Join Our Whats App Group

നെഞ്ചോട് ചേർത്ത് നിർത്തി തന്റെ പ്രിയന്റെ പ്രണയത്തിൽ അവൾ…

 നെഞ്ചോട് ചേർത്ത് നിർത്തി തന്റെ പ്രിയന്റെ പ്രണയത്തിൽ അവൾ......


( രചന: ശിവ പാർവ്വതി )





ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം കേട്ടോ തലമൂത്തകാർന്നവരുടെ അറിയിപ്പ് ആരുന്നു. “മോളെ….” “ശരി അച്ഛാ വരൂ…” പെണ്ണുകാണൽ ചടങ്ങിൽ ഒഴിച്ചു കൂടാൻ ആകാത്ത ആണല്ലോ പെണ്ണും ചെറുക്കന്റെയും സംസാരം. അവൻ എഴുന്നേറ്റു അവൾക്ക് പിന്നാലെ നടന്നു. നടത്തം നിന്നത് ബാൽക്കണിയിൽ ആരുന്നു. അച്ഛന്റെ അമ്മയുടെ നിർബന്ധം കാരണം പെണ്ണ് കാണാൽ ചടങ്ങിന് എത്തിയത് ആരുന്നു ACP ഹേമന്ദ് നാരായണൻ. കുറച്ച് നേരത്തെ നിശബ്ദതക്ക് ഒടുവിൽ അവൻ പറഞ്ഞു തുടങ്ങി എനിക്ക് തന്നെ ഇഷ്ടം ആയില്ല നിനക്കും എന്നെ ഇഷ്ടം ആയില്ല എന്ന് പറയണം. പെട്ടന്ന് ഉള്ള അവന്റെ സംസാരത്തിൽ അവൾക്ക് ഏറെ സങ്കടം തോന്നി ഏങ്കിലും സംയമനംപാലിച്ചു അവൾ. എനിക്കും തന്നെ ഇഷ്ടം ആയില്ല….. അവളിൽ നിന്നും അങ്ങനെ ഒരു മറുപടി അവൻ പെട്ടന്ന് പ്രേതീക്ഷിക്കാത്തത് കാരണം ഞെട്ടൽ തോന്നി. എങ്കിൽ ചെന്ന് അവരോട് പറ എന്നെ ഇഷ്ടം ആയില്ല എന്ന്….



അത് താൻ തന്നെ പറഞ്ഞാൽ മതി…. ഡീ….. Acp കൂടുതൽ ചൂടാക്കണ്ട എനിക്കും അറിയാം ഒച്ചവെക്കാൻ എന്താ നിന്റെ ഉദ്ദേശം? അവന് വല്ലാത്ത ഒരു ദേഷ്യം അവളോട്‌ തോന്നി. എനിക്ക് എന്ത്‌ ഉദ്ദേശം മ്മ് ശരി..അത്ര മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു അവൻ. അവൻ പോയ വഴി നോക്കി നിൽക്കെ എന്തോ അവളുടെ മിഴി കോണിൽ ഒരു നീർ കുമിള ഉണ്ടാരുന്നു കണ്ണുകൾ അടച്ചു നിന്നു അവൾ മോളെ ലക്ഷ്മി ഒന്ന് ഇങ്ങു വന്നേ അമ്മയുടെ വിളി ആണ് കാട് കേറാൻ തുടങ്ങിയ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടത്. മോളെ ഞങ്ങൾ ഇറങ്ങുവാ അവളെ ചേർത്ത് നിർത്തി ഹേമന്ദിന്റെ അമ്മ വാസുകി. അവർ യാത്ര പറഞ്ഞു ഇറങ്ങി ഒരു നോട്ടം പോലും ഹേമന്ദിൽ നിന്നും കടാക്ഷിച്ചില്ല ലക്ഷ്മിക്ക്. അച്ഛാ എനിക്ക് ഈ കല്യാണം വേണ്ട നീ എന്താ ലക്ഷ്മി പറയുന്നേ ഹേമന്തിനു എന്താ കുഴപ്പം നല്ല ഒരു ചെറുപ്പക്കാരൻ ഈ പ്രായത്തിൽ തന്നെ ACP ആണ് അവൻ. സീതേ നീ ഒന്ന് മിണ്ടണ്ട് ഇരുന്നേ മോളെ നീ റൂമിൽ പൊക്കോ. ഏട്ടൻ എന്താ അവളോട്‌ ഒന്നും ചോദിക്കാഞ്ഞേ സീതേ ഇപ്പോൾ നമ്മൾ അവളെ വെറുതെ വിടുന്നതാ നല്ലത് എന്ത് തന്നെ ആണേലും അവളെ നമ്മളോട് പറയും എനിക്ക് ഉറപ്പ് ഉണ്ട്. അച്ഛന്റെ വാക്കുകൾ ശെരിക്കും അവൾക്ക് തെല്ലു ഒരു ആശ്വാസം തോന്നി റൂമിൽ വന്നു ഡോർ അടച്ചു കുറച്ചു നേരം കരഞ്ഞു. എഴുന്നേറ്റു കണ്ണ് തുടച്ചു അവൾ പതുക്കെ നടന്ന് ചെന്ന് ഡ്രോയർ തുറന്നു അതിൽ താൻ നിതി പോലെ സൂക്ഷിച്ച ഡയറി തുറന്നവൾ.


