ഗുരുഗ്രാം:
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓട്ടോറിക്ഷക്കാരനില്‍ നിന്ന് സാഹസികമായി രക്ഷപെട്ട് യുവതി.ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങിയാണ് 28കാരിയായ യുവതി രക്ഷപെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നിഷ്താ പലിവാള്‍ എന്ന യുവതിയാണ് ട്വിറ്ററില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.
ഞായറാഴ്ച മാര്‍ക്കറ്റില്‍ പോയി മടങ്ങുന്നവഴി സിറ്റിയിലെ ഒരു ഓട്ടോഡ്രൈവറില്‍ നിന്നാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് അവര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി യുവതി തന്റെ ട്വീറ്റില്‍ കുറിച്ചു. പരിചിതമല്ലാത്ത വഴികളിലൂടെ ഓട്ടോ സഞ്ചരിക്കുന്നത് കണ്ട് യുവതി വഴിതെറ്റിയെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട്‌നീങ്ങുകയായിരുന്നു.
ഏകദേശം 12:30 ആയിരുന്നു സമയം. പേടിഎം വഴി പൈസ തന്നാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ മതിയെന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ ഓട്ടോയില്‍ കയറിയത്. അയാള്‍ എന്തോ ഭക്തിഗാനം ഓട്ടോയില്‍ വച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യം ഉറക്കെത്തന്നെ. ഒരു ടി ജംഗ്ഷനില്‍ നിന്ന് വലത്തോട്ടാണ് എനിക്ക് പോകേണ്ടിയിരുന്നത്. പക്ഷെ അയാള്‍ ഇടത്തോട്ടാണ് വണ്ടിയെടുത്തത്. ഞാന്‍ വഴിതെറ്റിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ദൈവത്തിന്റെ പേര് ഉറക്കെ പറയാന്‍ തുടങ്ങി.
എനിക്ക് പോകേണ്ടത് ആ വഴിക്കല്ലെന്ന് ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അയാള്‍ അതിലും ഉറക്കെ ദൈവത്തിന്റെ പേര് പറഞ്ഞുകൊണ്ടേയിരുന്നു. എട്ട് പത്ത് പ്രാവശ്യം അയാളുടെ തോളില്‍ ഞാന്‍ അടിച്ചു. പക്ഷെ കാര്യമുണ്ടായില്ല. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുക മാത്രമായിരുന്നു ഏക വഴി. ഓപ്പോള്‍ സ്പീഡ് 35-40 ആയിരുന്നു. അയാള്‍ സ്പീഡ് കൂട്ടുന്നതിന് മുമ്ബ് ഞാന്‍ പുറത്തേക്ക് ചാടി. നിസാര പരിക്ക് പറ്റിയതല്ലാതെ ഭാഗ്യത്ത് വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അവിടുന്ന് ഞാന്‍ എന്റെ സ്ഥലത്തേക്ക് നടന്നു. അപ്പോഴൊക്കെ ഞാന്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
അപ്പോ ആ ഓട്ടോയുടെ നമ്പർ നോട്ട് ചെയ്യാതിരുന്നതില്‍ ഇപ്പോ എനിക്ക് കുറ്റബോധമുണ്ട്. പക്ഷെ എനിക്കുതോന്നുന്നു ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോൾ നമ്മള്‍ മറ്റൊരു ലോകത്തായിരിക്കും. എല്ലാവരും കരുതലോടെയിരിക്കാന്‍ വേണ്ടിയാണ് ഈ ട്വീറ്റ് കുറിക്കുന്നത്.
Post a Comment