പയ്യന്നൂര്‍: വിവാഹത്തിന് 30 പവൻ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവെന്ന യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് അജാനൂർഉദയംകുന്നിലെ വി.ശരണ്യ (29)യുടെ പരാതിയിലാണ് വെള്ളൂര്‍ കണ്ടോത്തെ ഭര്‍ത്താവ് സജേഷ്, മാതാപിതാക്കൾ,സഹോദരി എന്നിവര്‍ക്കെതിരെ കേസെടുത്തത്.
2013 മെയ് 25-നായിരുന്നു ഇവരുടെ വിവാഹം.ഇതിന് ശേഷമാണ് തന്റെ കയ്യിലുണ്ടായിരുന്ന സര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ശാരീരിക മാനസിക പീഡനങ്ങളുണ്ടായത്.2020 മെയ് മാസം 15ന് ഭര്‍ത്താവിന്റെ ചവിട്ടേറ്റ് യുവതിയുടെ ഇടുപ്പിന് പരിക്കേറ്റതായും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ അതിക്രമങ്ങള്‍ക്ക് ഭര്‍തൃവീട്ടുകാര്‍ ഒത്താശ ചെയ്യുന്നതായും പരാതിയിൽ പറയുന്നു പോലീസ് കേസെടുത്ത് അന്വേഷണം തുട
Post a Comment