ആകാശകാണാത്ത മയിൽപീലി പോലെ ആരും അറിയാതെ ഒളിപ്പിച്ചു വച്ച ഒരു ഫോട്ടോ കൈയിൽ എടുത്തവൾ. ഉയർന്ന നെറ്റിത്തടവും അനുസരണ ഇല്ലാതെ പാറി നടക്കുന്ന മുടി ഇഴകൾ ഇടത് കൈതണ്ട മാടി ഒതുക്കി വെച്ചവൻ ആ വെള്ളാരം കണ്ണുകൾക്ക് പ്രത്യേകമായ ഒരു ഭംഗി ഉള്ളപോലെ ചൊടികളിൽ വിരിയുന്ന ആരെയും മയക്കുന്ന ചിരിയും സ്വാർണമാലയിൽ കോർത്ത രുദ്രക്ഷവും അവനെ കൂടുതൽ സുന്ദരൻ ആക്കും പോലെ മിഴി എടുക്കാതെ അവൾ നോക്കി ആരും അറിയാതെ പോയ തന്റെ പ്രണയത്തെ. കോളേജിൽ തന്റെ സൂപ്പർ സീനിയർ ആരുന്നു ഹേമന്ദ് നാരായണൻ. എസ് ഡി കോളേജിന്റെ റൊമാന്റിക് ഹീറോ. പെൺകുട്ടികളുടെ ആരാധ്യനായ പുരുഷൻ. കോളേജിലെ എല്ലാർക്കും തന്നെ പ്രിയങ്കരൻ അധ്യാപകരുടെ പ്രിയ വിദ്യാർത്ഥി ആരുന്നു. ഏങ്കിലും ആവണി ചേച്ചിയോട് ആരുന്നു കൂടുതൽ അടുപ്പം എപ്പോളും അവർ ഒന്നിച്ചു വാക ചോട്ടിൽ ഉണ്ടാകുമാരുന്നു. അവർ തമ്മിൽ പ്രണയത്തിൽ ആണ് എന്ന് ഒരു അപശ്രുതി ഉണ്ടാരുന്നു കോളേജ് പരക്കെ ചിലപ്പോൾ അവർ ഇഷ്ടത്തിൽ ആരുന്നിരിക്കും. മോളെ എന്താ വാതിൽ അടച്ചു ഇട്ടിരിക്കുന്നെ അമ്മയുടെ വിളി ആണ് അവളെ സ്വായബോധത്തിലേക്ക് കൊണ്ടു വന്നത്.


