Join Our Whats App Group

ലൈംഗികതയില്‍ താല്‍പര്യം കുറയുന്നുവോ? കാരണങ്ങള്‍ പലതാണ്...

 


ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനം. പലരും വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുമെങ്കിലും കാലം ചെല്ലുംതോറും സെക്‌സിനോട് വിരക്തി പ്രകടിപ്പിക്കുന്നത് കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പൊതുവേ സ്ത്രീകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി കാണുന്നത്.


പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, ജീവിതാനുഭവങ്ങള്‍, സാമ്പത്തിക അവസ്ഥ, ശാരീരിക-മാനസിക സ്വസ്ഥത, ജോലി തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ജീവിതത്തെ സ്വാധീനിക്കാറുണ്ട്.


ശാരീരിക കാരണങ്ങള്‍ സെക്‌സില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് ഒരു പ്രധാന കാരണമാകാറുണ്ട്. എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് ലൈംഗിക ബന്ധം വേദന നിറഞ്ഞതാണെങ്കില്‍ അത് താല്‍പര്യം കുറയ്ക്കാം. അതുപോലെ തന്നെ സന്ധിവേദന, പ്രമേഹം, കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീകളിലെ ലൈംഗിക താല്‍പര്യം കുറയ്ക്കുവന്നതാണ്. മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്കും താല്‍പര്യം കുറയും. പ്രായമായി വരുന്നു എന്ന ചിന്ത ചിലരെ എപ്പോഴും മഥിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ളവര്‍ക്ക് അത് സ്ത്രീയായാലും പുരുഷനായാലും സെക്‌സ് ആസ്വദിക്കാന്‍ കഴിയാതെ വരും.


സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യങ്ങളെ സാരമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ചും ആര്‍ത്തവവിരാമത്തില്‍ വരുന്ന വ്യതിയാനങ്ങള്‍. ഈ സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ സെക്‌സിനോട് താല്‍പര്യം കുറയാറുണ്ട്. ഗര്‍ഭധാരണവും മുലയട്ടലും ശിശുപരിപാലനവുമൊക്കെ മുന്‍ഗണനയിലേയ്ക്കു വരുമ്പോള്‍ പല സ്ത്രീകള്‍ക്കും ലൈംഗിക താല്‍പര്യങ്ങള്‍ കുറയുന്നത് കാണാറുണ്ട്.



മാനസികമായ കാരണങ്ങളും ലൈംഗികതയെ ബാധിക്കാറുണ്ട്. മാനസിക സമ്മര്‍ദങ്ങള്‍, വിഷാദം , ഉത്കണ്ഠ എന്നിവയെല്ലാം സെക്‌സിനെ പ്രതികൂലമാക്കും. ജോലിയിലുള്ള സമ്മര്‍ദങ്ങള്‍, അപകര്‍ഷതാ ബോധം, മുന്‍പ് ഏതെങ്കിലും തരത്തില്‍ അനുഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണം എന്നിവയെല്ലാം സെക്‌സിനെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്. ദാമ്പത്യ ബന്ധത്തിലെ ഊഷ്മളത കുറയുന്നത് ലൈംഗിക ജീവിതത്തേയും ബാധിക്കും ദിവസേന. പരസ്പരം വഴക്കിടുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് ലൈംഗികത ആസ്വദിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് .മാനസികമായും ശാരിരികമായും സന്തോഷം നല്‍കുന്ന അവസ്ഥകളില്‍ മാത്രമേ അവര്‍ക്ക് സെക്‌സിനോട് താല്‍പര്യം തോന്നുകയുള്ളൂ.


ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്തെന്നു ചോദിച്ചാല്‍ ഭാര്യഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ചര്‍ച്ച ചെയ്തു തന്നെ ഇതിനു പരിഹാരം കാണണം. സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നമെന്തെന്ന് ഭര്‍ത്താക്കന്മാരോട് തുറന്നു പറയണം. ശാരീരിക പ്രശ്‌നങ്ങളാണെങ്കിലും മാനസിക പ്രശ്‌നങ്ങളാണെങ്കിലും കൃത്യമായ വൈദ്യ പരിശോധനയിലൂടെ, വേണ്ടത്ര ചികില്‍സകളിലൂടെ അതു മാറ്റിയെടുക്കാന്‍ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group