Join Our Whats App Group

ആദ്യ രാത്രിയിൽ ആഘോഷത്തിന് തയ്യാറാക്കിയ മുറിയാകെ വലിച്ചു വാരിയിട്ടു.... - Gopika Gopakumar

 അത്രമേൽ

(രചന: Gopika Gopakumar)




അയാൾ കെട്ടിയ താലിയൂരി മുഖത്തേക്ക് വലിച്ചെറിയുമ്പോഴും മനസ്സിൽ ദേഷ്യത്തിനുപരി വെറുപ്പായിരുന്നു ……

തന്നെ പോലൊയൊരു വിദ്യ സമ്പന്നയായവൾക്ക് കിട്ടിയ രണ്ടാം കെട്ടുക്കാരനെ കുറിച്ചോർത്തു പുച്ഛമായിരുന്നു തോന്നിയത് …….

ആദ്യ രാത്രിയിൽ ആഘോഷത്തിന് തയ്യാറാക്കിയ മുറിയാകെ വലിച്ചു വാരിയിട്ടു പ്രതിഷേധങ്ങൾ തീർക്കുമ്പോഴും പുഞ്ചിരിയോടെ നോക്കിയിരുന്നു അയാൾ …..

സ്വയം ആ പുഞ്ചിരിക്കുന്നവന് നേരെ മുഖം വെട്ടിച്ചു പിന്നെയും വാശി തീർക്കും പോലെ വായിൽ വന്നതെല്ലാം ചീറിക്കൊട്ടി ……..

“”””” തന്നെ പോലൊരാളെ ഒരിക്കലും ഞാനെന്റെ ഭർത്താവായി അംഗീകരികില്ല ……….. “”””

ചുരുങ്ങിയ വാക്കുകളിൽ മെനഞ്ഞെടുത്തവയെ മാത്രം പറഞ്ഞു തീർത്തു … ബെഡിലേക്ക്
കയറി കിടക്കുമ്പോഴും തന്നെയെ നോക്കുന്ന ആ മിഴികൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു …..

ഒരു രാത്രി എന്നല്ല ഇനിയുള്ള രാത്രിയും തന്റെ നിലപ്പാട് മാറില്ലെന്ന് പറയാതെ പറഞ്ഞു അരികിലെ തലയണയെടുത്ത് കിടക്കാൻ വന്നവൻ നേരെ വലിച്ചെറിഞ്ഞു തിരിഞ്ഞു കിടക്കുമ്പോഴും മനസ്സ് അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു …….

ഒന്നും പറയാതെ ‘, മൗനത്തെ കൂട്ടിപിടിച്ചു അയാൾ ആ തറയിൽ കിടക്കുന്നത് കണ്ടപ്പോഴും മനസ്സലിവെ തോന്നിയിരുന്നില്ല ………

ആരുമല്ല അയാൾ തന്റെ ആരുമല്ലന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇരുണ്ട വെളിച്ചത്തിൽ ഭിത്തിയോട് ഒട്ടി ചേർന്നപ്പോഴും ഹൃദയത്തിൽ ചോ ര വർന്നോഴുകിയോ …….

വെറും മണിക്കൂർകൾ കൊണ്ട് മാറി മറിഞ്ഞ ജീവിതത്തെ കുറിച്ചോർത്തു അച്ഛനോടും അമ്മയോടും എന്തിന്
താലിയും സിന്ദൂരം അണിയിച്ച ഇയാളോട് പോലും വെറുപ്പ് നിറയുന്നതവൾ അറിഞ്ഞു ………..

അച്ഛന്റെയും അമ്മയുടെയും ഏക മകളെന്നതിലുപരി തറവാട്ടിൽ ഏക പെൺതരി എന്നൊരു അഹങ്കാരം ….

അതിലേറെ തന്നെ പൊതിഞ്ഞു പിടിച്ചു മുത്തശ്ശിടെ ഉപദേശങ്ങൾ മാത്രമേ ചെറുപ്പം മുതലേ താൻ കേട്ടിട്ടുള്ളതും ….
എന്തിനും ഏതിനും ആഗ്രഹങ്ങൾ നടത്തി തരുന്ന ചിറ്റമ്മയും അമ്മായിമാരും ഏട്ടന്മാരും മാത്രമായി തന്റെ ലോകവും …………

അതിനിടെ ശരികളും തെറ്റും തനിക്ക് അന്യമായിരുന്നത് സ്വയമേ മറവിക്ക്‌ വിട്ടു കൊടുത്തു ………. അതേ അഹങ്കാരമാ-യിരുന്നു കൗമാരം യൗവനത്തിലെത്തിയപ്പോഴും
തനിക്കു ………….

ദേഷ്യത്തിലേറെ വാശിയോടെ അച്ഛനോടും അമ്മയോടും തർക്കിച്ചു നേടിയെടുത്ത ഡോക്ടർ പഠനത്തിന് വേണ്ടി മാറി താമസം തുടങ്ങുമ്പോഴും വിജയം നേടിയ ആത്മ സംതൃപ്തി മാത്രമായിരുന്നു ………

തന്നെ കാണാതെ അച്ഛനും അമ്മയും വിഷമിക്കുവോന്ന ചിന്ത പോലുമില്ലാതെ
തിരക്കേറിയ ബാംഗ്ലൂർ നഗരത്തിൽ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള ജീവിതം…. അതായിരുന്നു പിന്നീട് താനും തന്റെ രീതികളും …….

വീണു കിട്ടുന്ന അവധികളിൽ വീട്ടിനേക്കാൾ തറവാട്ടിൽ ഒതുങ്ങുന്നത് പതിവാക്കി …..

