Join Our Whats App Group

ആര്‍ത്തവകാലത്തെ സ്വയംഭോഗം നല്‍കുന്നത് ഈ ഗുണങ്ങള്‍...!, സ്ത്രീകളിലെ സ്വയംഭോഗം, അറിയാം കൂടുതല്‍ വിവരങ്ങള്‍...| Health Wellness

 പലരും ഇന്ന് പറയാന്‍ മടിക്കുന്ന ഒന്നാണ് സ്വയംഭോഗം. ഇന്ന് വെറും ലൈംഗിക സുഖം നേടാനായുളള വഴിയായാണ് പലരും കണ്ടു വരുന്നത്. ഇതു കൊണ്ടാണ് ഇതെക്കുറിച്ചു പറയാന്‍ പലരും മടിയ്ക്കുന്നതും ഇത് മോശമായി കരുതുന്നതും. ഇതിനെല്ലാം അപ്പുറം പല തരത്തിലെ ഗുണങ്ങളും ദോഷങ്ങളും വാസ്തവങ്ങളുമെല്ലാം കലര്‍ന്നതുമാണ്. ആരോഗ്യപരമായി ചെയ്താല്‍ ശരീരത്തിനും മനസിനും ആരോഗ്യപരമായ ഗുണങ്ങള്‍, അല്ലെങ്കില്‍ അനാരോഗ്യകരമായ കാര്യങ്ങള്‍, എന്നിങ്ങനെ പോകുന്നു. സ്ത്രീകളിലെ സ്വയം ഭോഗത്തെ കുറിച്ച് അറിയാം.



സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന്‍ മുക്കാല്‍ ഭാഗവും സ്ത്രീ അര ഭാഗവുമെന്നാണ് കണക്ക്. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്. ഇതിന് അടിസ്ഥാനമില്ല. സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പല സ്ത്രീകളും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കും. 50 ശതമാനത്തിലേറെ സ്ത്രീകള്‍ ഇതു ചെയ്യുന്നു. 18 വയസിനു മുകളിലെ 92 ശതമാനം പേരും. സ്വയംഭോഗം സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.


10ല്‍ ആറു സ്ത്രീകളും സെക്സിനേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടുന്നവരാണ്. സെര്‍വിക്കന്‍ അണുബാധകള്‍ തടയാന്‍ സ്വയംഭോഗം സഹായിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന്നത്. 24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നത്. ശേഷിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള ഒരു വഴി കൂടിയാണ് സ്വയംഭോഗം.സ്വയംഭോഗം സ്ത്രീകളില്‍ സ്ട്രെസ്, മാസമുറ സമയത്തെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.



പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ലെന്ന ധാരണ സമൂഹത്തില്‍ പ്രബലമാണ്. പെണ്‍കുട്ടികള്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുക പോലും ചെയ്യാറില്ലെന്നതിനാല്‍ ഈ വിശ്വാസത്തിന് ബലം കൂടുന്നു. പെണ്‍കുട്ടികളും സ്വയംഭോഗം ചെയ്യാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാന്‍ മടിക്കും. ആരോഗ്യം നശിക്കുമെന്ന പേടി കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അര്‍ത്തവകാലത്ത് സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സുരക്ഷിതം തന്നെ. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള വേദന മാറാന്‍ സ്വയംഭോഗം സഹായിക്കും.


പല സ്ത്രീകളും വൈബ്രേറ്ററുകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കാറുണ്ട്. വിക്ടോറിയന്‍ ഡോക്ടര്‍മാരാണ് സ്ത്രീകളിലെ ഹിസ്റ്റീരിയയ്ക്കുള്ള പരിഹാരമായി വൈബ്രേറ്ററുകള്‍ കണ്ടുപിടിച്ചത്. 17, 18 കാലഘട്ടങ്ങളില്‍ സ്വയംഭോഗം കണ്ണിന്റെ കാഴ്ച കളയും, മലബന്ധമുണ്ടാക്കും, വയറിനും ലംഗ്സിനും കേടുണ്ടാക്കുമെന്നെല്ലാമായിരുന്നു വിശ്വാസം, സെക്സ് സുഖം ലഭിയ്ക്കാത്ത സ്ത്രീകള്‍ക്കുണ്ടാകുന്ന ഹിസ്റ്റീരിയ മാറ്റാന്‍ ഡോക്ടര്‍മാര്‍ വജൈനല്‍ മസാജ് ചെയ്തു കൊടുക്കുമായിരുന്നു. ഇതുവഴിയുണ്ടാകുന്ന ഓര്‍ഗാസം ഹിസ്റ്റീരിയ മാറാന്‍ സഹായിക്കുമെന്നായിരുന്നു വിശ്വാസം.


അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയാന്‍ സഹായിക്കുന്ന ഒരു തരം ഉപകരണം പുരുഷന്മാര്‍ക്കായി നിര്‍മിച്ചിരുന്നു. ഇത് ഉദ്ധാരണം തടയാന്‍ സഹായിച്ചിരുന്നു. വിക്ടോറിയന്‍ കാലത്ത് സ്വയംഭോഗമെന്നാല്‍ അസുഖകാരണമാകും, സ്വപ്നസ്ഖലനമുണ്ടാകും എന്നിങ്ങനെയെല്ലാമായിരുന്നു കണക്കൂകൂട്ടല്‍. ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ മറ്റു പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് അടുപ്പമുണ്ടാകാതിരിയ്ക്കാന്‍ ഒരുതരം ഇരുമ്പു ബെല്‍റ്റ് ഇവര്‍ക്കായുണ്ടായിരുന്നു. എന്നാല്‍ ഇത് പലപ്പോഴും അണുബാധകള്‍ക്കും മരണത്തിലേയ്ക്കും വരെ വഴി വച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group