ഇ എൻ ശ്രീകാന്തിനെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്.
താഴെ ബക്കളം സ്നേഹ ഇൻ ബാറിന് സമീപത്തു നിന്നും നിർത്തിയിട്ട കാറിൽ നിന്ന് എടിഎം കാർഡ് മോഷ്ടിച്ച് 70,000 രൂപ തട്ടിയെടുത്ത കേസിൽ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പ് വീട്ടിൽ ഗോകുലിനെ ഏപ്രിൽ മൂന്നിന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോകുലിന് സ്വന്തമായി അക്കൗണ്ട് ഇല്ലാത്തതിനാൽ സഹോദരിയുടെ എസ് ബി ഐ അക്കൗണിലാണ് 50,000 രൂപ നിക്ഷേപിച്ചത്.
കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ശ്രീകാന്ത് എ ടി എം കാർഡ് വാങ്ങി. കേസ് അന്വേഷണത്തിനാണെന്ന് പറഞ്ഞ് പിൻ നമ്പറും വാങ്ങി പണം കവരുകയായിരുന്നു. തിരഞ്ഞെടുപ്പിൻ്റെ പിറ്റേ ദിവസം മുതലാണ് ശ്രീകാന്ത് പണം പിൻവലിച്ചത്. തളിപ്പറമ്പിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് 3000 രൂപയുടെ എണ്ണയടിച്ചു. ചില കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഇതിന് പുറമെ ഒരു എടിഎമ്മിൽ നിന്ന് 9500 രൂപ വീതം മൂന്ന് തവണയായി പിൻവലിക്കുകയും ചെയ്തു. സഹോദരിയുടെ അമ്മയിൽ നിന്നാണ് ശ്രീകാന്ത് പിൻ നമ്പർ വാങ്ങിയതെന്നാണ് വിവരം. അതിനായി സഹോദരിയുടെ അമ്മയുടെ നമ്പറിലേക്ക് ശ്രീകാന്തിൻ്റെ ഫോണിൽ നിന്ന് കാൾ പോയതായും കണ്ടെത്തിയിരുന്നു. കാർഡ് ഉപയോഗിച്ച സ്ഥലത്തെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഈ നമ്പറുള്ള ഫോൺ അവിടെയുണ്ടായിരുന്നതായും വ്യക്തമായി.
Post a Comment