ആ യാത്രയ്ക്കും തനിക്ക് നിരത്താൻ കാരണങ്ങൾ പലതായിരുന്നു ………. അമ്മയുടെ അനാവശ്യമായ
നിയന്ത്രണങ്ങൾ ‘, അച്ഛന് കൊണ്ടുവരുന്ന വിവാഹലോചനകളോക്കെയായിരുന്നു….

അധ്യപക ചിട്ടകൾക്കപുറമുള്ളമവരുടെ വാത്സല്യം കരുതലും കണ്ടില്ല താൻ….. അല്ലെങ്കിൽ അതിന് താൻ ശ്രമിച്ചിരുന്നില്ല ……….. അത്രയേറെ മുത്തശ്ശിയുടെ സ്നേഹം കണ്ണിനെ മൂടിക്കെട്ടിയിരുന്നത് പറയുന്നതാവും ശരി ………….

മാസങ്ങളും വർഷങ്ങൾക്കുമിപ്പുറം ഡോക്ടറെന്ന പേരോടെ നാട്ടിലേക്ക്‌ തിരികെ വന്നിറങ്ങുമ്പോഴും വിവാഹമെന്ന ചിന്തകൾ ഒന്നുമില്ലായിരുന്നു തന്റെ മനസ്സിൽ ……..

പക്ഷേ, അമ്മാവൻ കൊണ്ടുവന്ന വിവാഹാലോചന ‘, പണത്തിന്റെ അളവ് കോലിൽ അളന്നു തൂക്കിയെടുത്ത ആ ബന്ധത്തെ താനും വിലയിട്ടു …

അല്ലെങ്കിലും തന്റേതായ താൽപ്പര്യവും ഇഷ്ട്ടങ്ങളും നടത്തി തരുന്നൊരു ബന്ധം ‘ , അത് തന്നെയാണ് വേണ്ടിയിരുന്നതും ……….. നിശ്ചയം
കഴിഞ്ഞുള്ള ഫോൺ വിളികൾ പോലും പലപ്പോഴും ചുരുക്കമായിരുന്നു …………

അല്ല അതായിരുന്നു പതിവുകൾ ………. എന്നാൽ വിവാഹ പന്തലിൽ വരെയെത്തിയ ബന്ധം മുഹൂർത്തതിൽ മുടങ്ങിയതും പെണ്ണിന് ജാതകദോഷമെന്ന് എഴുതി തള്ളി പലരും ……….

പിന്നെയും പിന്നെയും പരിഹാസവും
സഹതാപം നിറഞ്ഞ നോട്ടങ്ങൾ നിന്നൊരു രക്ഷ-യന്ന പോലെ പോകാനിറങ്ങിയതും അമ്മയാണ് തടഞ്ഞത്….. അമ്മയുടെ സുഹൃത്തുക്കളിൽ
നിന്നെത്തിയ ആലോചനയെന്ന് പറഞ്ഞു അച്ഛനും അമ്മയും ശബരിയെ തനിക്ക് പരിചയപ്പെടുത്തി തന്നതും ………

വീട്ടിലേക്ക് വരുമ്പോൾ കവലയിലൂടെ കാണുന്ന മുഖങ്ങൾ ഒരാൾ ‘, ചിലപ്പോഴൊക്കെ ബൈക്കിന് പിന്നിൽ വഴക്കുലയുമായി പച്ചക്കറിയുമായൊക്കെ പോകുന്നതും കണ്ടിട്ടു താനും …….

വെറുതെ ഒന്ന് പുഞ്ചിരിച്ചു …….. പിന്നീട് സംസാരങ്ങളിൽ നിന്നും അറിഞ്ഞത് ‘, ‘അമ്മ തനിക്കായി നീട്ടിയതാണ് അയാളുടെ താലിയും സിന്ദൂരവുമെന്ന് ……..

തന്നെ കൊണ്ടു പറ്റുന്ന പോലെ ബഹളങ്ങൾ എതിർപ്പും പ്രകടിപ്പിച്ചു നോക്കിയെങ്കിലും ആ ത്മഹത്യയെന്ന ഭീഷണിക്ക് മുന്നിൽ സ്വയമേ കീഴടങ്ങി ……..

തന്റെ താൽപ്പര്യമില്ലാതെ ചടങ്ങുകൾക്കുമായി നിന്നു കൊടുക്കുമ്പോൾ ചലിക്കാൻ മറന്നൊരു പാവ മാത്രമായിരുന്നു താനും … അത് തന്നെയായിരുന്നു വന്നു കയറിയ നിമിഷം മുതൽ ഇപ്പോൾ വരെ …. എങ്കിലും വിവാഹം കൂടിയവർ പലരുടെയു അടക്കി പിടിച്ച സംസാരങ്ങൾ ………

” ഇവനെ പോലൊരു രണ്ടാംക്കെട്ടുക്കാരെനെ കൊണ്ട് കെട്ടിച്ചല്ലോ എന്നാലും …… ” ഓർമകളിൽ വിരുന്നെത്തിയ പരിഹാസം ‘, ശരിയാണ് തന്നെ പോലൊരാൾക്ക് ഉൾക്കൊള്ളാൻ പോലും പറ്റാത്ത ബന്ധം ……

കണ്ണുകൾ ഇറുകെ അടച്ചു ‘,പിന്നെയും
കട്ടിലിൽ ചുരുണ്ടു കൂടുമ്പോഴും ദേഷ്യമായിരുന്നു അയാളിൽ ……… തന്റെ ജീവിതം ഇങ്ങനെയൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചവരോടുള്ള പകയും വെറുപ്പുമായിടുന്നു …. ഇനിയെന്താണ്ന്ന് ഉറപ്പിച്ച തീരുമാനങ്ങളോടെ തിരിഞ്ഞും മറിഞ്ഞും നിദ്രയെ ആവാഹിച്ചു ………….

