കണ്ണൂര്‍ : ഇ ശ്രം രജിസ്‌േട്രഷന്‍ നടപടികള്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ ക്യാമ്പുകള്‍ നടത്തും.
വാര്‍ഡ് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പരമാവധി മികച്ച നെറ്റ് കണക്ടിവിറ്റിയുള്ള സ്ഥലങ്ങളിലായിരിക്കണം ക്യാമ്പുകള്‍ ഒരുക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവര ശേഖരണത്തിന്റെ ഭാഗമായാണ് ഇശ്രം രജിസ്ട്രഷന്‍ നടത്തുന്നത്. 16നും 59 നും ഇടയില്‍ പ്രായമുള്ള ഇഎസ്‌ഐ, പിഎഫ് ആനുകൂല്യമില്ലാത്തവരും വരുമാന നികുതി പരിധിയില്‍ വരാത്തവരുമായ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇശ്രം രജിസ്‌ട്രേഷന്‍ നടത്താം. ജില്ലയില്‍ ഈ വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഡിസംബര്‍ 31 വരെയാണ് രജിസ്‌ട്രേഷനുളള കാലാവധി. ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 2.43 ലക്ഷം തൊഴിലാളികളാണ്.
യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, ജില്ലാ ലേബര്‍ ഓഫീസര്‍ ( എന്‍ഫോഴ്‌സമെന്റ്) കെ എ ഷാജു, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
إرسال تعليق