Join Our Whats App Group

എന്തിനും ഏതിനും ദേഷ്യമാണോ? പരിഹാരം കണ്ടെത്താം.... | tips to control your anger

 


ചില ആളുകളെ കണ്ടിട്ടില്ലേ, എന്തിനും ഏതിനും ദേഷ്യമാണ് അവർക്ക്. ദേഷ്യം വന്നാൽ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും നിയന്ത്രിക്കാൻ കഴിയില്ല. ഈ ദേഷ്യം തന്നെയാണ് പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം. ദേഷ്യം തോന്നുക എന്നത് മനുഷ്യ സഹജമാണ്. എന്നാൽ നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം തോന്നുന്നത് അല്പം ശ്രദ്ധ നൽകേണ്ട കാര്യം തന്നെയാണ്. ക്ഷുഭിതരായ ആളുകളിൽ ക്ഷമയുടെ നില വളരെ കുറവാണ്, ഇത് പലപ്പോഴും നിരാശയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ ദേഷ്യത്തിന് മറ്റ് പല കാരണങ്ങളുണ്ടാകാം. മുൻകാലങ്ങളിൽ നിങ്ങൾ അനുഭവിച്ച പ്രശ്‌നങ്ങൾ മൂലമോ, നിങ്ങളുടെ കുടുംബ ചരിത്രം, നിങ്ങൾ ഒരു ആഘാതകരമായ അനുഭവത്തിന് വിധേയനായിട്ടുണ്ടെങ്കിൽ, നഷ്ടം കൈകാര്യം ചെയ്യുകയോ അല്ലെങ്കിൽ ദുഃഖിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ കോപം അതിന്റെ എല്ലാറ്റിന്റെയും അനന്തരഫലമായിരിക്കാം


നിങ്ങളുടെ ദേഷ്യം അക്രമാസക്തമായ രീതിയിൽ പ്രകടിപ്പിക്കുന്നത് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ല. അമിത കോപം നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങി പല മാർഗ്ഗങ്ങൾ നിലവിലുണ്ട്.


അമിത കോപം എങ്ങനെ നിയന്ത്രിക്കാം?


ഒന്നാമതായി, നിങ്ങളുടെ സമ്മർദ്ദ നില തിരിച്ചറിയുന്നത് പ്രധാനമാണ്. നിങ്ങളുടെ കോപത്തിന് കാരണമായത് എന്താണെന്ന് അറിയുക. ഇത് നിങ്ങളുടെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ അതോ ഈ അടുത്ത കാലത്തായി സംഭവിച്ച എന്തെങ്കിലും കാരണങ്ങൾ മൂലമാണോ? നിങ്ങൾ അത് കണ്ടെത്തിക്കഴിഞ്ഞാൽ, സ്വയം ശാന്തമാകാനുള്ള ചില മാർഗ്ഗങ്ങൾ സ്വീകരിക്കാം.



- ശാന്തമാക്കാനായി ദീർഘ ശ്വസനം എടുക്കുക. ഇത് കുറച്ചധികം സമയം ചെയ്യുക.

- ഓട്ടം, വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യായാമ മുറകൾ നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കും.

- നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകുവാനും പിരിമുറുക്കം ഒഴിവാക്കാനും യോഗ ചെയ്യുന്നത് സഹായിക്കും.

- മോശം പരിതസ്ഥിതിയിൽ നിന്ന് സ്വയം അകന്ന് പോസിറ്റീവ് എനർജി ഉപയോഗിച്ച് സ്വയം ഉന്മേഷം വീണ്ടെടുക്കുക.


അമിത ദേഷ്യത്തിൽ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും കോപം അടങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുന്ന സമയത്ത് കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശാന്തമായി ഇരിക്കുന്ന അവസരസത്തിൽ, നിങ്ങളുടെ അമിത കോപം മനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് അവലോകനം ചെയ്യാം.

Post a Comment

Previous Post Next Post
Join Our Whats App Group