തുടർന്നുള്ള ദിവസങ്ങളിൽ ഇത്‌ തന്നെയായിരുന്നു ആവർത്തിച്ചതും …… അയാളായി സംസാരിക്കാൻ
ശ്രമിച്ചിരുന്നില്ല ,’ താനും അതിനായി മുതിർന്നില്ല ഒരിക്കൽ പോലും …….

രാത്രികളിൽ മാത്രം പരസ്പരം കാണുന്ന അപരിചിതർ ‘, അത്രയുള്ളൂ തമ്മിലുള്ള ബന്ധവും ….

ദേഷ്യത്തിലേറെ വെറുപ്പായിരുന്നു, അതുകൊണ്ട് തന്നെ താനായി തന്നെ വിരുന്നു പോക്കും മുടക്കിയപ്പോഴും ശബരി ചിരിച്ചതല്ലതെ മറുത്തൊന്നും പറഞ്ഞില്ല ….. ആഹ് പുതുപെണ്ണിൻ അല്ലെ അതൊക്കെ ……… തന്നെ പോലെരുത്തിക്കെന്തിനാ വിരുന്നു ??? ……..

ഈ രണ്ടാം കെട്ടുക്കാരനെ കെട്ടിയതിനോന്ന് സ്വയമേ ഓർത്തതും പുച്ഛച്ചിരി വിരിഞ്ഞവളിൽ ……. അല്ല
വാശിയായിരുന്നു ‘, … അമ്മയോടും അച്ഛനോടും തനിക്കു…. തന്റെ താൽപ്പര്യത്തിന് മേലെയായി അവരുടെ താല്പര്യങ്ങൾ നടത്തിയതോർത്തു ……..

“എനിക്ക് ജോലിക്ക് പോകണം …… “” വിവാഹത്തിന് ഒരാഴ്ചയ്ക്കിപ്പുറം അയാളോടായി പറഞ്ഞ വാക്കുകൾ ………

അതിനും സമ്മതമെന്ന് പോലെ തലയനക്കി പോയ അയാളെ ദേഷ്യത്തിൽ നോക്കി പുറത്തേക്കിറങ്ങി…….. ഒരു വേള ഈ
മനുഷ്യൻ സംസാരിക്കില്ലേ ???? ……… താനെന്തു പറഞ്ഞാലും പുഞ്ചിരി ‘, അല്ലെങ്കിൽ മൗനത്തെ കൂട്ടിപിടിച്ചുള്ള ഉത്തരം ………..

ഇനിയിപ്പോൾ ഇയാൾ സംസാരിച്ചിട്ടു തന്നെ തനിക്കെന്താ ലാഭം ???…… ഒന്നമില്ല ‘, വെറുമൊരു ആറു മാസത്തിനുള്ളിൽ അവസാനിക്കുന്ന ബന്ധം മാത്രമല്ലേ? …. ഒന്നൂടി ആലോചിച്ചതും അത്‌ തന്നെയാണ് നല്ലതെന്ന് തോന്നിയിരുന്നു ……

പിറ്റേന്ന് മുതൽ അടുത്തുള്ള സർക്കാർ
ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറായിട്ടന്ന വകുപ്പിൽ കയറി കിട്ടി ………. അതോടെ അയാളെ കണ്ടു ഇരിക്കണ്ടന്ന് സമാധാനവുമായി …….

അതി രാവിലെയും പറ്റുന്ന സമയങ്ങളിലും ഹോസ്പിറ്റൽ തന്നെയാക്കി ………. അത്യാവശ്യം സമയങ്ങളിൽ മാത്രം അയാൾ കൊണ്ടു വിടുന്നത് പതിവാക്കി ‘, എത്ര നോട്ടത്തിൽ എതിർത്താലും കൈകളിൽ പിടിച്ചു ബൈക്കിൽ കയറ്റി കൊണ്ട് വിടുന്നതിൽ മറ്റാമില്ലായിരുന്നു …..

അമ്മയോ അച്ഛനോ പലപ്പോഴായി വീട്ടിൽ വന്നിരുന്നെങ്കിലും അവരോട് വാശിയായിരുന്നതിനാൽ സംസാരങ്ങളും നന്നേ കുറവായിരുന്നു ………….

“””””” മോൾക്ക് ഞങ്ങളോട് ദേഷ്യമാണെന്ന് അറിയാം ???? ….. പക്ഷേ പിന്നീട് എന്റെ കുട്ടി തന്നെ മനസ്സിലാക്കും ശബരിടെ ബന്ധം തന്നെയാ നല്ലതെന്ന് ……….. “””””” അതായിരുന്നു അച്ഛനും അമ്മയും ഒടുവിലായി വന്നപ്പോൾ പറഞ്ഞതും … പിന്നെ നല്ല ബന്ധം ……….

പരിഹാസ ചുവയോടെ ആ വാക്കുകൾ അവഗണിച്ചു താൻ തന്റേതായ തീരുമാനത്തിൽ ഉറപ്പിച്ചിരുന്നു ……… ഇതിനിടയിൽ അയാളുടെ അമ്മയും പറഞ്ഞു മനസ്സിലാക്കാനയി ശ്രമിച്ചെങ്കിലും താനതിനൊതും ചെവി കൊള്ളില്ലന്ന് അറിഞ്ഞപ്പോൾ ആ വിഷയം അമ്മയായി തന്ന ഒഴിവാക്കിയിരുന്നു ………….

നാളുകൾ ഓരോന്നായി മാസങ്ങളായി
പരിണമിച്ചപ്പോഴും കണ്ടിടിരുന്നു ‘, കവലയിൽ ….

പഞ്ചായത്ത് പ്രസിഡന്റ് ഒപ്പമൊക്കെ ശബരീയും ഹോസ്പിറ്റലിൽ ആവിശ്യങ്ങൾക്ക് സന്നത സേവകാർക്കും വേണ്ടി ഓടി നടക്കുന്നതും…… അഹ് എന്തെങ്കിലുമാവട്ടെന്ന് തന്നെയായിരുന്നു തന്റെ തീരുമാനവും ………..

