മാറിടങ്ങള്‍ക്ക് പ്രസവ, ഗര്‍ഭ കാലത്ത് വലിപ്പക്കൂടുതലുണ്ടാകുന്നത് സാധാരണയാണ്. ഈ സമയത്ത് വേണ്ടത്ര രീതിയില്‍ സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കാതെ വരുന്നതാണ് ഒരു കാരണം. പെട്ടെന്ന് തടി കൂടുന്നതും അമിതമായ വണ്ണവും പെട്ടെന്ന് തന്നെ വല്ലാതെ തടി കുറയുന്നതും മാറിടങ്ങള്‍ ഇടിഞ്ഞ് തൂങ്ങാനുള്ള മറ്റൊരു കാരണം കൂടിയാണ്.
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ക്ക് ദൃഢത നല്‍കാനുള്ള വിലയേറിയ ട്രീറ്റ്‌മെന്റുകള്‍ക്ക് പകരം ചില സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ മാറിടത്തിന്റെ ഉറപ്പിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ ഓയില്‍ ജെല്ലിനെ കുറിച്ചറിയാം.
ഈ ജെല്‍ തയ്യാറാക്കാന്‍ വേണ്ടത് കറ്റാര്‍ വാഴ, വൈറ്റമിന്‍ ഇ ഓയില്‍, ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നിവയാണ് വേണ്ടത്.ചുളിവുകളില്ലാത്ത, പ്രായം തോന്നാത്ത ചര്‍മത്തിന് അവശ്യം വേണ്ട ഒന്നാണ് വൈറ്റമിന്‍ ഇ. ഇതു ചില ഭക്ഷണങ്ങളില്‍ നിന്നും ലഭിയ്ക്കും. ഇതല്ലാതെ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ രൂപത്തിലും ലഭിയ്ക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. ഇതു കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു.
ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ പോകാന്‍ ഇത് നല്ലതാണ്.പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ. ആരോഗ്യത്തിന് മാത്രമല്ല,മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ മികച്ചതാണ് ഫ്‌ളാക്‌സ് സീഡ് . ഇവയില്‍ വൈററമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. ഒമേഗ ത്രീ ഫാററി ആസിഡുകളും ഇതിലുണ്ട്.
ഇതിനായി 2 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തീ കുറച്ചു വച്ച് തിളപ്പിയ്ക്കാം. ഇത് നല്ലതു പോലെ ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്ബോള്‍ തീ കെടുത്തണം. ഇത് അരിച്ചെടുക്കുക. ഇത് തണുക്കുമ്പോള്‍ ജെല്‍ പോലെയാകും. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍വാഴ ചര്‍മത്തിനു നല്‍കുന്നു.
നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. വരണ്ട ചര്‍മം പ്രായക്കൂടുതലും ചുളിവുമെല്ലാം വരുത്തുന്ന ഒന്നാണ്. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്.കറ്റാര്‍ ജെല്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്ക് ചര്‍മ കോശങ്ങള്‍ക്ക് തിളക്കവും മൃദുത്വവും നല്‍കും.
ഇതിനായി മുകളില്‍ പറഞ്ഞ രീതിയില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ തയ്യാറാക്കുക. ഇതിലേയ്ക്ക് തുല്യ അളവില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി കലര്‍ത്തുക. പിന്നീട് വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ ചേര്‍ക്കണം. ഇതെല്ലാം കൂടിച്ചേര്‍ത്ത് ഇളക്കണം. ഇത് നല്ല ജെല്‍ പരുവമാക്കി ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്‍പനേരം കഴിഞ്ഞ് കഴുകാം. മാറിടത്തില്‍ താഴേ നിന്നും മുകളിലേയ്ക്കുള്ള രീതിയില്‍ വേണം, മസാജ് ചെയ്യാന്‍.
Post a Comment