Join Our Whats App Group

പണച്ചിലവില്ലാതെ പെഡിക്യൂർ ഇനി ഈസിയായി വീട്ടില്‍ ചെയ്യാം

 


കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ  പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം.

കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്. ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കണങ്കാലുകൾ ഇറക്കി വയ്ക്കുക. ഈ വെള്ളത്തിൽ ഷാമ്പൂ ചേർക്കാം.


 

ഇതിലേയ്ക്ക് ലേശം ഉപ്പു ചേർക്കാം, ഇതു കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. ഇതു കൂടാതെ ഒരു നാരങ്ങയുടെ നീരും ജലത്തിൽ ഒഴിക്കുക. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തിൽ കാലുകൾ വച്ചു നനച്ച ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക.

കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടർന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. കല്ലു കാലിൽ നന്നായി സ്ക്രബ്ബ്‌ ചെയ്താൽ മതിയാകും. തുടർന്നു ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബർ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലിൽ തേയ്‌ക്കേണ്ടത്, കണങ്കാലുകൾ വരെ ഇതു ചെയ്യണം.


 

ഇതു കഴിഞ്ഞു കാൽ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാൽ കാൽ നല്ല ഫ്രഷ് ആകും. ഇനി മോടിപിടിപ്പിക്കലാണ് ചെയ്യുക. ആദ്യം കാലുകൾ നന്നായി മസാജ് ചെയ്യാം. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം  കാലിൽ തേച്ചു പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം

പാദങ്ങൾ തിളങ്ങട്ടെ, പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം.

മനോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്.


 

കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്.

ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കണങ്കാലുകൾ ഇറക്കി വയ്ക്കുക. ഈ വെള്ളത്തിൽ ഷാമ്പൂ ചേർക്കാം. ഇതിലേയ്ക്ക് ലേശം ഉപ്പു ചേർക്കാം, ഇതു കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും.


 

ഇതു കൂടാതെ ഒരു നാരങ്ങയുടെ നീരും ജലത്തിൽ ഒഴിക്കുക. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തിൽ കാലുകൾ വച്ചു നനച്ച ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക.

കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടർന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. കല്ലു കാലിൽ നന്നായി സ്ക്രബ്ബ്‌ ചെയ്താൽ മതിയാകും. തുടർന്നു ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബർ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലിൽ തേയ്‌ക്കേണ്ടത്, കണങ്കാലുകൾ വരെ ഇതു ചെയ്യണം.

ഇതു കഴിഞ്ഞു കാൽ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാൽ കാൽ നല്ല ഫ്രഷ് ആകും. ഇനി മോടിപിടിപ്പിക്കലാണ് ചെയ്യുക. ആദ്യം കാലുകൾ നന്നായി മസാജ് ചെയ്യാം. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം  കാലിൽ തേച്ചു പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം.

Post a Comment

أحدث أقدم
Join Our Whats App Group