Join Our Whats App Group

കേരളത്തിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി ഇന്‍സ്റ്റാഗ്രാം

 


കേരളത്തിലെ യുവജനങ്ങള്‍ക്ക് അവരുടെ വ്യക്തിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം കൊച്ചിയില്‍ വേദിയൊരുക്കും. മലയാളികളായ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് ഇന്‍സ്റ്റാഗ്രാം.ഇതിന്‍റെ ഭാഗമായി, വി ആര്‍ ഇന്‍ ദ മേക്കിംഗ് എന്ന പ്രചാരണ പരിപാടിക്ക് ഇന്‍സ്റ്റാഗ്രാം തുടക്കം കുറിച്ചിട്ടുണ്ട്. വ്യക്തിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്റ്റോറികള്‍ പ്രദര്‍ശിപ്പിക്കാനും ഇന്‍സ്റ്റാഗ്രാം കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും.


ഇന്‍സ്റ്റാഗ്രാമുമൊത്ത് യുവാക്കള്‍ക്ക് ആരാകാനാകുമെന്ന് കാട്ടിക്കൊടുക്കുകയാണ് വി ആര്‍ ഇന്‍ ദ മേക്കിംഗ് പരിപാടി.യുവാക്കള്‍ സ്വയം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലകളിലൂടെ സമൂഹത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. സമൂഹത്തില്‍ നിന്നുള്ള പ്രോത്സാഹനമാണ് യുവജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.


യുവാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ വ്യക്തിത്വം ഒരു മാത്രകൊണ്ട് നിര്‍വചിക്കാനാവില്ല. അതിന് മുന്നോട്ടു പോകുന്തോറും പരിണാമം സംഭവിക്കും. അവസാനം ഊതിക്കാച്ചിയ പൊന്നുപോലെ ആവുകയും ചെയ്യും. അതിന് സമൂഹത്തില്‍ നിന്ന് നിരന്തര പ്രോത്സാഹനം അനിവാര്യമാണ്.റീല്‍സുമൊത്ത് തങ്ങളുടെ കഴിവുകളും താല്പര്യങ്ങളും കണ്ടെത്തി, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട, ഹൃസ്വരൂപ വീഡിയോ സൃഷ്ടാക്കളുടെ ഒരു നീണ്ടനിര തന്നെ കേരളത്തിലെ യുവാക്കളുടെതായി കാണാമെന്ന് ഫേസ്ബുക്ക് ഇന്ത്യ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ അവിനാശ് പന്ത് പറഞ്ഞു.


പുതിയ പ്രചാരണ പരിപാടി ബഹുവിധ കഴിവുകള്‍ ഉള്ള യുവാക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് കൂടുതല്‍ പ്രചോദനവും കൂടുതല്‍ അവസരവും ഒരുക്കുമെന്ന് അവിനാശ് പന്ത് പറഞ്ഞു. സ്വയം രൂപപ്പെടുത്താന്‍ യുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.റീല്‍സ് വഴി കഴിഞ്ഞവര്‍ഷം ശ്രദ്ധാകേന്ദ്രങ്ങളായി മാറിയവരില്‍ നിര്‍മല്‍ പിള്ള (@mahlyf mahrulez ) സാത്ഷ്യ (@satshyaa/) അഭിഷേക് കുമാര്‍ (@theabhishekkumar) ഡെവിള്‍കുഞ്ഞ് (@thatdevilkunju) എന്നിവര്‍ ഉള്‍പ്പെടുന്നു.


കേരളത്തില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ക്ക്   #In The Making and #Make The Reel You.  എന്നിവ ഫോളോ ചെയ്താല്‍ മതി.

Post a Comment

Previous Post Next Post
Join Our Whats App Group