Join Our Whats App Group

ഇൻസ്‌പെക്ടർ ‘ചരിത്രം’ രചിക്കുകയാണ്‌..

 


പരിയാരം

പൊലീസ്‌ പണിയുടെ ഭാഗമായി കൗതുകത്തിന്‌ ആരംഭിച്ച പ്രാദേശിക ചരിത്ര പഠനം ഗൗരവമായപ്പോൾ പരിയാരം പൊലീസ്‌ ഇൻസ്‌പെക്ടർ കെ വി ബാബു രചിച്ചത്‌ അഞ്ച്‌ ചരിത്ര പുസ്‌തകങ്ങൾ. അഞ്ചാമത്തെ പുസ്‌തകമായ ‘വടക്കേ മലബാറിലെ തീയ്യർ; പൈതൃകവും പ്രതാപവും’ പുസ്‌തകം 29ന്‌ പ്രകാശിപ്പിക്കും. വൈതൽമല ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും, കോലത്തുനാട് നാൾവഴി ചരിത്രം, മലബാർ പൊലീസ് രേഖകൾ, മലബാർ ചരിത്രം: മിത്തും മിഥ്യയും സത്യവും എന്നീ പുസ്തകങ്ങളാണ് ബാബു രചിച്ചത്‌.  ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ  ബാബു അധ്യാപകനായിരിക്കെയാണ് എസ്ഐയായി  സർവീസിൽ ചേർന്നത്. കൂത്തുപറമ്പ്, ബാലുശേരി, വളപട്ടണം എന്നിവിടങ്ങളിൽ സിഐയായിരുന്നു. 

  29ന്  വൈകിട്ട്  നാലിന്‌  പരിയാരം സൻസാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ   കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പുസ്‌തകം  പ്രകാശിപ്പിക്കും. ജില്ലാ റൂറൽ പൊലീസ് മേധാവി ഡോ. നവനീത് ശർമ ഏറ്റുവാങ്ങും.  കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എം വിജിൻ എംഎൽഎ,  ടി വി രാജേഷ്  എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ  വി വി വിജയൻ, കെ പി ഷനിൽ, പി വി സുരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post
Join Our Whats App Group