എഴുനേറ്റ് ചെന്ന് വാതിൽ തുറന്നു. ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി അമ്മേ. മോൾ പോയി ഫ്രഷ് ആയി വായോ ഭക്ഷണം കഴിക്കാറായി. ഭക്ഷണം കഴിക്കാറായോ സമയം 9 മണി ആയി. ഞാൻ ഇതാ വരുന്നു അമ്മ. അമ്മ തിരിച്ചു അടുക്കളയിലേക്ക് നടന്നു ലക്ഷ്മി വേഗം തന്നെ ടവൽ എടുത്ത് ഫ്രഷ് ആകാൻ പോയി. ഇറങ്ങി വന്നു ഡെെനിംഗ് ടേബിൾ അച്ഛനും അമ്മയും ഉണ്ടാരുന്നു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ അമ്മയുടെ ചോദ്യം എത്തി. നീ എന്താ ഹേമന്ദിനെ വേണ്ടാ എന്ന് പറഞ്ഞെ. പതുക്കെ തല ഉയർത്തി നോക്കിയപ്പോൾ അമ്മയുടെയും അച്ഛന്റെയും ശ്രദ്ധ തന്റെ മറുപടിക്കായി കാത്തുനിക്കുന്നു. എല്ലാം തുറന്നു പറഞ്ഞു അവൾ. ഹേമന്ദിനു തന്നെ ഇഷ്ടം ആയില്ല എന്ന് അയാൾക്ക് ഇപ്പോൾ ഒരു കല്യാണത്തിന് താല്പര്യം ഇല്ലാ എന്നും എല്ലാം കേട്ടുകഴിഞ്ഞു അച്ഛൻ ഒരു ചിരി മാത്രം സമ്മാനിച്ചു എണിറ്റു പോയി. തനിക്ക് അറിയാം അച്ഛനോളം തന്നെ ഈ ലോകത്ത് ആർക്കും മനസ്സിലാകില്ല. വീണ്ടും ദിവസങ്ങൾ പോയി മറഞ്ഞു എന്നോ തനിക്ക് തോന്നിയ ഒരു ഇഷ്ടം ആരുന്നു ഹേമന്ദിനോട്‌ അച്ഛന്റെ കുട്ടുകാരന്റെ മകൻ ആരുന്നു. കുട്ടികാലം മുതൽ തനിക്ക് അറിയുമാരുന്നു അന്നേ തനിക്ക് ഒരു ഇഷ്ടം ഉണ്ടാരുന്നു എന്നാൽ ആരും ഒന്നും അറിഞ്ഞില്ല അവൻ പോലും.


വീണ്ടും ദിവസങ്ങൾ ആർക്കും കാത്ത് നിക്കാതെ പോയി മറഞ്ഞു. അച്ഛൻ ഹേമന്ദിന്റെ അച്ഛനോട് സംസാരിച്ചിരുന്നു എന്ന് പറഞ്ഞു. പിന്നീട് പലതവണ കണ്ടു ഏങ്കിലും തീർത്തും അപരിചിതർ ആരുന്നു ഞങ്ങൾ ഒരിക്കലും മിണ്ടിയില്ല. ഒരിക്കൽ സിറ്റിയിൽ ഒരു ആക്‌സിഡന്റ് ഉണ്ടായി താനും അവിടെ ഉണ്ടാരുന്നു. താൻ ആണ് അവരെ ഹോസ്പിറ്റലിൽ കൊണ്ടു ചെന്ന് ആക്കിയത്. അന്ന് ഹേമന്ദ് ഹോസ്പിറ്റലിൽ വന്നിരുന്നു കാര്യങ്ങൾ തിരക്കി. സമയം 9 കഴിഞ്ഞു നീ ഇനി എങ്ങനെ പോകും താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ ചോദ്യം അവൾ പറഞ്ഞു സ്കൂട്ടീ ഉണ്ട് സാർ ഞാൻ ഇപ്പോൾ ഇറങ്ങുവാ. സമയം ഒത്തിരി വൈകി തനിച്ചു പോകണ്ട ഞാൻ കൊണ്ട് ആക്കാം സ്കൂട്ടീ നാളെ വീട്ടിൽ എത്തിചെക്കാം. അത് സാരമില്ല സാർ ഞാൻ തനിയെ പൊക്കോളാം തന്റെ അഭിപ്രായം ആരും ഇവിടെ ചോദിച്ചില്ല വന്നു കേറൂ ജീപ്പിൽ. ഒന്ന് മടിച്ചു നിന്നു അവൾ പിന്നെ തന്റെ പ്രിയന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ കഴിയുമല്ലോ എന്ന് കരുതി അവൾ ജീപ്പിന്റെ ബാക്ക് ഡോർ തുറന്നു കേറാൻ തുടങ്ങിയപ്പോൾ അവന്റെ അടുത്ത ആജ്ഞ വന്നു. ഫ്രോന്റിൽ വന്നു കേറടി. നമ്മൾ പിന്നെ ചാടി ഫ്രോന്റിൽ കേറി ഇരുന്നു.വെറുതേ എന്തിനാ വഴക്ക് ആകുന്നെ. SI ക്ക് വേണ്ട നിർദ്ദേശം നൽകി ജീപ്പിൽ വന്നു കയറി അവൻ. യാത്രയിൽ രണ്ടുപേരും തീർത്തും മൗനം ആരുന്നു. എന്തോ അവളും ഒന്നും മിണ്ടിയില്ല. വാക്കുകൾക്ക് അധിതമായി മൗനം നിറച്ചു.


