പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘത്തെയാണ് കോട്ടയത്ത് പിടിയിലായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നായി ഏഴുപേർ ഇപ്പോൾ പിടിയിലായതായി സൂചനകളുണ്ട്.
മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു പ്രവര്‍ത്തനം. ഇത്തരത്തിൽ ഇരയാക്കപ്പെട്ട യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വൻസംഘത്തെ കുടുക്കിയത്.
ഇന്നലെയാണ് യുവതി പരാതി നൽകിയത്. പിന്നാലെ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് സംഘം കുടുങ്ങിയത്. 2018 മുതൽ ഈ ഗ്രൂപ്പുകളിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന് പൊലീസ് പറയുന്നു. ആയിരക്കണക്കിനു ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ബലമായി പ്രകൃതി വിരുദ്ധ വേഴ്ച്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നും പരാതിയിലുണ്ട്.
Post a Comment