Join Our Whats App Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

 


ഒറ്റപ്പാലം


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ മൊബൈൽഫോൺവഴി പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. 


അകലൂർ പള്ളത്തൊടിയിൽ രതീഷി(പ്രഭു–--33)നെയാണ് പോക്സോ പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അകലൂർ നമ്പടിക്കുന്നിലെ സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകനാണ് രതീഷ്. 


     പെൺകുട്ടിയുടെ പരാതി പരിഗണിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ വി ബാബുരാജൻ, എസ്ഐ ടി ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group