Join Our Whats App Group

ഒമിക്രോണ്‍ പടരുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍


ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ ഇന്‍ഡോറില്‍ നൂറും ഔട്ട് ഡോറില്‍ ഇരുന്നൂറ് പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. ആളുകള്‍ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group