്ഷണം നല്‍കുമെന്നും തളിപ്പറമ്ബ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.കെ.രത്നകുമാര്‍ ഉറപ്പ് നല്‍കി.
തളിപ്പറമ്പ മുന്‍സിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം വിവാഹാഘോഷങ്ങള്‍ കുറ്റമറ്റതാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വിവാഹ ആഘോഷങ്ങളില്‍ പലതിലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയും ചിലത് വാക്കേറ്റത്തിലും അക്രമത്തിലും കലാശിക്കുന്ന പതിവ് ഇനി തുടരാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. പൊതുസമൂഹത്തിന്റെ നന്മയെ കരുതി ഇത്തരം ആഭാസങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും കൂട്ടായ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ജനപ്രതിനിധികളായ വാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് വിവാഹാഘോഷങ്ങള്‍ നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
Post a Comment