ഇളം കാറ്റിൽ അവളുടെ മുടി ഇഴകൾ കുസൃതി കാട്ടിയപ്പോൾ അവയെ മാടി ഒതുക്കാൻ ഹൃദയം വല്ലാണ്ട് വിങ്ങി അവന്റെ. എങ്കിലും ഒരു ചിരിയിൽ മറച്ചു അവയെല്ലാം അവൻ. ചെറുതായി ഒന്ന് മയങ്ങിപോയി വീടിന്റെ അടുത്ത് വണ്ടി നിർത്തി ഹേമന്ദ് വിളിച്ചപ്പോൾ ആണ് ഉണർന്നത്. അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു ആക്‌സിഡന്റ് കാര്യവും ഹേമന്ദിന്റെ കൂടെ താൻ എത്തും എന്നും. കയറുന്നില്ലേ മോനെ ഇല്ല അങ്കിൾ ഇറങ്ങുവാ പിന്നെ ഒരിക്കൽ ആകാം. ശരി മോനെ..ഒരു ചിരി നൽകി ഹേമന്ദ് യാത്ര തിരിച്ചു ആ ദിവസത്തിനു ശേഷം താൻ ഹേമന്ദിനെ കണ്ടിരുന്നില്ല. പിന്നീട് ഒരിക്കൽ റോഡ് സൈഡ് വണ്ടി ചെക്കിങ് നടത്തുന്നത് കണ്ടപ്പോൾ സ്കൂട്ടീ സൈഡ് ഒതുക്കി അവൾ നടന്നു അവന്റെ അടുത്തേക്ക്. സാർ തിരിഞ്ഞു നിന്നിരുന്ന ഹേമന്ദ് അവൾക്ക് അഭിമുഖം നിന്നു തന്റെ ഗൗരവം ഒട്ടും വിടാതെ ചോദിച്ചു. മ്മ്..എന്താ.. അത് സാർ അന്നത്തെ ആക്‌സിഡന്റ് കേസ് എന്തായി അയാൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്. മ്മ് കുഴപ്പം ഒന്നുമില്ല ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി. മ്മ്..ഇനി എന്താ നിക്കുന്നെ ചുറ്റുപാടും നോക്കിയപ്പോൾ എല്ലാരും തങ്ങളെ ശ്രദ്ധിച്ചു നിൽക്കുന്നു. പിന്നെ ഒന്നും മിണ്ടാതെ അവൾ തിരിച്ചു നടന്നു തന്റെ സ്കൂട്ടിക്ക് അരികിൽ എത്തി. എന്തോ ഒരു സങ്കടം താൻ ഇത്തിരി പോലും ആ ഹൃദയത്തിൽ ഇല്ലാ എന്ന് ഓർത്തപ്പോൾ.


