കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala Public Service Comission) 44 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം (New Notifications) ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് ആണ്. വ്യക്തിഗത പ്രൊഫൈൽ വഴി അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
പ്രായപരിധി 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടാകും. എസ്എസ്എൽസി അഥവാ തത്തുല്യമാണ് യോഗ്യത.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍-ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)-ജലസേചനം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)-ഹോമിയോപ്പതി, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് I-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം)-വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ -കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.
Post a Comment