സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ മെറ്റാവേഴ്സ് പദ്ധതിയ്ക്ക് സമാനമായൊരു പദ്ധതിയുമായി ഗൂഗിളും. പ്രൊജക്ട് സ്റ്റാർലൈൻ എന്നാണ് ഇതിന് പേര്. ഇന്ന് നിലവിലുള്ള വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഒരു മുറിയിൽ ഇരുന്ന് സംസാരിക്കുന്നതു പോലെ ആശയവിനിമയം നടത്താൻ സാധിക്കുന്ന ടെലി പ്രെസൻസ് സിസ്റ്റം ആണിത്.
ത്രിഡീ ഇമേജിങ്, റിയൽ ടൈം കംപ്രഷൻ, സ്പേഷ്യൽ ഓഡിയോ, ലൈറ്റ് ഫീൽഡ് ഡിസ്പ്ലേ സിസ്റ്റം എന്നിവയിൽ തങ്ങൾ കൈവരിച്ച പുരോഗതിയുടെ പര്യവസാനമാണ് പ്രോജക്റ്റ് സ്റ്റാർലൈൻ എന്ന് ഗൂഗിൾ പറയുന്നു. ഇവ സംയോജനമാണ് പ്രൊജക്ട് സ്റ്റാർലൈൻ.
വിവിധ തരം ക്യാമറകളും പ്രൊജക്ടറുകളും സ്പീക്കറുകളും മൈക്കും ഇലുമിനേറ്ററുകളും കംപ്യൂട്ടറും സംയോജിപ്പിച്ചുള്ള വലിയൊരു ഡിസ്പ്ലേ യുണിറ്റാണിത്. ഒരാളെ മുഴുവനായും ഉൾക്കൊള്ളാൻ ഇതിന് സാധിക്കും നിലവിലുള്ള എആർ വിആർ ഹെഡ്സെറ്റുകളുടെ പരിമിതികൾ മറികടക്കുന്നൊരും സംവിധാനമാണിത്. കൂടുതൽ വീക്ഷണകോണും, ഡെപ്ത് ഓഫ് വ്യൂവും ഇതിൽ ലഭിക്കും.
പ്രൊജക്ട് സ്റ്റാർലൈൻ ഡിസ്പ്ലേ യൂണിറ്റ് ഇങ്ങനെ:-
കണ്ണുകൾ, ചെവികൾ, വായ എന്നിവയുടെ സ്ഥാനം ഏകദേശം അഞ്ച് മില്ലിമീറ്റർ കൃത്യതയിൽ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഉയർന്ന ഫ്രെയിം റേറ്റുള്ള (12 എഫ്പിഎസ്) ഫേസ് ട്രാക്കിങ് ക്യാമറ.
- ത്രീഡി വീഡിയോയ്ക്ക് വേണ്ടി മൂന്ന് ക്യാമറ പോഡുകളുടെ ഗ്രൂപ്പുകൾ. ഇവയിൽ ഓരോന്നിലും രണ്ട് ഇൻഫ്രാറെഡ് ക്യാമറകൾ, ഒരു കളർ ക്യാമറ എന്നിവവയും താഴെയുള്ള ക്യാമറപോഡിൽ മുഖത്തേക്ക് സൂം ചെയ്ത് വെച്ചിട്ടുള്ള മറ്റൊരു കളർ ക്യാമറയും.
- നാല് എൻവിഡിയ ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റുകളാണ് (രണ്ട് ക്വാഡ്രോ ആർടിഎക്സ് 6000, രണ്ട് ടൈറ്റൻ ആർടിഎക്സ് ) ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കംപ്രസ് ചെയ്യുക. ഇത് വെബ് ആർടിസി വഴി കൈമാറ്റം ചെയ്യും.
ഇതിനകം ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ഈ സംവിധാനം മണിക്കൂറുകളോളം ഉപയോഗിച്ചുകഴിഞ്ഞു. അഭിമുഖത്തിനും പുതിയ ടീമംഗങ്ങളെ കാണുന്നതിനും സഹപ്രവർത്തകരുമായി ആശയങ്ങൾ പങ്കുവെക്കുന്നതിനുമെല്ലാം ഈ സംവിധാനം അവർ പ്രയോജനപ്പെടുത്തിയെന്നാണ് ഗൂഗിൾ പറയുന്നത്.
ഗൂഗിളിന്റെ പുതിയ സംവിധാനം പരമ്പരാഗത വീഡിയോകോൾ സംവിധാനങ്ങളേക്കാൾ ആളുകളെ കൂടുതൽ അടുപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
إرسال تعليق