എന്നാൽ രണ്ടു പീലി കണ്ണുകൾ അവളുടെ ഭാവങ്ങൾ എല്ലാം അവൾ അറിയാതെ ശ്രദ്ധിക്കുന്നുണ്ടാരുന്നു പിന്നിട് ഉള്ള ദിവസങ്ങൾ കൊഴിഞ്ഞു തീരുന്നു ഒരിക്കലും ഒരു തിരിച്ചു വരാനോ ആർക്ക് വേണ്ടിയും കാത്തു നില്കാതെ. ഇന്ന് താൻ നിഹയുടെ കൂടെ ഷോപ്പ്പിങ് വന്നതാരുന്നു സിറ്റിലെ ഒരു ടെസ്റ്റിൽസിൽ ഷോപ്പ്പിങ് കഴിഞ്ഞു തിരിച്ചു ഇറങ്ങുമ്പോൾ ആണ് ആ കാഴ്ച്ച കണ്ണിൽ ഉടക്കിയെ. ഹേമന്ദേട്ടനും ആവണി ചേച്ചിയും കൈയും കോർത്തു പിടിച്ചു നിക്കുന്നു ലേഡീസ് സെക്ഷനിൽ എന്തോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഡീ അത് നമ്മുടെ പഴയ കോളേജ് റൊമാന്റിക് കപ്പിൾസ് അല്ലെ എന്താ ഒരു ചേർച്ച രണ്ടാളും. നിഹയുടെ കമന്റ്‌ ആരുന്നു എന്നാൽ തനിക്കു ഉടൻ വീട്ടിൽ എത്തിയാൽ മതിയെന്നാരുന്നു അവൾക്ക്. അത്രമേൽ അവളുടെ ഹൃദയത്തിൽ നിന്നും രക്തതുള്ളികൾ ഘനിച്ചു. തിരിച്ചു വീട്ടിൽ വന്നു കയറിയപ്പോൾ അച്ഛൻ ഹാളിൽ ഇരുപ്പുണ്ട്. മോളെ അച്ഛന് കുറച്ചു സംസാരിക്കാൻ ഉണ്ടാരുന്നു. പറഞ്ഞോളൂ അച്ഛാ ലക്ഷ്മിയെ പിടിച്ചു അടുത്ത് ഇരുത്തി അവളുടെ അച്ഛൻ പറഞ്ഞു തുടങ്ങി. അടുത്ത് തന്നെ അമ്മയും ഉണ്ടാരുന്നു. മോളെ പെണ്മക്കൾ വളരുമ്പോൾ അച്ഛനും അമ്മയ്ക്കും ആധിയാണ് നാളെ അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കും വരെ ഒരു തീ ആണ് നെഞ്ചിൽ.ഞങ്ങൾക്ക് നീ മാത്രം ഒള്ളു. മോൾ എതിര് പറയരുത് അച്ഛൻ അവർക്ക് വാക്ക് കൊടുത്തു. അച്ഛന്റെ വാവ സമ്മതിക്കില്ലേ. മ്മ് ആ കണ്ണിരുകൾക്ക് ഇടയിലും അവൾ പറഞ്ഞു എനിക്ക് സമ്മതം ആണ് അച്ഛ.


