Join Our Whats App Group

രാജ്യത്ത് വർക്ക് ഫ്രം ഹോമിന് പുതിയ നിയമം | Work from home new law

 


ന്യൂഡല്‍ഹി: 

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.


കൊവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ മേഖലയില്‍ വരാനിരിക്കുന്ന പുത്തന്‍ സാധ്യതകളെയും അവസരങ്ങളെയും മുന്നില്‍ കണ്ട് അവയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനാണ് വര്‍ക്ക് ഫ്രം ഹോമിനായി നിയമനിര്‍മാണം നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഇതില്‍ ജീവനക്കാരുടെ തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും, വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന വൈദ്യുതി, ഇന്‍റർനെറ്റ് എന്നിവയുടെ ചെലവിന് തുക അനുവദിക്കുന്ന കാര്യവും ആലോചിക്കും.


വ്യത്യസ്ത മേഖലകളിലുള്ള ജീവനക്കാര്‍ക്കായി ഏകീകൃത സ്വഭാവത്തിലുള്ള, വിപുലമായ ചട്ടക്കൂട് തയാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഐടി മേഖല അടക്കം പല സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വര്‍ക്ക് ഫ്രം ഹോമിന്റെ മറവില്‍ അധിക നേരം ജോലിയെടുപ്പിക്കുന്നത് അടക്കം നിരവധി ചൂഷണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോമിനായി നിയമനിര്‍മാണം നടത്തിയിരുന്നു.

1 Comments

Post a Comment

Previous Post Next Post
Join Our Whats App Group