മാടായി പാറയിലെ കെ റെയിൽ സർവേ കല്ല്
പിഴുത സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിലാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. പല്ല് കൊഴിക്കാൻ വന്നാൽ ജയരാജന്റെ എല്ലിന്റെ എണ്ണം കൂടുമെന്നും
കെ റെയിൽ സർവേ കല്ല് പറിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പറിക്കുമെന്നും യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു. തടയാൻ ധൈര്യമുണ്ടെങ്കിൽ സിപിഐഎം തടയട്ടെയെന്നും യൂത്ത് കോണ്ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പോലീസിനുനേരെ ഉന്തും തള്ളുമായി പ്രകോപനം സൃഷ്ടിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് മാടായി പാറയിലെ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പൊലീസാണ് കേസെടുത്തത്.
#ezhomelive #pazhangadi #police #payyangadi #news #ezhomelive
إرسال تعليق