തിരുവനന്തപുരം:
പോത്തന്‍കോട് യാത്രക്കാരായ പിതാവിനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. യുവാവിന്റെ കാല്‍വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായത്. നിരവധി കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുംവഴി ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും മുടിയില്‍ കുത്തി പിടിക്കുകയും ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ഫൈസല്‍ പ്രതിയാണ്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق