Join Our Whats App Group

പ്രവാസികൾക്ക് പലിശ രഹിത ലോൺ 2 ലക്ഷം മുതൽ 2 കോടി വരെ......

 


കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് എത്തിയിട്ടുള്ള പ്രവാസികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് ‘പ്രവാസി ഭദ്രതാ ‘. രണ്ടു ലക്ഷം രൂപയ്ക്ക് പലിശരഹിത വായ്പയും, 2 കോടി രൂപ വരെ വായ്പയായും പദ്ധതി വഴി ലഭിക്കുന്നതാണ്. എന്തെല്ലാമാണ് ഈ ഒരു സാമ്പത്തിക സഹായ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് മനസ്സിലാക്കാം.


കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പേൾ,മൈക്രോ, മെഗാ എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ തരംതിരിച്ചാണ് സാമ്പത്തിക സഹായ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. കുടുംബശ്രീ പ്രവാസി ലോൺ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രവാസികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി 2021- 22 വർഷത്തെ സാമ്പത്തിക ബജറ്റിൽ നോർക്കറൂട്ട്സ് സംബന്ധിച്ച് കാര്യങ്ങൾക്ക് വകയിരുത്തിയ തുക ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 50 കോടി രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിട്ടുള്ളത്.


പ്രവാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ കുടുംബാംഗങ്ങളായ അമ്മ, അച്ഛൻ, ഭാര്യ,മക്കൾ എന്നിവർക്കുംഈ ഒരു സാമ്പത്തിക സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്താണ് പ്രവാസി ഭദ്രതാ പേൾ പദ്ധതി? രണ്ടുലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കുന്ന ഒരു പദ്ധതിയാണ് പേൾ. ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി കുറഞ്ഞത് രണ്ടുവർഷമെങ്കിലും പ്രവാസ ജീവിതം നയിച്ച വ്യക്തിയോ അല്ലെങ്കിൽ ആശ്രിതരോ ആയിരിക്കണം എന്നതാണ് യോഗ്യത. പ്രവാസിയുടെ കുടുംബത്തിൽ പെട്ട ആരെങ്കിലും കുടുംബശ്രീയിൽ അംഗമായിരിക്കുകയും വേണം.അതുകൊണ്ടുതന്നെ സാമ്പത്തികസ്ഥിതി ഒരു പ്രശ്നമല്ല. റിവോൾവിംഗ് ഫണ്ട് രൂപത്തിലാണ് വായ്പ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 24 മാസമാണ് തിരിച്ചടവ് കാലാവധി. കുടുംബശ്രീ ജില്ലാ മിഷൻ വഴിയോ CDS മുഖാന്തരമോ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. എന്താണ് പ്രവാസി ഭദ്രതാ മൈക്രോ പദ്ധതി? അഞ്ചു ലക്ഷം രൂപയാണ് വായ്പയായി ഈ ഒരു പദ്ധതി വഴി ലഭ്യമാകുക. ഇതിൽ 1 ലക്ഷം രൂപ മൂല്യ ധന സബ്സിഡിയായി തുടക്കത്തിൽ തന്നെ ലഭിക്കുന്നതാണ്. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് 3 മാസ കാലയളവിനുള്ളിൽ തന്നെ സബ്സിഡി ലഭിക്കുന്നതാണ്. കേരള ബാങ്ക് വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് ഈടോ ജാമ്യമോ ആയി എന്തെങ്കിലും നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്തുള്ള CDS മായി ബന്ധപ്പെടാവുന്നതാണ്.


എന്താണ് പ്രവാസി ഭദ്രതാ മെഗാ പദ്ധതി? 25 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെ സാമ്പത്തിക സഹായമായി ലഭിക്കുന്ന ഈ ഒരു പദ്ധതിയിൽ 8.25% പലിശ തൊട്ട് 8.75% വരെയാണ് പലിശയിനത്തിൽ നൽകേണ്ടി വരിക.KSIDC മുഖേനയാണ് വായ്പകൾ ലഭ്യമാക്കുക. 5ശതമാനം പലിശ മാത്രമാണ് ഉപഭോക്താവ് നൽകേണ്ടി വരുന്നുള്ളൂ. ബാക്കി വരുന്നത് മൂന്നുമാസത്തിനുള്ളിൽ നോർക്ക റൂട്സ് സബ്സിഡിയായി ലഭിക്കുന്നതാണ്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെടാവുന്നതാണ്. പദ്ധതികളിലേക്ക് ഉള്ള അപേക്ഷ ഓൺലൈൻ വഴിയാണ് ഡൗൺലോഡ് ചെയ്തു എടുക്കേണ്ടത്. അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത ശേഷം പേര്, മറ്റു വിവരങ്ങൾ എന്നിവയോടൊപ്പം രണ്ടുവർഷമെങ്കിലും പ്രവാസജീവിതം നയിച്ചു എന്ന് തെളിയിക്കുന്നതിനുള്ള വിവരങ്ങൾ, ജോലി ഉപേക്ഷിക്കാൻ ഉണ്ടായ കാരണം എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം കൃത്യമായി ഫിൽ ചെയ്ത് നൽകണം.


അപേക്ഷയോടൊപ്പം നോർക്ക-റൂട്ട്സ് സാക്ഷ്യപത്രം, പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജിന്റെ കോപ്പി, വിസ പേജ് പകർപ്പ് എന്നിവ ആവശ്യമാണ്.


സംരംഭകത്വ പരിശീലനം ആവശ്യമുള്ളവർക്ക് കുടുംബശ്രീ വെബ്സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി കുടുംബശ്രീ പോർട്ടൽ ഓപ്പൺ ചെയ്ത ശേഷം ജില്ല, ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പാസ്പോർട്ടിൽ നൽകിയിട്ടുള്ള പേര്, ആധാർ നമ്പർ, കുടുംബശ്രീയുടെ പേര്, കോൺടാക്ട് നമ്പർ, മുൻപ് ഏതെങ്കിലും തൊഴിൽമേഖലയിൽ നൈപുണ്യം ലഭിച്ചിട്ടുണ്ടോ എന്നീ വിവരങ്ങൾ, സ്വയം തൊഴിൽ ചെയ്യാൻ താല്പര്യമുള്ള മേഖല എന്നിവ തിരഞ്ഞെടുത്തു നൽകണം. ഇത്രയും ചെയ്യുന്നതിലൂടെ സംരംഭകത്വ പരിശീലനത്തിനുള്ള അപ്ലിക്കേഷൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന പദ്ധതികളാണ് മുകളിൽ വിവരിച്ചത്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Post a Comment

أحدث أقدم
Join Our Whats App Group