Join Our Whats App Group

കണ്ണൂര്‍ ടൗണില്‍ വന്‍ കഞ്ചാവ് വേട്ട; ചാലക്കുടി സ്വദേശി അറസ്റ്റില്‍



കണ്ണൂര്‍: കണ്ണൂര്‍ ടൌണില്‍ 10.400 കി ഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിലായി. കണ്ണൂർ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയും, കണ്ണൂര്‍ ടൌണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ അഖിലും കണ്ണൂർ സിറ്റി പോലീസ് ഡാൻസാഫ് ടീമംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കഞ്ചാവു സഹിതം പ്രതിയെ പിടികൂടിയത്. ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസ് @ ജെമ്മൻ, വ: 38 നെയാണ് കണ്ണൂർ കാൽ ടെക്സിൽ വച്ച് പോലീസ് പിടികൂടിയത്. കണ്ണർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ ഇളങ്കോ ആര്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി: കമ്മിഷണർ പി പി സദാനന്ദൻ, നാർക്കോട്ടിക് സെൽ അസി: കമ്മിഷണർ ജസ്റ്റിൻ എബ്രഹാം എന്നിവരുടെ നിർദ്ദേശാനുസരണം കണ്ണൂർ നഗരത്തിൽ പരിശോധന നടത്തി വരവെയാണ് കാസർഗോഡ് നിന്ന് വരികയായിരുന്ന KSRTC ബസ്സിൽ കണ്ണൂര്‍ കല്‍ടെക്സസില്‍ വന്നിറങ്ങിയ പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു വധശ്രമ കേസിൽപ്പെട്ട് ഒറീസയിൽ കഞ്ചാവ് തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അവിടെ നിന്നും നിരവധി തവണ കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ബസുകളിൽ മാറിമാറി സഞ്ചരിക്കുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, യാത്രയിൽ പരിചയപ്പെടുന്ന ആൾക്കാരുടെ മൊബൈൽ ഫോൺ വഴിയാണ് കച്ചവടം നടത്തിവന്നിരുന്നത്. പിടികൂടിയ കഞ്ചാവിന് ഏകദേശം 2 ലക്ഷത്തോളം രൂപ വിലവരും. ഡാൻസാഫ് ടീമംഗങ്ങളായ SI മഹിജൻ, ASI രഞ്ജിത്ത് സി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത് സി, മഹേഷ് സി പി , മിഥുൻ പി സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group