തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും കടന്ന് പിടിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ആറു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ അയ്യന്തോൾ സ്വദേശി മോഹൻ രാജ് (60) നെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
ഫ്ളാറ്റിലെ വരാന്തയിൽ കളിക്കുകയായിരുന്ന പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് സപർശിക്കുകയും കടന്ന് പിടിക്കുകയും ചെയ്ത പ്രതി പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു. സംഭവം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു വർഷത്തെ കഠിന തടവിന് പുറമെ 35000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.
إرسال تعليق