Join Our Whats App Group

വിസി നിയമനത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

 


കണ്ണൂര്‍ : 

വിസി നിയമനത്തില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായിയിൽ സ്വവസതിയിൽ നിന്ന് കണ്ണൂർ വിമാനതാവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്. 


കണ്ണൂർ സർവകലാശാല വിഷയത്തിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ മുഖ്യമന്ത്രി പിന്തുണച്ചതിനെതിരെയാണ് പ്രതിഷേധം. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസം കെഎസ്​യുവും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group