തളിപ്പറമ്പ്: വിദേശത്ത് ഉയര്‍ന്ന ജോലിക്കുള്ള വിസ തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം വിസ തരാതെയും പണം തിരിച്ചുനല്‍കാതെയും വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.കുറ്റ്യേരിവെള്ളാവിലെ കെ.രാജേഷി (46)ന്റെ പരാതിയിലാണ് വാടാനപ്പള്ളി സ്വദേശി അനുവിന്ദ്, കുന്ദംകുളംത്തെ മണി, മഹാരാഷ്ട്രയിലെ രുദ്ര രേഖാ ഗോപു നാഥഎന്നിവരുടെ പേരില്‍ തളിപ്പറമ്പ പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്.ഇക്കഴിഞ്ഞ ജനുവരി 25 മുതലാണ് ആസ്‌ട്രേലിയയിലേക്ക് വിസ വാഗ്ദാനം നല്‍കി രാജേഷില്‍ നിന്ന് മൂന്നംഗ സംഘം ആറ് ലക്ഷം രൂപ ബേങ്ക് അക്കൗണ്ട് വഴി കൈപറ്റിയത്. വിസ നല്‍കാതായതോടെ പണം തിരിച്ചു ചോദിച്ച ഘട്ടത്തില്‍ കുറച്ചു പണം തിരിച്ചുനല്‍കുകയും ബാക്കി തുക നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.പോലീസ് അന്വേഷണം തുടങ്ങി.
വിദേശ ജോലിക്ക് വിസ: ലക്ഷങ്ങള്‍ കൈപ്പറ്റി തട്ടിപ്പ് നടത്തിയതിനു തളിപ്പറമ്പ് പോലീസ് കേസെടുത്തു
Soorya
0
Post a Comment