Join Our Whats App Group

ലൈഫ് ഭവന പദ്ധതി; വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും ആദ്യ പരിഗണന


ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തി സംസ്ഥന സർക്കാർ. വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും ആദ്യ പരിഗണന നൽകും. വനിതാ ശിശുവികസന ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭാവന പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹരായവർക്ക് വീടും വസ്തുവും ലഭിക്കുന്നുണ്ട്. എന്നാൽ വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുന്നില്ലെന്നും ഇവർക്ക് മുൻഗണന നൽകണമെന്നും കാണിച്ച് വനിതാ ശിശുവികസന ഡയറക്ടർ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു.

ശുപാർശ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനം. പദ്ധതി വഴി വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ സർക്കാർ വരുത്തി. എന്നാൽ അന്തേവാസികൾക്ക് നൽകുന്ന വസ്തുവും വീണ്ടും പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group