കല്യാശ്ശേരി: ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കല്യാശ്ശേരിയിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കിടയിൽ ദേശീയപാതയ്ക്കരികിൽ കക്കൂസ് മാലിന്യം തള്ളി. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിക്കും കല്യാശ്ശേരി മോഡൽ പോളിക്കും ഇടയിൽ ദേശീയ പാതയ്ക്കരികിലാണ് മാലിന്യം ഒഴുക്കിവിട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം
ഇരുവിദ്യാലയങ്ങളിലേക്കും വിദ്യാർഥികൾ നടന്നുപോകുന്ന വഴിയാണിത്. രാവിലെ മുതൽ അസഹ്യമായ ദുർഗന്ധം പരന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലും തോടുകളിലും പതിവായി കക്കൂസ് മാലിന്യം തള്ളുന്ന സംഘം പ്രവർത്തിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. കല്യാശ്ശേരി ദേശീയപാതയിൽ ഇതിനുമുമ്പും കക്കൂസ് മാലിന്യം ഒഴുക്കിയിട്ടുണ്ട്. നഗരങ്ങളിലെ ആസ്പത്രി, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യം തള്ളാൻ കരാറെടുത്ത സംഘമാണ് പാതയോരങ്ങളിലും തോടുകളിലും മാലിന്യം ഒഴുക്കിവിടുന്നതെന്നാണ് പരാതി.
Post a Comment