ഉള്ളിൽ ഒരു അഗ്നിപർവതം പൊട്ടി തെറിക്കുമ്പോളും പുറമെ ശാന്തമായി നിൽക്കാൻ പെണ്ണിനെ കഴിയൂ.പിന്നെ അവൾ പതുക്കെ റൂമിലേക്ക് നടന്നു. എന്താണ് തന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് അറിയാതെ. ഇന്നാണ് കല്യാണം എല്ലാം എത്ര പെട്ടന്ന് ആരുന്നു ഇന്ന് താൻ ഒരു വധുവിന്റെ വേഷത്തിൽ ഇന്ന് മറ്റൊരാളുടെ താലിചരട് ഏറ്റു വാങ്ങാൻ പോകുന്നു.എത്ര വിചിത്രം ആണ് ജീവിതം. നമ്മൾ ആഗ്രഹിക്കുന്നു ഒന്ന് മറ്റൊന്ന് ആരിക്കും ദെെവം നമുക്ക് വിധിക്കുന്നെ. സർവ്വാഭരണ വിഭുഷിതയായി ട്രെഡിഷണൽ ഗോൾഡ് ആരുന്നു അവൾ അണിഞ്ഞിരുന്നത് റെഡ് ചില്ലി കളർ സാരിയിൽ ഒരു അപ്സരസിനെ പോലെ അവൾ തിളങ്ങി നിന്നു ഏങ്കിലും മനസ്സിലെ സങ്കടം മുഖത്തു പ്രീതിപലിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട് അവൾ. ആരോ വിളിച്ചു പറയുന്ന കേൾകാം ചെറുക്കനും കൂട്ടരും വന്നുട്ടോ പെണ്ണിനെ കൊണ്ടുവരൂ. താലവും കൈയിൽ എന്തി അമ്മായിയുടെ ഒപ്പം കാതിർമഡപത്തിലേക്ക് നടന്നു. സദസിനെ വണങ്ങി വരന്റെ വലതു ഭാഗം ചേർന്ന് ഇരുന്നു അവൾ. നാഥസ്വാരത്തിന്റെ വാദ്യഘോഷത്തോടെ വരൻ അവളുടെ കഴുത്തിൽ താലി ചാർത്തി സിമന്തരേഖയിൽ സിന്ദൂരം ചാലിച്ചു കണ്ണുകൾ ഇറുക്കി അടച്ചു അവൾ മിഴി കോണിൽ നിന്നും അനുസരണ ഇല്ലാതെ ഒരു നീർ കണം അടർന്നു വീണു.ലക്ഷ്മി അവന്റെ പ്രാണന്റെ പാതിയായി.


ശിരസ്സ് ഉയർത്തി ഒരിക്കൽ പോലും അവൾ അവനെ നോക്കിയില്ല എന്തിനാ ഇങ്ങനെ പേടിച്ചു മിഴികൾ അടച്ചു ഇരിക്കുന്നത് പെണ്ണെ നീ. തനിക്ക് ഏറെ പരിചിതം ആയ ശബ്‍ദം ശിരസ്സ് ഉയർത്തി നോക്കിയാ അവൾക്ക് തന്റെ കണ്ണുകളെ വിശ്വാസിക്കാൻ ആയില്ല. താൻ ഏറെ ആഗ്രഹിച്ച താൻ പ്രാണന് തുല്യം സ്നേഹിച്ച ആരുടെയാകണം എന്നാണോ ഇത്രയും കാലം ആഗ്രഹിച്ച ആൾ ആണോ ഇന്ന് തന്റെ കഴുത്തിൽ താലി ചാർത്തിയെ. എന്താടി നോക്കി പേടിപ്പിക്കുന്നെ ഉണ്ടക്കണ്ണി ഇത് ഒക്കെ എങ്ങനെ ഹ ഹാ ഹ്ഹ അതാരുന്നോ അതൊക്കെ ചേട്ടൻ വഴിയേ പറഞ്ഞു തരാം ഇപ്പോൾ മോൾ മുഖം ഒന്ന് തുടച്ചു നല്ല ഒരു പോസ് കൊടുക്കട്ടോ ക്യാമറ ചേട്ടന്മാർക്ക് ഇത്ര നേരം മുഖം കുനിച്ചു ഇരിക്കുവല്ലാരുന്നോ. അവനെ നോക്കി ചെറുതായി മധുരനൊമ്പരം ചാലിച്ചു ഒരു ചെറു ചിരി സമ്മാനിച്ചു. ഒളികണ്ണാൽ അവൻ കണ്ണു ചിമ്മി കാണിച്ചു. അങ്ങനെ എല്ലാം മംഗളം ആയി തന്നെ നടന്നു. ഹേമന്ദത്തിലെ മരുമകൾ ആയി വലതുകാൽ വെച്ച് കയറി അവൾ. തന്റെ ക്ഷീണം അറിഞ്ഞു ഹേമന്ദിന്റെ അമ്മ തന്നെ റൂമിൽ ആക്കി. വല്ലാത്ത ഒരു മടുപ്പ്, ഹേമന്ദിനെ പിന്നെ കണ്ടില്ല ഈവെനിംഗ് റിസെപ്ഷൻ ഉണ്ട് എന്ന് അമ്മ പറഞ്ഞിരുന്നു. ഒന്ന് ഫ്രഷ് ആയി ഒരുങ്ങി നിന്നു ഇളം റോസ് കളർ ഫ്രോക്ക് ആരുന്നു അതിന് ചേർന്ന രീതിയിൽ മുടി പോളികട്ട് ആയി കെട്ടി, ചെറിയ ഡയമണ്ട് സെറ്റ് ആരുന്നു തനിക്കായി കരുതി വെച്ചിരുന്ന മാലയും കൂടെ താലിമാലയും ഒരു കൈയിൽ ഡയമണ്ടിന്റെ തന്നെ സിംപിൾ രണ്ടു വളകളും അത് അവളെ കൂടുതൽ സുന്ദരിയാക്കി.


