ചെറുപുഴ:
വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.ചെറുപുഴ പ്രാപൊയിൽ സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് ഭർത്താവ് ഇരിട്ടി സ്വദേശി ജയേഷിൻ്റെ പേരിൽ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തത്.2005-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് ഈ ബന്ധത്തിൽ കുട്ടികളില്ല. ഭർത്താവിൻ്റെ ശാരീരിക പീഡനം സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment