Join Our Whats App Group

ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യത...| Your period says about your fertility

 

ആർത്തവം ഒരു സ്ത്രീയുടെ ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും ആരോഗ്യപ്രശ്നങ്ങളിൽ പലതും സ്ത്രീകൾ തിരിച്ചറിയുന്നത് ആർത്തവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നോക്കിയാണ്. പലരിലും ആർത്തവ ദിനങ്ങൾ വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നുണ്ട്. ചിലരിൽ 28-30 വരെയുള്ള സൈക്കിൾ ആണെങ്കില്‍ ചിലരിൽ അത് 21-23 വരെയായിരിക്കും.



എന്നാൽ ചിലരിലാകട്ടെ ആർത്തവ ദിനങ്ങൾ കൃത്യമായിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ആർത്തവ സംബന്ധമായ പ്രതിസന്ധികൾ ഗർഭധാരണത്തിനും തടസ്സം സ‍ൃഷ്ടിക്കുന്നവയാണ്. ആർത്തവം കൃത്യമല്ലാത്തവരിൽ പലപ്പോഴും ഗർഭധാരണത്തിന് പല വിധത്തിലുള്ള


ആർത്തവ രക്തത്തിന്‍റെ നിറം നോക്കി നമുക്ക് ഗർഭധാരണ സാധ്യത മനസ്സിലാക്കാവുന്നതാണ്. വന്ധ്യത പോലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് നമുക്ക് ആർത്തവ രക്തത്തിന്‍റെ നിറം സഹായിക്കുന്നുണ്ട്. നിങ്ങളിലെ ആർത്തവ രക്തത്തിന്‍റെ നിറം വന്ധ്യത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ആർത്തവ രക്തത്തിന്‍റെ നിറം ആർത്തവ ദിനങ്ങൾ രക്തത്തിന്‍റെ കട്ടി എന്നിവയെല്ലാം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 


ബ്രൈറ്റ് റെഡ് നല്ല ചുവന്ന നിറത്തിലുള്ള രക്തമാണ് ആര്‍ത്തവ സമയത്ത് പുറത്തേക്ക് വരുന്നത് എന്നുണ്ടെങ്കിൽ ആരോഗ്യകരമായ അവസ്ഥയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അധികം കട്ടിയില്ലാത്തതും അധികം സ്മൂത്ത് അല്ലാത്തതും ആയ അവസ്ഥയിൽ ആയിരിക്കും ഇത്. മാത്രമല്ല ഇവരിൽ ആർത്തവം 5-7 ദിവസം വരെ നീണ്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. ആർത്തവ ഇടവേളയാകട്ടെ 28-30 ദിവസം വരെ കൃത്യമായിരിക്കും എല്ലാ മാസവും.


ബ്രൈറ്റ് റെഡ് പ്രത്യുത്പാദന ശേഷി നിങ്ങളിൽ ഉണ്ട് എന്നതാണ് ഇതിന് അർത്ഥം. നിങ്ങള്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവമാണ് എന്നതാണ് ഇതിന്‍റെ അർത്ഥം. ന്യൂട്രിയൻസ് ഫുഡ്, വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാവുന്നതാണ്. ഇവരിൽ പെട്ടെന്ന് ഗർഭധാരണം സംഭവിക്കുന്നുണ്ട്. മാത്രമല്ല ഓവുലേഷൻ വളരെയധികം കൃത്യമായിരിക്കും. ഇത് തുടർന്ന് കൊണ്ട് പോവുന്നതിന് ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നതിന് ശ്രദ്ധിക്കണം.


ബ്രൗൺ നിറം ബ്രൗൺ നിറമുള്ള രക്തമാണ് നിങ്ങൾക്ക് ആർത്തവ സമയത്ത് ഉണ്ടാവുന്നതെങ്കിൽ ഗർഭപാത്രത്തിൽ നിന്ന് പഴയ രക്തമാണ് പുറത്തേക്ക് വരുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്. ഈ രക്തം വളരെയധികം കട്ടിയുള്ളതായിരിക്കും. മാത്രമല്ല ഇവരില്‍ ആർത്തവ ദിനങ്ങൾ വ്യത്യസ്തമായിരിക്കും. മാത്രമല്ല ആർത്തവ ഇടവേളയാകട്ടെ ഓരോ മാസവും വ്യത്യസ്തമായിരിക്കും. ബ്രൗൺ നിറമുള്ള രക്തത്തിന് കാരണം ശരീരത്തിൽ പ്രൊജസ്റ്റിറോൺ ലെവൽ കുറവായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇവരിൽ പലപ്പോഴും ഓരോ മാസവും ഓവുലേഷന്‍ കണ്ട് പിടിക്കുന്നതിന് അല്‍പം ബുദ്ധിമുട്ടായിരിക്കും. ഇത് ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കണ്ടാൽ ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ഗർഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികൾ.