കണ്ണാടിയുടെ മുന്നിൽ നിന്നു കുറെ നേരം തിരിഞ്ഞു നോക്കുമ്പോൾ ആണ് തന്നെ നോക്കി വാതിലിൽ തന്റെ അതെ കളർ കുർത്തയും മുണ്ടും ഉടുത്തു നിൽക്കുന്ന ഭർത്തുവിനെ കാണുന്നത് ഒരു നിമിഷം നോക്കി നിന്നു പോയി അത്ര ഗ്ലാമർ ആണ് ചെക്കൻ ഞാൻ പോലും വായിനോക്കി നിന്നു പോകും പിന്നെ മറ്റു പെൺകുട്ടികളെ പറഞ്ഞിട്ട് കാര്യം മുണ്ടോ. ഡ്രിം ചെയ്ത താടിയും ജെൽ ഇട്ടു മിനുക്കി വെച്ചിരിക്കുന്ന മുടിയും ഒക്കെ കൂടെ ഒരു ചന്തം ഒക്കെ ഉണ്ട്. അരയിലൂടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ആണ് താൻ ഇത്ര നേരം സ്വപ്നലോകത്ത് ആരുന്നു എന്ന് അറിഞ്ഞേ. എന്താ മാഷേ വിട്ടേ അമ്മ വരുട്ടോ… ആണോ മ്മ് എന്നാൽ ബാ സ്വപ്നം ഒക്കെ പിന്നെ കാണാം ഒരു കള്ള ചിരിയോടെ തന്റെ കരം ഗ്രഹിച്ചു മുന്നോട്ട് നടന്നു അവൻ. കുറെ ആളുകൾ ഉണ്ടാരുന്നു പലർക്കും വിവാഹത്തിന് വരാൻ ആയില്ലരുന്നു. ഹേയ്…ഗയ്‌സ് ഹാപ്പി മാരീഡ് ലൈഫ്. നോക്കിയപ്പോൾ ആവണി ചേച്ചി ആരുന്നു കൂടെ നീരജ് ഏട്ടൻ ഇതിപ്പോൾ എന്താ കഥ എന്ന് അറിയാതെ വാ പൊളിച്ചു നിന്നു പോയി. കോളേജ് ടൈം ഹേമന്ദേട്ടന്റെ ചങ്ക് ഫ്രണ്ട് ആരുന്നു നീരജ് ഏട്ടൻ പിന്നെ ആവണി ചേച്ചി. ഇതിപ്പോൾ മിഴിച്ചു നിന്നപ്പോൾ ആണ് അടുത്ത് നിന്നും ഒരു അശരീരി നീ എന്ത ഇങ്ങനെ മിഴിച്ചു നോക്കുന്നെ ഹേ. അല്ല നീരജ് ഏട്ടൻ എന്താ ആവണി ചേച്ചിയുടെ കൂടെ. ഹസ്ബന്റ് പിന്നെ ഭാര്യയുടെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ ആണ് പെണ്ണെ വരണ്ടേ. അപ്പോൾ ഇവർ തമ്മിൽ ഇഷ്ടത്തിൽ ആരുന്നോ. അതേല്ലോ എന്നിട്ടു കോളേജ് മൊത്തം പാട്ട് നിങ്ങൾ രണ്ടും ആണ് പ്രേമത്തിൽ എന്നാണല്ലോ ആർക്ക് എന്താ പറയാൻ പാടില്ലത്തെ.


