Join Our Whats App Group

ഞായറാഴ്ച്ച ലോക്ക്ഡൗണ്‍, എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍; കടുത്ത നിയന്ത്രണങ്ങള്‍

ഞായറാഴ്ച്ച ലോക്ക്ഡൗണ്‍, എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍; കടുത്ത നിയന്ത്രണങ്ങള്‍
കൊവിഡ്-ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കനത്ത നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ച്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ ഏര്‍പ്പെടുത്തില്ല. 23, 30 തിയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. 

രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. വിവാഹ-മരണ ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ ഇനി അനുവധിക്കൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group