Join Our Whats App Group

പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനുമായ പപ്പൻ ചിരന്തന അന്തരിച്ചു.


പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനുമായ പപ്പൻ ചിരന്തന (പാലങ്ങാട്ട് വീട്ടിൽ പത്മനാഭൻ ) 68 വയസ്സ് അന്തരിച്ചു. ദീർഘകാലം കോഴിക്കോട് ചിരന്തന തീയേറ്റേർസിൽ പ്രൊഫഷണൽ നാടകനടനായി പ്രവർത്തിച്ചു. ബഹറിൻ പ്രതിഭ, കേരള സമാജം തുടങ്ങിയ സംഘടകളിലും നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രവാസി ജീവിതത്തിനു ശേഷം നെരുവമ്പ്രത്തെ കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. ഏഴോം ഫൈനാർട്ട് സ് സൊസൈറ്റിയുടെ (ഫെയ്സ് ) സെക്രട്ടറി, നെരുവമ്പ്രം ജനകീയ കലാസമിതിയുടെ സെക്രട്ടറി, ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തക സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഏഴോം യൂണിറ്റ് സെകട്ടറി, CPI (M) നെരുവമ്പ്രം ബ്രാഞ്ച് അംഗം, നാടക് ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വരുന്നു. എൻഡോ സൾഫാൻ ഇരകളുടെ കഥ പറയുന്ന അമീബ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യ ചെയ്തിരുന്ന പപ്പൻ ചിരന്തന നിരവധി അമേച്വർ നാടകങ്ങളുടെ സംവിധായകനും ഷോർട്ട് ഫിലിം അഭിനേതാവുമായിരുന്നു. സ്നേഹ വീട്, ചായില്യം, പേടിതൊണ്ടൻ എന്നീ സിനിമകളിലും അഭിനയിച്ചു. മികച്ച സംഘാടകൻ കൂടിയായ പപ്പൻ ചിരന്തനയുടെ നിര്യാണം കലാ സാംസ്ക്കാരികരംഗത്ത് നികത്താനാകാത്ത നഷ്ടമാണ്.

വി.വി.ദാക്ഷായണിയാണ് ഭാര്യ. അമ്മ പി.വി. ജാനകി. പ്രീത, പ്രവീൺ (ബഹറിൻ ) എന്നീ വർ മക്കൾ. മരുമക്കൾ കെ.സി.രാജൻ, രേവതി.

പി.വി.ലളിത, പി.വി.രാമദാസൻ (BSNL പഴയങ്ങാടി) പി.വി.ശിവദാസൻ (ചെന്നൈ) എന്നീ വർ സഹോദരങ്ങൾ .

സംസ്ക്കാരം ഇന്ന് (09/01/2022) പകൽ 11 മണിക്ക് നെരുവമ്പ്രം പൊതു ശ്മശാനത്തിൽ

Post a Comment

أحدث أقدم
Join Our Whats App Group