പിന്നെയും കുറെ പേർ വന്നു ആശംസകൾ നൽകി പിരിഞ്ഞു. രാത്രി ഏറെ വൈകി ആണ് റിസപ്ഷൻ കഴിഞ്ഞേ. വന്നു ഫ്രഷ് ആയപ്പോൾ അമ്മ സെറ്റ് മുണ്ട് ഉടുപ്പിച്ചു തന്നു. വല്ലാതെ ഹൃദയം മിടിക്കുന്നു.പാൽ ഗ്ലാസ്‌ കൊണ്ട് റൂമിൽ ചെന്നപ്പോൾ ആൾ ബാൽകാണിയിൽ നിൽപ്പുണ്ട്. പാൽ ഗ്ലാസ്‌ ടേബിൾ വെച്ച് അടുത്തേക്ക് ചെന്നു. താൻ ചെന്നപ്പോൾ തന്നെ ഒരു ചെറു ചിരിയോടെ ചേർത്ത് നിർത്തി തലയിലുടെ ചെറുതായി തലോടി. ഇളം കാറ്റ് അവരെ തട്ടി തടഞ്ഞു എങ്ങോ പോയി മറഞ്ഞു. അപ്പോൾ എന്തിനാ അന്ന് എന്നോട് ഇഷ്ടം അല്ല എന്ന് പറഞ്ഞെ പതുക്കെ അവൾ അവനോടു ചോദിച്ചു. അതോ നീ എന്ന കള്ളി പെണ്ണിനെ വെറുതെ കളിപ്പിച്ചത് അല്ലെ. എന്തിന് അതോ കുഞ്ഞ് നാൾ മുതൽ നിന്റെ ഉള്ളിലെ ഇഷ്ടം നീ മറച്ചു വെച്ചില്ലേ ആരും അറിയാതെ അത് നിന്റെ അച്ഛൻ കണ്ടുപിടിച്ചിരുന്നു നീ ഡയറിയിൽ ഒളിപ്പിച്ച ആ മയിൽപീലിയെ. എന്തോ വല്ലാത്ത ഒരു അവസ്ഥ എന്നിട്ട് അച്ഛൻ എന്താ തന്നോട് ഒന്നും ചോദിക്കാഞ്ഞത്. നിന്നെ കൊണ്ടു തന്നെ പറയിക്കാൻ ആണ് ഞങ്ങൾ അങ്ങനെ ഒരു പ്ലാൻ ഇട്ടത് എന്നാൽ നീ ഞങ്ങളെ ഞെട്ടിച്ചു. പണ്ടേ നിന്റെ അച്ഛനും എന്റെ അച്ഛനും നിന്നെ എനിക്ക് വേണ്ടി ഉറപ്പിച്ചു വെച്ചത് ആരുന്നു. അന്നും ഇന്നും എന്നും പണ്ടത്തെ പാവാടകാരിയോട് ആരുന്നു എനിക്ക് ഇഷ്ടം. എന്നിട്ട് എന്താ പറയാഞ്ഞേ ഞാൻ എത്ര വിഷമിച്ചു എന്ന് അറിയാമോ. ഓരോ നിമിഷവും ഉരുകി ആണ് ഞാൻ കഴിഞ്ഞു കുട്ടിയത്. അതൊക്കെ മാറിയില്ലേ ഇനി എന്നും നമ്മൾ ഒന്നിച്ചു ആരിക്കും മഴക്കാറിനൊപ്പം വിരുന്നു എത്തിയ മഴയെ ഭൂമി നെഞ്ചോട് ചേർത്ത് നിർത്തി തന്റെ പ്രിയന്റെ പ്രണയത്തിൽ അവൾ ആർത്തു ഉല്ലസിച്ചു. തന്റെ പ്രണയത്തെ നെഞ്ചോട് ചേർത്ത് നിർത്തി അവൻ കാതരമായി പറഞ്ഞു.. “”എന്നും നീ ആരുന്നു എന്റെ പ്രണയം പെണ്ണെ””. പുതിയ ഒരു തുടക്കം…

Post a Comment

Previous Post Next Post
Join Our Whats App Group