Join Our Whats App Group

27 വർഷങ്ങൾക്കു ശേഷം പഴയകാല സഹപാഠികൾ ഒത്തു ചേർന്നത് നാടിനു കൗതുകമായി


കണ്ണൂർ: നീണ്ട 27 വർഷങ്ങൾക്കു ശേഷം പഴയകാല സഹപാഠികൾ ഒത്തു ചേർന്നത് നാടിനു കൗതുകമായി. പുറത്തീൽ ന്യൂ മാപ്പിള യുപി സ്കൂളിൽ 1994 ൽ ഏഴാം ക്ലാസിൽ പഠിച്ചവരാണ് ഒത്തു ചേർന്നത്. സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ അക്കാലത്തെ അദ്ധ്യാപകരിൽ ഇന്നുള്ള വരെ എത്തിക്കാനായാതും, അവരോട് സംവദിക്കുവാനായതും വലിയ നേട്ടമായി കരുതുന്നു. പരിചയം പുതുക്കിയും, ഓർമ്മകൾ പങ്കുവച്ചും, പഴയ കാലത്തേക്ക് പോയി. വിരമിച്ചതിനു ശേഷം ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് കരുതിയ അധ്യാപകർക്ക് ഈയൊരു സംഗമം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായി. ജീവിതത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ശിഷ്യന്മാരുടെ വിനയവും, എളിമയും കലർന്ന സ്വഭാവമാണ് ജീവിതത്തിൽ ഊർജ്ജം പകരുന്ന ഘടകമെന്ന് മറുപടി പ്രസംഗത്തിൽ അധ്യാപകർ പറഞ്ഞു. യു.പി.സ്കൂൾ ജീവിതത്തിന് ശേഷം ഇതു വരെ നേരിൽ കാണാത്തവർ നേരിൽ കണ്ടപ്പോഴുളള അമ്പരപ്പും, കൗതുകവു എല്ലാവരുടെയും മുഖത്ത് പ്രകടമായി. സംഗമത്തിൽ പുറത്തീൽ ന്യൂ മാപ്പിള യുപി സ്കൂൾ പ്രഥമാധ്യാപകൻ എം.കെ മുഹമ്മദ് ഷരീഫ് മാസ്റ്റർ അദ്ധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ കെ.പി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.കെ.അഹ് മദ്കുട്ടി ഹാജി, പി.ടി.എ. പ്രസിഡന്റ് അഹ് മദ് സഖാഫി, ഒ.എം. നൂറുദ്ദീൻ, ടി പി ഇൽമുന്നിസ, അയ്യൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പഴയ കാല മാനേജർ പി.എം. അഹ്‌മദ് ഹാജി, പി.പി. കമാൽകുട്ടി , സി.കമല, കെ.കെ. അബ്ദു റഹ്മാൻ, പി വി കുഞ്ഞനന്തൻ, സി വി അഹ് മദ്, സിഎം മൂസക്കുട്ടി, കെ.ആർ. അശോകൻ, കെ.കെ.അബ്ദു റഹീം, എ.ഒ. വസന്ത, ജയശ്രീ, ടി.പി. അബ്ദുല്ല , ഇന്ദിര, എന്നീ അദ്ധ്യാപകരെ വിദ്യാർത്ഥികൾ മൊമന്റോയും, പൊന്നാടയും നൽകി ആദരിച്ചു. അദ്ധ്യാപകർ മറുപടി പ്രസംഗം നടത്തി. നസീമുദ്ദീൻ കമാൽ, നസീർ കെ.പി., സബീന വിവി, രഹന എൻ പി, സനീറ ടി പി തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് ഫസൽ സ്വാഗതവും സന്ദീപ് എപി നന്ദിയും പറഞ്ഞു. അനാരോഗ്യം കാരണം വരാൻ സാധിക്കാത്തവരുടെ വീട്ടിൽ ചെന്ന് ആദരിച്ചതും ശ്രദ്ധേയമായി.

Post a Comment

Previous Post Next Post
Join Our Whats App Group