Join Our Whats App Group

തളിപ്പറമ്പില്‍ വീണ്ടും വാതില്‍ തകര്‍ത്ത് സ്വര്‍ണമാല മോഷണം




തളിപ്പറമ്പ്: വീട്ടുവാതില്‍ തകര്‍ത്ത് തളിപ്പറമ്പില്‍ വീണ്ടും മോഷണം.

തൃച്ചംബരം ഇലത്താളംവയിലെ കെ.വി.ഗോപാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം.

അകത്തുകടന്ന മോഷ്ടാവ് ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രിയുടെ നാലരപവന്റെ സ്വര്‍ണമായ മോഷ്ടിച്ച് രക്ഷപ്പെട്ടു.

പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

രാവിലെ ഉണര്‍ന്നെണീറ്റ് നോക്കിയപ്പോഴള്‍ മാല കാണാതായതിനെ തുടര്‍ന്ന് തിരയുന്നതിനിടയിലാണ് അടുക്കള വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്.

വാതിലിന്റെ അകത്തെ കൊളുത്ത് ഒടിഞ്ഞ നിലയിലാണ്. ഗോപാലകൃഷ്ണന്റെ തൊട്ടടുത്ത് താമസിക്കുന്ന റിട്ട.ബാങ്ക് മാനേജര്‍ കെ.വി.കരുണാകരന്‍ നമ്പ്യാരുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്തുവങ്കിലും അകത്തേക്ക് കയറിയില്ല.

കഴിഞ്ഞ ഡിസംബര്‍ ഏഴിന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ നേഴ്‌സ് മോളിയുടെ വീട്ടിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.

ഈ കേസില്‍ ഇതേവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

സി.സി.ടി.വി കാമറയില്ലാത്ത സ്ഥലങ്ങളില്‍ നടക്കുന്ന മോഷണങ്ങളൊന്നും തന്നെ പിടികൂടാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേ മോഷ്ടാവ് തന്നെയായിരിക്കും തൃച്ചംബരത്തും എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

വിവരമറിഞ്ഞ് തൃച്ചംബരം വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group