ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ കൂടുതൽ മികച്ച നടപടികളുമായി വാട്‌സാപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കമ്പനി നടപ്പാക്കിയ സ്വകാര്യത സംരക്ഷിക്കാനുളള നടപടികൾ സ്വൈര്യമായി ചാറ്റ് ചെയ്യാൻ യൂസർമാരെ സഹായിക്കും.
നിലവിൽ എല്ലാവരിൽ നിന്നോ കോണ്ടാക്‌ട് ലിസ്‌റ്റിൽ ഇല്ലാത്തവരിൽ നിന്നോ ഓൺലൈൻ, ലാസ്‌റ്റ് സീൻ വിവരങ്ങൾ തടയാനുളള സംവിധാനം വാട്‌സാപ്പ് നടപ്പാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോഴും ചില ആപ്പുകൾ വഴി ഇത്തരം സ്വകാര്യതയെ ലംഘിക്കാൻ സാധിക്കും.
പുതിയ അപ്ഡേറ്റ് വഴി വാട്സാപ്പ് ഇവയും തടയുന്നു. ബിസിനസ് അക്കൗണ്ടുകൾക്ക് ഉൾപ്പടെ എല്ലാവിധ വാട്‌സാപ്പ് അക്കൗണ്ടുകൾക്കും ഈ പുതിയ അപ്ഡേറ്റ് ഫലപ്രദമാണ്. ഉപഭോക്താക്കൾക്ക് അറിയാത്തവരും ഇതുവരെ ചാറ്റ് ചെയ്യാത്തവർക്കും ഉപഭോക്താക്കളുടെ ലാസ്‌റ്റ് സീൻ, സ്വകാര്യതാ വിവരങ്ങൾ ഇതിലൂടെ ലഭിക്കുന്നില്ല എന്ന് ഉറപ്പായി.
നിലവിൽ സ്വകാര്യത സംബന്ധിച്ചവ ഉപഭോക്താക്കൾക്ക് തന്നെ തീരുമാനിക്കാവുന്നതാണെങ്കിൽ പുതിയ ഫീച്ചർ സ്വയമേവ പ്രവർത്തിക്കുന്നതാണ്. ഇതിനായി നിലവിൽ വാട്‌സാപ്പ് അക്കൗണ്ടുളളവർ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതില്ലെന്ന് അർത്ഥം. എന്നാൽ ഇത് എപ്പോൾ മുതൽ നടപ്പാക്കുമെന്ന് വാട്‌സാപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.നിലവിൽ വാട്‌സാപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യത അറിയാൻ സാധിക്കുന്ന നിരവധി ആപ്പുകൾ നിലവിലുണ്ട്.
പ്രൈവസി സെറ്റിംഗ്സ് ഓൺ ആക്കിയിട്ടും ഇത് സാധിക്കും. ഈ ആപ്പുകളുടെ പ്രവർത്തനം തടയാൻ പുതിയ അപ്ഡേറ്റിലൂടെ കഴിയും. എന്നാൽ സജീവമായി ഒരാളുമായി ചാറ്റ് ചെയ്‌തിട്ടും അയാളുടെ വിവരങ്ങൾ കാണാനാകുന്നില്ലെങ്കിൽ അത് ആ ഉപഭോക്താവ് മൈ കോണ്ടാക്‌ട് എക്‌സെപ്‌റ്റ് എന്ന ഇപ്പോൾ ഉപയോഗിക്കുന്ന സ്വകാര്യതാ ക്രമീകരണം ഓൺ ചെയ്‌തതുകൊണ്ടാകും. ഇത് അപ്ഡേറ്റ് വന്നാലും തുടരും. ഇതോടൊപ്പം വോയിസ് മെസേജിലും പരിഷ്‌കരണങ്ങൾ വാട്‌സാപ്പ് നടത്തുകയാണ്.
Post a Comment