Join Our Whats App Group

ശവസംസ്കാരത്തിന് അമിത ഫീസ് ഈടാക്കികൊണ്ട് പയ്യാമ്പലം ശ്മശാനം

 ക​ണ്ണൂ​ര്‍: മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​ന് അ​മി​ത ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്ന്​ പ​യ്യാ​മ്പലം ശ്മ​ശാ​നം വീ​ണ്ടും വി​വാ​ദ​ത്തി​ലേ​ക്ക്  നേ​ര​ത്തെ ആ​ര്‍​ക്കും ഭാ​ര​മാ​കാ​ത്ത തു​ക മാ​ത്ര​മാ​ണ്​ ഈ​ടാ​ക്കി​വ​ന്നി​രു​ന്ന​ത്. അ​തി​നു​പ​ക​രം ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ്​ വ​ര്‍​ധി​പ്പി​ച്ച നി​ര​ക്ക്​ ഈ​ടാ​ക്കു​ക​. ജി​ല്ല​യി​ലെ ഏ​റെ പ​ഴ​ക്ക​മു​ള്ള​തും ശ്ര​ദ്ധേ​യ​വു​മാ​യ ശ്​​മ​ശാ​ന​മാ​ണ്​ പയ്യാമ്പലം ക​ട​ലോ​ര​ത്തെ ശ്​​മ​ശാ​നം. ജി​ല്ല​യി​ല്‍ എ​വി​ടെ നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നാ​ലും ഇ​വി​ടെ നാ​മ​മാ​ത്ര​മാ​യ നി​ര​ക്ക്​​ ഈ​ടാ​ക്കി​യാ​ണ്​ സം​സ്​​കാ​രം ന​ട​ത്തി​യി​രു​ന്ന​ത്. കു​റ​ച്ചു​കാ​ലം മു​മ്പുവ​രെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്​​ക​രി​ക്കു​ന്ന രീ​തി നി​ല​നി​ന്നി​രു​ന്നു.

ഇ​പ്പോ​ഴും ഈ ​സ​​മ്ബ്ര​ദാ​യം ചി​ല​യി​ട​ങ്ങ​ളി​ല്‍ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ല്‍ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. കു​റ​ഞ്ഞ സ്​​ഥ​ല​ത്ത്​ വീ​ടു​വെ​ക്കു​ന്ന​തും ജ​ന​വാ​സം വ​ര്‍​ധി​ച്ചു​വ​രു​ന്ന​തു​മാ​ണ്​ സം​സ്​​കാ​രം പൊ​തു​ശ്​​മ​ശാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ള്‍ പൊ​തു​ശ്​​മ​ശാ​നം നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​വി​ട​ങ്ങ​ളി​ല്‍ എ​ണ്ണ​ത്തി​ല്‍ കു​റ​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്​​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​കാ​ര​ണം മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​യ്യാ​മ്പലം ശ്​​മ​ശാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ​തി​വ്​ തു​ട​രു​ന്നു​ണ്ട്. ​ ഇ​താ​ണ്​ പു​തി​യ നി​ര​ക്ക്​ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​വ​രി​ല്‍ നി​ന്ന്​ 1,500 രൂ​പ​യും കോ​ര്‍​പ​റേ​ഷ​ന്​ പു​റ​ത്തു​ള്ള​വ​രി​ല്‍​നി​ന്ന്​ 3,000 രൂ​പ​യും ഈ​ടാ​ക്കാ​നാ​ണ്​ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നം.

യ​ഥാ​ക്ര​മം ഇ​ത്​ 2,000 രൂ​പ​യും 3,000 രൂ​പ​യും ഈ​ടാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍, ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ്​​ നി​ര​ക്ക്​ 1500 രൂ​പ​യാ​ക്കി കു​റ​ച്ച​ത്. ച​രി​ത്രം ഇ​ങ്ങ​നെ നൂ​റ്റാ​ണ്ടു​ക​ളാ​യി തീ​യ സ​മു​ദാ​യ​ത്തി​ന്റെ കൈ​ക​ളി​ലാ​യി​രു​ന്നു പ​യ്യാ​മ്പലം ശ്​​മ​ശാ​നം. ശ്രീ ​ഭ​ക്​​തി സം​വ​ര്‍​ധി​നി യോ​ഗം പ്ര​സി​ഡ​ന്‍​റ്​ ര​ക്ഷാ​ധി​കാ​രി​യാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 'തീ​യ സ​മു​ദാ​യ ശ​വ​സം​സ്​​കാ​ര സ​ഹാ​യ സം​ഘം' ശ്​​മ​ശാ​നം ന​ട​ത്തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കുമ്പോഴാ​ണ്​ പ​ള്ളി​ക്കു​ന്ന്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ശ്​​മ​ശാ​ന ഭൂ​സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത​ത്. ശ്​​മ​ശാ​നം സൗ​ജ​ന്യ​മാ​ക്കു​മെ​ന്നും ഘ​ട്ടം​ഘ​ട്ട​മാ​യി പ​യ്യാ​മ്പലം ശ്​​മ​ശാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി സം​സ്​​ക​രി​ക്കു​മെ​ന്നും സ​മു​ദാ​യ നേ​താ​ക്ക​ള്‍​ക്ക്​ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

