കല്യാശേരി മണ്ഡലത്തിലെ 5 സർക്കാർ ഹയർ സെക്കൻ്ററി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗം എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ മാടായി റസ്റ്റ്ഹൗസിൽ ചേർന്നു.
കല്ല്യാശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ, കുഞ്ഞിമംഗലം ഗവ ഹയർ സെക്കൻ്ററി സ്കൂൾ, ചെറുകുന്ന് ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ, മാട്ടൂൽ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി 3 കോടി രൂപ വീതം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചത്.
കല്യാശ്ശേരി സ്കൂളിൽ 2നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാൾ, ടോയ് ലറ്റ് സൗകര്യം ഉൾപ്പടെ ഉണ്ടാകും.
കൊട്ടില സ്കൂളിൽ രണ്ട് നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും, എൻ എസ് എസ് റൂം, എസ് പി സി റൂം, ലാബ്, സ്പോർട്സ് റൂം ലൈബ്രറി, ഐടി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും ഒരുക്കും.
മാട്ടൂൽ സ്കൂളിൽ 3 നിലകളിലായി 18 ക്ലാസ് മുറികളും, ടോയ്ലറ്റ് സൗകര്യവും ഒരുക്കും, കുഞ്ഞിമംഗലത്ത് 4 ക്ലാസ് മുറികളും, സ്റ്റാഫ് റും, ഫിസിക്സ്, കെമിസ്ട്രി ലാബ്, ഓഡിറ്റോറിയം, സ്പോർട്സ് റൂം, ഓഫീസ് റും, ഐടി, ബോട്ടണി, സുവോളജി എന്നീ ലാബ് സൗകര്യങ്ങളും ഉണ്ടാകും.
ചെറുകുന്ന് ബോയ്സിൽ 2 നിലകളിലായി 6 ക്ലാസ് റൂം, സ്റ്റാഫ് റൂം, സയൻസ്, മാത് സ് ലാബ്, ടോയ് ലറ്റ് എന്നിവ ഉണ്ടാകും
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷ (കില ) നാണ് പദ്ധതിയുടെ നിർവഹണ ചുമതല.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ മാസ്റ്റർ, കിലയുടെ അസിസ്റ്റൻ്റ് പ്രൊജക്ട് എഞ്ചിനിയർ ഹരിത ഗണേശൻ പി എന്നിവർ പദ്ധതി വിശദീകരിച്ചു യോഗത്തിൽ പഞ്ചായത്തു പ്രസിഡൻ്റുമാരായ ടി ടി ബാലകൃഷ്ണൻ (കല്യാശ്ശേരി), ഫാരിഷ ടീച്ചർ (മാട്ടൂൽ), പ്രാർത്ഥന എ (കുഞ്ഞിമംഗലം), രതി കെ (കണ്ണപുരം) ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.കെ.ആബിദ, സി.പി ഷിജു, യു.വി രാജീവൻ (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എഞ്ചിനിയർ), വൃന്ദ പ്രകാശ് പി.വി(കില),പ്രിൻസിപ്പാൾ മാർ, ഹെസ് മാസ്റ്റർമാർ, പി.ടി എ പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർമാർ യോഗത്തിൽ പങ്കെടുത്തു.
Post a Comment