“”””” അമ്മേ ……….. കുറച്ചു വെള്ളം ഇങ്ങോട്ടെക്കെടുക്കാവോ ???? ……..”””” പതിവ് അവധി ദിവസത്തിൽ മുറ്റത്തു നിന്നും ഉറക്കനെ വിളിച്ചാണ് അയാളെത്തിയത് ………… അമ്മയും ലച്ചുവും പട്ടണത്തിൽ എവിടെയോ പോയിരുന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു ……….

വെള്ളവുമായി ഉമ്മറത്തേക്ക് ചെന്നതും ഞെട്ടിയോ ‘, അറിയില്ല ഒന്ന് ചിരിച്ചെന്ന് വരുത്തി വെള്ളവും വാങ്ങി ആ തിളച്ച വെയിലത്ത് ഇറങ്ങി പോകുന്നത് കണ്ടു …… ഇതുവരെ അയാളെ ശ്രദ്ധിച്ചിട്ടില്ല ‘, അല്ലെങ്കിലും തനിക്കതിന്റെ അവിശ്യമില്ലാന്ന് ബോധ്യനായിരുന്നു എന്നും …….

എന്നാൽ അന്ന് ‘, വെറുതെ പിന്നാലെ
ചെന്നു നോക്കിയതും കണ്ടു’,കൃഷി പണിക്കാർക്ക് ഒപ്പം തന്നെ സംസാരിച്ചു നിൽക്കുന്നത് ….. ഓഹോ തന്നോട് മാത്രം സംസാരങ്ങൾ ഇല്ലാതെയുള്ളുത് ‘,
നാട്ടുകാരോടൊക്കെ സംസാരിക്കുമല്ലേ ??? ……..

അല്ല അതിന് തനിക്കെന്താ ???? …… ചുണ്ട് കോട്ടി തിരിഞ്ഞു നടക്കുമ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും മറന്നില്ല അപ്പോഴും ………… ആരും അല്ല അയാൾ തന്റെ ………

“”””” മുത്തശ്ശി പറയുന്നതന്റെ കുട്ടിയൊന്ന് കേൾക്ക് ???? …… പറയാൻ തക്ക ജോലിയുണ്ടോന്നത് പോട്ടെ ???? ……. പക്ഷേ ഈ രണ്ടാം കെട്ടിന തന്നെ വേണോ മോളെ ???? ………… നീയൊന്ന് സമ്മതം പറഞ്ഞാൽ എത്ര പേരാണന്നോ നിന്നെ കെട്ടാൻ വരുന്നത് ????? ….. “”””””

ഇത്തവണത്ത അവധിക്ക് മുത്തശ്ശിയെ കാണാൻ ചെന്നപ്പോഴുള്ള ഉപദേശമായിരുന്നു ……….. ഇനിയും ഒരു വിവാഹം കൂടിയോ ???? ………. എന്തിന് വേണ്ടി ‘, ഇപ്പോൾ താനും രണ്ടാം കെട്ടു തന്നെയല്ലേ ശരിക്കും ……….

മുത്തശ്ശിടെ വാക്കുകൾ പുഞ്ചിരി മാത്രം മറുപടിയാക്കി അവിടെന്ന് ഇറങ്ങുമ്പോൾ അതേ ചോദ്യമായിരുന്നു തന്നിലും ???? ….. രണ്ടാം കെട്ടു
അല്ലെന്നത് ??? …….. ശരിയാണ് അയാൾ രണ്ടാം കെട്ടാണ് എന്നാൽ എങ്ങനെ ???? …….

അപ്പോൾ ആദ്യ ഭാര്യയോ ???? ……… സ്വയമേ ചിന്തിച്ചു കൂട്ടി വീട്ടിലെത്തിയതും മഴ നനഞ്ഞു ചേറും ചെളിയോട് കയറി വന്നിരുന്നു അയാളും …….

തന്നെ ഒന്ന് നോക്കി പിന്നാമ്പുറത്തെക്ക് ഇറങ്ങിയതും താൻ സ്വയം നോക്കി ഉറപ്പ് വരുത്തി …………. നനഞ്ഞു കുളിച്ചാണ് തന്റെയും നിൽപ്പ് ‘, തലയ്ക്കിട്ടൊന്ന് തട്ടി നേരെ മുറിയിൽ നടന്നു …… വസ്ത്രങ്ങൾ മാറ്റി കുളിച്ചിറങ്ങിയപ്പോൾ തുമ്മൽ തുടങ്ങിയിരുന്നു ………

ദേഷിച്ചു തന്നെ നോക്കി അപ്പോഴും മുറിയിൽ നിന്നിറങ്ങി പോകുന്ന ശബരി പിന്നീട് കണ്ടത് രാത്രിയും …. കരുതലോടെ തിളച്ച കടും കാപ്പി കയ്യിൽ നീട്ടിയതും മുഖം തിരിച്ചതല്ലതെ ഒന്നും പറഞ്ഞില്ല ………. പ്രതികരണമറിഞ്ഞ പോലെ അയാളും കാപ്പി ടേബിളിൽ വച്ചു പോയി തറയിൽ കിടന്നിരുന്നു ……….

“””””” ഒരൊന്നക്കെ ചെയ്തു മനസ്സിൽ കയറി പറ്റാന്ന് ചിന്തയൊന്നും വേണ്ട ……. ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ ഗതികേട് കൊണ്ട് മാത്രമാണ് ……. “”””””

കൊണ്ട് വച്ചയാളേയും കാപ്പിയെം പുച്ഛിച്ചു ആ രാത്രി കഴിച്ചു കൂട്ടുമ്പോഴും ഒരായിരം ചോദ്യമായിരുന്നു …….. ഇയാൾ എന്താ പ്രതികരിക്കാതെ ???? ………. സാധാരണ ഒരാൾ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു വഴക്ക് നടന്നേനെ ഓർത്തു കിടന്നവൾ …..

