Join Our Whats App Group

യുവതികള്‍ക്ക്‌ ലഹരി നുണയാന്‍ കൊടുക്കും, പിന്നീടുള്ള കോപ്രായങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കരിയര്‍മാരാക്കും, 20കാരി മറിയം ബിജുവിന്റെ ഫോണ്‍ ​കണ്ട് ഞെട്ടി പോലീസ്

 


കൊച്ചി: 

കാക്കനാട്ടെ ഫ്‌ലാറ്റില്‍ പുതുവത്സാരാഘോഷം ലഹരിയില്‍ മുക്കി നടത്തുന്നതിനിടെ പിടിയിലായ സംഘത്തെ കുറിച്ച് പുറത്ത് എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായ 20കാരി മറിയം ബിജു യുവതികളെയും ചെറുപ്പക്കാരെയും ആകര്‍ഷിച്ച് ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് വിതരണക്കാരായി മാറ്റുന്നു എന്നുമാണ് പുറത്തെത്തുന്ന വിവരം. മറിയം ബിജുവിന്റെ ഫോണില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന നിരവധി യുവതികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതികളെ ലഹരി വിതരണക്കാരാക്കി മാറ്റുന്നതെന്നാണ് വിവരം.


ഇടുക്കി തൊടുപുഴ സ്വദേശിനിയായ മറിയം ബിജുവിനൊപ്പം കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കരുനാഗപ്പള്ളി സ്വദേശി നജീബ്(40) കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), കോഴിക്കോട് നെന്മണ്ട സ്വദേശി ഷിനോ മെര്‍വിന്‍(28) എന്നിവരാണ് പിടിയിലായത്. പുതുവത്സരം കൊഴിപ്പിക്കാനായി ലഹരി മരുന്നുമായി എത്തിയപ്പോഴാണ് സംഘം പിടിയിലായത്. കാക്കനാട് മില്ലുപടി ജങ്ഷനു സമീപമുള്ള ഹോളീ ഫെയ്ത് ലേക്ക് വ്യൂ എന്ന ഫ്‌ലാറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷുമടക്കമുള്ളവയുമായി സംഘം പിടിയിലായത്



പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ലഹരി സംഘങ്ങള്‍ സജീവമാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന സംഘത്തെ പിടികൂടിയത്. പിടിയിലായ അഞ്ച് പേരും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നവരാണ്. യുവതിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രിതകളില്‍ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നിശ്ചയിച്ചിരുന്നു. എറണാകുളത്ത് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഇവിടേക്ക് എത്തിയത്. പിന്നീട് ലഹരി സംഘത്തിന്റെ പിടിയില്‍ പെട്ടു.


അതേസമയം പോലീസിനെ കണ്ട് ഫ്‌ലാറ്റിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവാവിന് പരുക്ക് പറ്റുകയായിരുന്നു. കായംകുളം പുതുപ്പള്ളി സ്വദേശി അതുല്‍ ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ് വരികയാണ്. പരിക്ക് ഭേദമാകുന്ന മുറക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് സംഘം പോലീസ് പിടിയിലായത്. പോലീസിനെ കണ്ട് അതുല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി അതുല്‍ താഴേക്ക് ചാടി. കാര്‍ ഷെഡ്ഡിന്റെ അലുമിനിയം ഷീര്‌റിലേക്ക് വീണ് പരുക്ക് പറ്റുകയായിരുന്നു. ഷീറ്റ് തുളച്ചു താഴെ വീണെങ്കിലും തോളെല്ലിന് പരുക്ക് പറ്റി. ഇയാള്‍ ഇപ്പോള്‍ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group