വിളറിയ ചുവപ്പ് വിളറിയ ചുവപ്പ് നിറമുള്ള രക്തമാണ് എന്നുണ്ടെങ്കിൽ നിങ്ങളിൽ വിളർച്ച ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും ക്ലോട്ട് ആയിട്ടാണ് കാണപ്പെടുന്നത്. പലപ്പോഴും ഈ രക്തത്തിന്‍റെ നിറത്തിലും മാറ്റം വരുന്നുണ്ട്. ആർത്തവം തുടങ്ങി രണ്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ ആര്‍ത്തവ രക്തത്തിന്‍റെ നിറം മാറുന്നു. അത് പർപ്പിൾ നിറത്തിലേക്ക് മാറുന്നുണ്ടെങ്കിലും ഒരാഴ്ചയിൽ കൂടുതൽ ആർത്തവ രക്തസ്രാവം ഉണ്ടെങ്കിലും അൽപം ശ്രദ്ധിക്കണം. ഇവരിലാകട്ടെ ആര്‍ത്തവ ദിവസത്തിന്‍റെ ഇടവേള വളരെയധികം വ്യത്യസ്തമായിരിക്കും. പലപ്പോഴും ഇവരിൽ ഗര്‍ഭധാരണം അൽപം ബുദ്ധിമുട്ടേറിയത് ആയിരിക്കും. മാത്രമല്ല എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് സാധ്യതയും വളരെ കൂടുതല്‍ ആയിരിക്കും ഇവരിൽ.



പിങ്ക് നിറം പിങ്ക് നിറത്തിലുള്ള ആർത്തവ രക്തമാണെങ്കിൽ അതിനർത്ഥം നിങ്ങളിൽ ഈസ്ട്രജൻ ലെവൽ വളരെ കുറവായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവരിൽ ആർത്തവം മൂന്ന് ദിവസത്തിൽ കുറവായാണ് നിലനിൽക്കുന്നത്. കൂടാതെ ഇവരിൽ ആര്‍ത്തവം വളരെയധികം വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഹോർമോൺ മാറ്റങ്ങൾ നിങ്ങളിൽ പലപ്പോഴും ഭക്ഷണത്തിന്‍റെ അഭാവമാണ് കാണിക്കുന്നത്. വിറ്റാമിൻ, ന്യൂട്രിയൻസ് ഡെഫിഷ്യൻസി എന്നിവയാണെങ്കിൽ ഇത്തരം പ്രതിസന്ധികൾ ആര്‍ത്തവത്തിൽ ഉണ്ടാവുന്നുണ്ട്. ഇവരിൽ ഓവുലേഷൻ കൃത്യമായിരിക്കില്ല എന്ന് മാത്രമല്ല ആർത്തവം കൃത്യമല്ലാത്തത് കൊണ്ട് തന്നെ ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്.


നിങ്ങളുടെ ആർത്തവം ആരോഗ്യകരമോ? നിങ്ങളുടെ ആർത്തവം ആരോഗ്യകരമാണോ എന്ന് അറിയാൻ അൽപം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ആർത്തവത്തിന്‍റെ നിറം, ആർത്തവ സമയത്ത് നേരിടുന്ന അസ്വസ്ഥതകൾ, ആർത്തവ സമയത്തുണ്ടാവുന്ന രക്തസ്രാവം, ആര്‍ത്തവം കൃത്യമായി വരുന്ന സമയം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കൃത്യമാവുകയാണെങ്കിൽ നമുക്ക് ആരോഗ്യകരമായ ആർത്തവം ആണെന്നും ഗർഭധാരണത്തിന് യാതൊരു വിധത്തിലുള്ള തടസ്സവും സംഭവിക്കുന്നില്ലെന്നും ആണ് സൂചിപ്പിക്കുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group