പിറ്റേന്നും പതിവുകൾ തെറ്റിച്ചു ഒറ്റയ്ക്ക് ബാസ്റ്റോപ്പിൽ നടക്കുമ്പോൾ വെറുതെ തിരിഞ്ഞു നോക്കി …..

അയാൾ ഇല്ലായിരുന്നു തന്നെ
കൊണ്ടാക്കാൻ ‘, ഒരു കണക്കിന് അതൊരു തരം സമാധാനമെന്ന് ആശിച്ചു …. പിന്നെയും അതേ പോലെ തന്നെയായിരുന്നു മുറിയിലും ‘, വീട്ടിലും പോലും മുന്നിൽ വരാതെയായി ………. അമ്മയോ ലച്ചുവോ മാത്രമായി സംസാരങ്ങളിൽ ……….

ഇട വിട്ടു മുത്തശ്ശി വിളിച്ചു ബന്ധം വേർപെടുത്തുന്നത് പറയുന്നത് കേട്ടപ്പോൾ എന്തോ അന്നാദ്യമായി ദേഷ്യം തോന്നി … സങ്കടം തോന്നിപ്പോയി
മുത്തശ്ശിയോട് … മനസ്സ് ആശിച്ചു തുടങ്ങിയോ അയാളെ ???? …..

മനസ്സിനോട് ഒരായിരം വട്ടം ചോദിക്കുമ്പോഴും തലച്ചോറിനെക്കാൾ വേഗത്തിൽ ഹൃദയം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ………

മസങ്ങൾക്കിപ്പുറം മനസ്സും ഹൃദയം ഒരുപോലെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ഈ ഡോക്ടർക്ക്
ആ കൃഷിക്കാരനോട് പ്രണയമെന്ന് ……… പക്ഷേ സമയമേറെ വൈകിന്ന ബോധ്യം കയ്യിലേക്ക് വച്ചു തന്ന ഡിവോഴ്സ് പേപ്പറുകൾ കണ്ടപ്പോൾ മാത്രം മനസ്സിലായത് ………..

“ഗതികേട് കൊണ്ട് ആരും എന്നെ സഹിക്കണ്ട …………. ഇപ്പോൾ ആറുമാസത്തോളം ആയി നമ്മുടെ വിവാഹം കഴിഞ്ഞു …. അറിഞ്ഞോ
അറിയാതെയോ ഞാൻ ചെയ്തൊരു തെറ്റാണ് നിന്റെ കഴുത്തിൽ താലി കെട്ടിയത് ………..

നിന്റെ സമ്മതം അറിയാതെ എനിക്ക് മുന്നിൽ നിന്ന നിന്റ അച്ഛനെയും അമ്മയെയും ഓർത്തു ഞാനായി ചെയ്തൊരു തെറ്റ് ………… നീയെന്നവൾ മാത്രമല്ല അന്നെന്റെ മുന്നിൽ ‘, ഒരു കുടുംബത്തെ മൊത്തം ഓർത്തു ചെയ്തതാണ് ………… ആ തെറ്റ് ഞാൻ തന്നെ തിരുത്താം ………..

ഇനിയൊരു ആറുമാസം കൂടിയേയുള്ളൂ ‘, .. അത്‌ നിനക്ക് നിന്റെ വീട്ടിലോ
അല്ല നിന്റെ തറവാട്ടിലോ കഴിച്ചു കൂട്ടാം ….. പിന്നെ ഒന്നൂടി അച്ഛനെയും അമ്മയെയും കൂടി അറിയാൻ ശ്രമിക്കണം മിത്ര …….. എപ്പോഴും ഈ കാണുന്ന ബന്ധങ്ങൾ ഉണ്ടായിന്ന് വരില്ല കൂടെ ……… “”””””

വിദൂരയിലേക്ക് നോക്കിയത്രെയും പറഞ്ഞു ഇറങ്ങുമ്പോൾ അവൾക്ക് ഉത്തരമോ മറുപടിയോ ഇല്ലായിരുന്നു ……..

കൂടുതലൊന്നും പറയാതെ പറന്നു പോയ പേപ്പറുകൾ കൂട്ടി പിടിച്ചു കരഞ്ഞു തീർക്കുമ്പോൾ അർഹിക്കുന്നുവെന്നത് മനസിൽ പറഞ്ഞു …………. ഇതല്ല ഇതിനപ്പുറം താൻ തെറ്റ് ചെയ്തിരിക്കുന്നു ???? ……

കെട്ടിയ താലി പോലും വലിച്ചെറിഞ്ഞു കളഞ്ഞവളാണ് താൻ …… മേശ മേൽ ഡിവോഴ്സ് പേപ്പർ കൊണ്ടു വച്ചു ഒപ്പിട്ടതും അറിയാതെയെ തേങ്ങൽ ഉയർന്നുവോ ……..

ഒന്നുമില്ല ‘, എവിടെ നിന്നോ വന്നു എങ്ങോട്ടോ നൂൽ പൊട്ടിയ പട്ടം …… അത്രേയുള്ളൂ ഇതുമെന്ന് ആശ്വസിച്ചു ‘, പിന്നെയും ദിവസങ്ങൾ കഴിച്ചു കൂട്ടി ……..

കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസങ്ങൾ മാത്രം ശബരിക്കായി അയാൾക്ക് അരികെ വേണമെന്നറിവിൽ ………. പക്ഷേ എല്ലാം മോഹങ്ങൾ മാത്രമാണ് പോലെയായിരുന്നു ശബരി പെരുമാറിയത് …………….

