വിഴിഞ്ഞം: മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. നെയ്യാറ്റിന്‍കര ഊരുട്ടമ്പലം സ്വദേശിനി സാന്ദ്രയുടെ മകന് ആദിഷാണ് മുറിക്കുള്ളിൽ കുടുങ്ങിയത്.
കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സാന്ദ്ര രണ്ട് മാസമായി ആദിഷിനെ സഹോദരി ഷീബയുടെ വീടായ വെങ്ങാനൂര്‍ പനങ്ങോട് കൈലാസം വീട്ടിലാണ് നിര്‍ത്തിയിരുന്നത്. ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടുകാരോടൊപ്പം നിന്ന കുട്ടി തൊട്ടടുത്ത മുറിയില്‍ കയറി കതകിന്റെ താഴത്തെ കൊളുത്തിടുകയായിരുന്നു. മുറിക്കുള്ളില്‍ അകപ്പെട്ട കുട്ടി കരയാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ അജയുടെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന് സുധീര്‍, ഫയര്മാന്മാരായ രാജേഷ്, സതീഷ്, അമല്‍രാജ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് എത്തി പൂട്ട് പൊളിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
Post a Comment