സണ്ണി ലിയോണിന്റെ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് പുരോഹിതന്മാര്‍. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു.
മലയാളികള്‍ക്കിടയില്‍ പോലും ആരാധകരരുള്ള താരമാണ് സണ്ണി ലിയോണ്‍.
നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും. വിഡിയോ ആല്‍ബം നിരോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയുമാണ് ആല്‍ബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ സണ്ണിക്കെതിരേ വിമര്‍ശനമുണ്ട്.
Post a Comment