അയാളെ മുറിയിലേക്ക് പ്രതീക്ഷിച്ചെങ്കിലും വന്നില്ല ‘, പിന്നെയും പിന്നെയും ആവർത്തിച്ചപ്പോൾ കണ്ടു ‘, ഹാളിലെ സോഫയിൽ കിടക്കുന്നത് ………… തുടരെയുള്ള ദിവസവും ഇതെല്ലാം ആവർത്തിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു ……….. അല്ലെങ്കിലും പഴമക്കാർ പറയുന്നത്
എത്ര ശരിയാണ് ‘, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലലോ ???? ……….

ഇതിനിടയിൽ തന്നെ ‘അമ്മ വഴിയേ അറിഞ്ഞിരുന്നു ……….. ശബരിടെ ആദ്യ ഭാര്യയെ കുറിച്ചും ‘, അവർക്ക് ഉണ്ടായിരുന്നു പ്രണയത്തെ പറ്റിയും ……….

ചതിക്കപ്പെട്ട മനുഷ്യൻ കാര്യങ്ങൾ
അറിയാതെ താലി കെട്ടിയവൾ ആദ്യ രാത്രിയെ കാമുകനൊപ്പം പോയത്തുമെല്ലാം ………. അതേ ചൊല്ലിയുള്ള കളിയാക്കൽ എറിയപ്പോഴാണത്രേ ബാങ്ക് ഉദ്യോഗവും നിർത്തി കൃഷിക്ക് ഇറങ്ങിയതും എന്നൊക്കെ …………..

അറിയും തോറും കൗതകം കൂടുമെന്ന് കേട്ടിട്ടുണ്ട് ….. അതുതന്നെയായിരുന്നു പിന്നീട് തന്റെയും അവസ്ഥ …………. കവലയിലും ചായ കടയിലും വരെ വൈകുന്നേരം ശബരി പതിവ് കാഴ്ചയാണന്നറിഞ്ഞു മനപ്പൂർവ്വം അത്‌ വഴിയായി വരവും പോക്കും ………..

ഹോസ്പിറ്റലിലേക്ക് മടി പിടിച്ചു ബൈക്കിൽ പോവാൻ വാശി കാട്ടിയപ്പോൾ എല്ലാം പൈസ എടുത്തു തന്നോ ‘, ടേബിളിലേക്ക് വേണ്ട രൂപ എണ്ണി വെച്ചോ പോകും ……..

ചുരുക്കം ദിവസങ്ങൾ കൂടിയുള്ളന്ന ബോധ്യത്തിൽ ലച്ചുവും അമ്മയുമായി നല്ലൊരു ബന്ധം തന്നെ ഇതിനിടെ വളർന്നിരുന്നു ……….. അമ്മയ്ക്കും ലച്ചും ആദ്യം ഒന്ന് സംശയിച്ചു പിന്നെ ‘, മനസ്സിൽ ഉള്ളതെല്ലാം ഏറ്റു പറഞ്ഞപ്പോൾ കുറുമ്പുകൾ ചെയ്തൊരു കുരുന്ന് ………

അങ്ങനെയായിരുന്നവന്നത് പിന്നെ മനസ്സിലായി ‘, ……. എങ്കിലും ശബരി മാത്രം ദേഷ്യം കാണിച്ചും മുഖം തിരിച്ചും നടന്നു ……… ഇനിയും ഒന്ന് സംസാരിച്ചില്ലൽ ചെയ്തതിനെല്ലാം മാപ്പേലും പറഞ്ഞില്ലേൽ നെഞ്ചു പൊട്ടുമൊന്ന് വരെ തോന്നി അവൾക്ക് ……….

പക്ഷേ അതിനും അവസരങ്ങൾ
ഇല്ലാതെ വിഷുവിന് ഇപ്പുറം വീട്ടിലേക്ക് കൊണ്ട് വിട്ടിറങ്ങി പോരുന്നവനെ വെറുതെ നോക്കി ആ പെണ്ണ് ………. ചെയ്തതെല്ലാം തിരിച്ചടിയായി വന്നു
പോകുന്നുന്നറിവിൽ ……….

“”””” മോളെ ……… “”””” അമ്മയുടെ തലോടലോടുള്ള വിളിയിൽ ചെയ്തതൊക്കെ ഏറ്റു പറഞ്ഞു ആ മാറിൽ ഒട്ടിച്ചേരുമ്പോൾ പ്രതീക്ഷകൾ ബാക്കിയായിരുന്നു …………

വരില്ല എങ്കിലും ഒരു പ്രതീക്ഷ ‘, ഇതിനിടെയെ മുത്തശ്ശി ആലോചനകൾ വീണ്ടും വന്നപ്പോൾ മുഖം കറുപ്പിച്ചു തന്നെ താൻ സംസാരിച്ചു ……… ശബരിക്ക് വേണ്ടി ……. ശബരി മാത്രമേ ജീവിതത്തിൽ ഉണ്ടാവുന്ന ഉറക്കെയുറയെ വിളിച്ചു പറഞ്ഞു മുറിയിൽ ചെന്നു കിടന്നു …….

അല്ലേലും മുത്തശ്ശിയെ പറഞ്ഞാലും കാര്യം ഇല്ലാലോ …….. താനാണ് തെറ്റ് ചെയ്തത് ‘, ആര് പറയുന്നോ അത് മാത്രമല്ലേ വിശ്വസിച്ചത് ….

