മട്ടന്നൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. നിർമാണത്തൊഴിലാളികളുടെ പെൻഷൻ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് മാർച്ച്.
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. ശശി ഉദ്ഘാടനം ചെയ്തു. ഇ.എസ്. സത്യൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. മട്ടന്നൂർ ഏരിയാ സെക്രട്ടറി കെ.കെ. കുഞ്ഞിക്കണ്ണൻ, വൈ.വൈ. മത്തായി, സി. സജീവൻ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ്: കെട്ടിടനിർമാണ സാമഗ്രികളുടെ വിലവർധനയിൽ നിർമാണത്തൊഴിലാളികളുടെ പ്രതിഷേധം. ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തളിപ്പറമ്പ് ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ എം.എൽ.എ. സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.പി. രഘു അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ, പി. മാധവൻ, ടി. പ്രഭാകരൻ, വി.വി. മുരളി എന്നിവർ സംസാരിച്ചു.
إرسال تعليق