ഇ​തിന്റെ തു​ട​ര്‍ ന​ട​പ​ടി​യെ​ന്നോ​ണ​മാ​ണ്​ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​ക്കൂ​ടി സം​സ്​​കാ​രം സൗ​ജ​ന്യ​മാ​ക്കി പ്ര​ഥ​മ കോ​ര്‍​പ​റേ​ഷ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സം​സ്​​കാ​രം ന​ട​ത്തി​വ​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നു വി​രു​ദ്ധ​മാ​യി സെ​പ്​​റ്റം​ബ​ര്‍ 30 മു​ത​ല്‍ അ​ഞ്ചു​ദി​വ​സം 3,000 രൂ​പ​വീ​തം ഈ​ടാ​ക്കി പ​യ്യാ​മ്പല​ത്ത്​ പ​ര​മ്പരാ​ഗ​ത വി​റ​ക്​ ശ്​​മ​ശാ​ന​ത്തി​ല്‍ സം​സ്​​കാ​രം ന​ട​ത്തി​യി​രു​ന്നു. എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന്​ നി​ര്‍​ത്തി​വെ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ​ടാ​ക്കു​ന്ന​ത്​ സം​സ്​​കാ​ര​ത്തി​നു​ള്ള ചെ​ല​വ്​ മാ​ത്രം -മേ​യ​ര്‍ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ന്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ബി.​പി.​എ​ല്‍ കു​ടും​ബ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക്​ പ​യ്യാമ്പലം ശ്​​മ​ശാ​ന​ത്തി​ല്‍ സം​സ്​​കാ​രം പൂ​ര്‍​ണ​മാ​യി സൗ​ജ​ന്യ​മാ​യി​രി​ക്കും. വാ​ത​ക ശ്​​മ​ശാ​ന​ത്തി​ന്​ അ​തി​​ന്റെതാ​യ ചെ​ല​വു​ണ്ട്. ആ ​ചെ​ല​വ്​ മാ​ത്ര​മാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്ക്​ വാ​ങ്ങി​യാ​ലും മ​റ്റു​ള്ള സ്​​ഥ​ല​ങ്ങ​ളേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കാ​യി​രി​ക്കും ഇ​വി​ടെ ഈ​ടാ​ക്കു​ന്ന​ത്. 3,500 രൂ​പ​യൊ​​ക്കെ വാ​ങ്ങു​ന്ന സ്​​ഥ​ല​ങ്ങ​ളു​മു​ണ്ട്.

പൂ​ര്‍​ണ സൗ​ജ​ന്യ​മൊ​ന്നും എ​വി​ടെ​യു​മി​ല്ല. ശ്​​മ​ശാ​നം മ​റി​ച്ചു​ന​ല്‍​കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ശ്ര​മി​ക്കു​ന്നു (ടി.​കെ. രാ​ജേ​ന്ദ്ര​ന്‍, ചെ​യ​ര്‍​മാ​ന്‍, തീ​യ സ​മു​ദാ​യ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി) സൗ​ജ​ന്യ​മാ​യി സം​സ്​​കാ​രം ന​ട​ത്തു​മെ​ന്ന മു​ന്‍ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച്‌​ പ​യ്യാ​മ്പലം ശ്​​മ​ശാ​നം സ്വ​കാ​ര്യ വ്യ​ക്​​തി​ക്ക്​ മ​റി​ച്ചു​ന​ല്‍​കാ​നാ​ണ്​ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മേ​യ​റു​ടെ ഏ​കാ​ധി​പ​ത്യ നീ​ക്ക​മാ​ണ്​ ഇ​തി​നു പി​ന്നി​ലു​ള്ള​ത്. നി​ല​വി​ലു​ള്ള സൗ​ജ​ന്യം തു​ട​രു​ക​യാ​ണ്​ വേ​ണ്ട​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌​ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.

ബ​ഹു​ജ​ന ധ​ര്‍​ണ നാ​ളെ ക​ണ്ണൂ​ര്‍ പ​യ്യാ​മ്പലം ശ്മ​ശാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​ന് അ​മി​ത ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന്​ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് തീ​യ സ​മു​ദാ​യ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍ ബ​ഹു​ജ​ന ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10ന്​ ​ന​ട​ക്കു​ന്ന ധ​ര്‍​ണ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ര്‍​ധി​പ്പി​ച്ച നി​ര​ക്ക്​ പി​ന്‍​വ​ലി​ച്ച്‌​ നി​ല​വി​ല്‍ ന​ല്‍​കി​വ​രു​ന്ന സൗ​ജ​ന്യം തു​ട​രു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ തീ​യ സ​മു​ദാ​യ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. രാ​ജേ​ന്ദ്ര​ന്‍, പി.​പി. ജ​യ​കു​മാ​ര്‍, എം.​ടി. പ്ര​കാ​ശ​ന്‍, എം. ​സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


Post a Comment

أحدث أقدم
Join Our Whats App Group