നന്നേ ചെറുതിലെ മുതലുള്ള മുത്തശ്ശിടെ ചിറ്റമ്മടെയും സ്നേഹത്തിൻ പിന്നിൽ അമ്മയേം അച്ഛനെയും തന്നിൽ നിന്നകറ്റണന്നായിരുന്നു ……… അമ്മയെ
സ്നേഹിച്ച അച്ഛൻ ഇറങ്ങി വന്നപ്പോൾ മുതലുള്ള മുത്തശ്ശിടെ വാശി തന്നിലൂടെ നടത്തി …….. ഒന്നും അറിയാതെ അഹങ്കാരം കാണിച്ചു നടന്നതാണല്ലോ താനും ………

മൂന്നാല് ദിവസങ്ങൾക്കിപ്പുറം വെറുതെ കടന്നു പോകുന്ന ബൈക്കിലും ‘, ഉമ്മറത്തെക്ക് ചെന്നിരിക്കുന്നതും പതിവാക്കി …………

ശബരി വന്നിരുന്നെങ്കിൽ ‘,ഒന്നും വേണ്ട ആ താലി ഊരി എറിഞ്ഞതിന് ക്ഷമയെങ്കിലും പറയണം …. എന്ന ചിന്തയോടെ കവലയിലും ‘, ചായക്കടയിലേക്കും വരെ ചെന്നു ……….. പക്ഷേ നിരാശയായിരുന്നു ഫലം ‘, വീട്ടിലേക്ക് ചെല്ലാനെന്തോ ഭയമായിരുന്നു മനസ്സിൽ …………. ആട്ടിയിറക്കിയൽ ചിലപ്പോൾ
തനിക്ക് കഴിയില്ല ………

പിന്നെയും അടർന്നു വീണ
ദിനങ്ങളിൽ ‘, പതിവില്ലാതെ മുറിയിൽ ചുരുണ്ടു കൂടി കിടക്കെയാണ് മുടിയിഴകളിലൂടെ തലോടൽ അറിഞ്ഞത് ……….. അമ്മയാവും ‘, ഇപ്പോൾ അമ്മ എന്നും ഇങ്ങനെയാണെന്ന് ബോധ്യത്തിൽ തിരിയാതെ മടിയിൽ കയറി കിടന്നു ……… വയറിലേക്ക് മുഖമമർത്തി …………

“””” ഡോക്ടർക്ക് ഹോസ്പിറ്റലിലേക്ക് പോകാണമെന്നൊന്നുമില്ലേ ???? ……. “””””” ഏറെ പരിചിതമുള്ളു സ്വരം …….. ഞെട്ടി മുഖമുയർത്തി നോക്കി വെറുതെ ചിരിച്ചു ……… വെറും സ്വപ്നം തന്നെയാവും ഇത്തവണയും ……….

“”””” വെറുതെ സ്വപ്നമാണ് ……. നിക്ക് അറിയാം ‘, ശബരി ന്നെ തേടി വരില്ലെന്ന് ….. അല്ല വരാൻ മാത്രം ആരാണ് ആരുമല്ല …….. ഭാര്യന്ന് പോലും പറയാൻ പറ്റില്ലല്ലോ ഇപ്പോൾ …… “”””””
പരാതി കെട്ടഴിച്ചു പറയുന്നവളെ നോക്കി മെല്ലെ ചിരിച്ചു ……….

“””””” എന്തിനാണ് ചിരിക്കണേ …. നിക്ക് അറിയാം ………. വെറുതെ മോഹിപ്പിക്കല്ലേ ന്നെ മുന്നിൽ വന്നിരുന്നു ……… “””””

“””””” അല്ല ………. “””””

“”””” അല്ലാന്നേ ……”””””പിന്നെയും പിന്നെയും കേൾക്കാൻ കൊതിച്ചവന്റെ ശബ്ദം ………… മിത്ര വെറുതെ തൊട്ട് നോക്കിയും കൈത്തണ്ടയിൽ നുള്ളി ഉറപ്പു വരുത്തി ………..

“”””” ശ ……. ശബരി ……. “””””” അവൾ വിശ്വാസം വരാത്ത പോലെ നിറഞ്ഞ കണ്ണുകൾ തുടച്ചു ………… അവനവളെ നോക്കി കൈകൾ മാറിൽ പിണച്ചു കെട്ടിയിരുന്നു പതിവ് ചിരിയോട് കൂടി …………

“”””ശ …… ശബരി ……. “”””” കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ സന്തോഷമായിരുന്നു അവളിൽ ……… പക്ഷേ അതിവേഗം തല താഴ്ത്തി
നിറഞ്ഞ കണ്ണുകൾ തുടച്ചതും അവനവളുടെ മുഖം പിടിച്ചുയർത്തി …………

“”””” എന്തേ …….. “””””” ഒറ്റ ചോദ്യത്തിന്
അവളവനെ ഇറുകെ കെട്ടിപ്പിടിച്ചു അത്രയേറെ നേരം പിടിച്ചു നിർത്തിയ ആ കണ്ണീർ പുറത്തേക്ക് ഒഴുകിയിരുന്നു ………… നിയന്ത്രണം വിട്ടു തന്നോട് ചേർന്നു നിന്നവൾ ………..

“””””” എന്നെ ……. ന്നെ കളയല്ലേ ശബരി പ്ലീസ് …………. ഞാൻ ‘, ഞാൻ ഇനിയൊരു തെറ്റും ചെയ്യില്ല ……….. പ്ലീസ് ശബരി ………. ഞാൻ ഒന്നും അറിഞ്ഞോണ്ട് അല്ല ‘, അന്നേരം തോന്നിയ ദേഷ്യം കൊണ്ടാണ് ………… കളയല്ലേ ………

പ്ലീസ് ഞാൻ ചത്തു പോവുന്ന് തോന്നിപ്പോവ എനിക്ക് ‘, നിക്ക് പറ്റില്ല താൻ ഇല്ലാതെ ……….. “””””” ഏങ്ങി ഏങ്ങി കരയുന്നവളെ നോക്കി പതിയെ ചിരിച്ചു …… പിന്ന മെല്ലെ മുഖം പിടിച്ചുയർത്തി കണ്ണുകൾ അമർത്തി തുടച്ചു കൊടുത്തു ………….

