ബി ജെ പിയുമായ് രഹസ്യ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസ് മുക്ത കേരളമെന്ന സി പി എം ൻ്റെ സ്വപ്നം പുലരാൻ പോവുന്നില്ലെന്നും കോൺഗ്രസ് വർദ്ധിത വീര്യത്തോടെ തിരിച്ചു വരുമെന്നും സജീവ് ജോസഫ് വ്യക്തമാക്കി. ഉത്തരവായിട്ടും നൽകാതെ പിടിച്ചു വെച്ച പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും ഉടൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പോലീസ് സ്റ്റേഷനിലെത്തുന്നവർക്ക് നിർഭയത്വം ഉറപ്പാക്കണമെന്നും പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ പുതിയ നിയമനിർമ്മാണം വേണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചു. കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡൻ്റ് എ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ, ജില്ലാ പ്രസിഡൻ്റ് കെ രാമകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി പി സുഖദേവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം വി രവീന്ദ്രൻ, എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് കെ പി പോൾ, കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം ഇ വി സുരേശൻ, കുഞ്ഞമ്മ തോമസ്, ടി വി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി മൊയ്തു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കോടൂർ കുഞ്ഞിരാമൻ, ടി കുഞ്ഞികൃഷ്ണൻ, ഡോ: പി സതീശൻ,ഇ വിജയൻ ,യു നാരായണൻ, പി ടി പി മുസ്തഫ, കെ പി ആദം കൂട്ടി എന്നിവർ പ്രസംഗിച്ചു. സംഘടന ചർച്ച ജില്ലാ ജോ: സെക്രട്ടറി സി എൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി ജോൺ അദ്ധ്യക്ഷത വഹിച്ചു കെ വി പ്രേമരാജൻ,പി ഗോവിന്ദൻ, എം വി നാരായണൻ, കെ ബി സൈമൺ, ജോസ് കുട്ടി സ്കറിയ, കെ എസ് സെൽവരാജൻ ,കെ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ: പെൻഷൻകാരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് സജീവ് ജോസഫ് എം എൽ എ. കെ എസ് എസ് പി എ യുടെ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും കോൺഗ്രസിനും ശക്തി പകരാനാകണമെന്നും മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കണമെന്നും സജീവ് ജോസഫ് പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെ പിന്താങ്ങി കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളെ തകർക്കുന്ന രാഷ്ട്രീയ അടിമത്തമാണ് പിണറായി സർക്കാറിൻ്റെത്.കെ എസ് എസ് പി എ (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സർക്കാറാണെന്ന് പറഞ്ഞു തന്നെ മോദി സർക്കാറിൻ്റെ നയങ്ങളെ പിന്തുടർന്ന് മുതലാളിത്വ കൂട്ടുകെട്ടാണ് ഇടതുപക്ഷ സർക്കാറിനുള്ളതെന്ന് സജീവ് ജോസഫ് പറഞ്ഞു.
Post a Comment