“””””” എന്നെ ഡിവോഴ്സ് ചെയ്യലെ ശബരി ????? …………. ഞാൻ ‘, ഞാൻ പിന്നെ ചിലപ്പോൾ ………. “”

അടർന്നു മാറനാഞ്ഞ
ശബരീടെ കൈകൾ മുറുകെ പിടിത്തമിട്ടുള്ള ആ ചോദ്യം ….. അവൻ അവളുടെ കൈകളിൽ പിടിത്തമിട്ടു ഒന്നൂടി തന്നിലേക്ക് ചേർത്തു നിർത്തി
പതിവിലേറെ ശോഭയോടെ ചിരിച്ചു ………

“”കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നേ വരെ തോന്നിയിരുന്നു ഡിവോഴ്സ് ചെയ്യാൻ നിന്നെ എനിക്ക് ????? ……….

പക്ഷേ എന്നെ തേടി കവല വഴിയുള്ള നടപ്പും ‘, ചായ കടയിലേക്കുള്ള എത്തി
നോട്ടവും മുന്നേ എന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള പോലെയുള്ള നിന്റെ കാട്ടികൂട്ടാലും കണ്ടപ്പോൾ തൽക്കാലം വേണ്ടന്ന് തോന്നി ……….

നീയെ ‘, നീ ഉണ്ടോല്ലോ തൽക്കാലം എന്റെ ഭാര്യയായിട്ടു തന്ന ഈ ജന്മം കഴിഞ്ഞാൽ മതി ………… “””””” ശബരി കുസൃതിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു …..

“”””” അപ്പോൾ ????? ……. “””””

“അപ്പോൾ ഒന്നുമില്ല …….. നിനക്കെന്റെ ഒപ്പം ജീവിക്കണമെന്ന് പൂർണമായും തോന്നിയ മാത്രം കൂടെവന്നാൽ മതി ????? …….. കഴിഞ്ഞ തവണത്ത പോലെ നിർബന്ധ പിടിച്ചു ഞാനൊട്ടും കൊണ്ടുപോകില്ല …………..

എന്റേത് ഇത് രണ്ടാം വിവാഹമാണ് ‘, ഇനിയും വയ്യ ഉള്ള ജീവിതത്തിന് പാതിയും അടിയിട്ടു തീർക്കാൻ ………. ഞാനും ഒരു മനുഷ്യൻ തന്നെയാണ് …… ചോരയും നീരുമുള്ള മനുഷ്യൻ……

എനിക്ക് ജീവിക്കണ്ടേ ‘, ആദ്യം
ഒരുത്തി പൊട്ടം കളിപ്പിച്ചു ‘, അതു കഴിഞ്ഞപ്പോൾ നീയും ………

അതുകൊണ്ട് നിറഞ്ഞ മനസ്സോടെ
വരുന്നെങ്കിൽ മാത്രം ……….പിന്നെ ഞാൻ ഇങ്ങനെ തന്നെയാണ്’,ആർക്ക് വേണ്ടിയും എന്തിന് വേണ്ടിമാറില്ല ‘ , അതൊക്കെ നല്ലതുപോലെ ആലോചിച്ചു വിളിക്ക് നീ ……… ഇല്ലെങ്കിൽ ഡിവോഴ്സ് മുന്നോട്ട് പോകട്ടെന്ന് പറയാം ………””””””

അത്രമാത്രം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു ശബരി മെല്ലെ എഴുന്നേറ്റതും’, അടുത്ത നിമിഷം മിത്രയവനെ
ശക്തമായ തന്നെ പുണർന്നു കവിളിൽ അമർത്തി ചുംബിച്ചു …….

അതൊന്ന് മതിയായിരുന്നു അവന് അവളെ തിരിച്ചു ഇറുകെ പുണരാൻ ……. അവനും അവളെ അവനിലേക്ക് ചേർത്തു തീരെ പതിയെ
നെറുകയിൽ അധരങ്ങൾ അമർത്തി …….

സംസാരങ്ങൾക്കോ പരാതികളോ ഇല്ലാതെ വീണ്ടും ഒരിക്കൽ കൂടി ശബരിടെ താലി ക്ഷേത്ര നടയക്കൽ നിന്നേറ്റു വാങ്ങുമ്പോൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു ….

ജീവനുള്ളടത്തോളം കാലമാത്രേം ഈ താലിയും താലിടെ അവകാശിയും എന്നും കൂടെ തന്നെ വേണമെന്ന് …..

പരിഹാസത്തോടെ നോക്കിയ അതേ മിഴികൾക്ക് മുന്നിലൂടെ ശബരിടെ കൈ പിടിച്ചു നടക്കുമ്പോഴും വല്ലാത്ത ഒരു സുരക്ഷയായിരുന്നു ‘, കരുതലായിരുന്നു ആ കൈകൾക്ക് ……. അമ്മക്ക് മരുമകളായി ‘, ലച്ചുന് ഏട്ടത്തിയേക്കാൾ ചേച്ചിയാ-യി വീണ്ടുമൊരു സ്ഥാനക്കയറ്റം ……… പുതിയൊരു തുടക്കത്തോടെ ഒരു ജീവിതം ………

നോക്കിലെയും വാക്കിലെയും പ്രണയത്തിനിപ്പുറം രാത്രിയിൽ പൂർണ മനസ്സോടെ ശബരിയിലേക്ക് മാത്രം അലിയുമ്പോൾ പതിവ് ചിരിയും മുഖത്ത് സ്ഥാനം പിടിച്ചിരുന്നു …..

അത്രമേൽ ഏറെ പ്രണയത്തോടെ ‘, സ്നേഹത്തോടെ ……. ഏറെ ഇഷ്ട്ടത്തോടെന്ന പോലെ മികവോടെയുള്ള വരും പുലരികൾക്കായും…..

3 تعليقات

  1. നല്ല Story, Gopika Gopakumar - ന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ردحذف
  2. Thank You....

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group