പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓർത്തോപ്പഡിക്‌സ് ഒ.പി ഒന്നിടവിട്ട ദിവസങ്ങളിലാക്കി ക്രമീകരിക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. ഇതുപ്രകാരം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഒ.പി. മറ്റ് ദിവസങ്ങളിൽ ശസ്ത്ര ക്രിയ ഉൾപ്പടെയുള്ള പ്രൊസീജറുകൾ ചെയ്യും. എന്നാൽ അടിയന്തിര ചികിത്സ 24 മണിക്കൂറും ലഭ്യമാണ്. അത്യാഹിതവിഭാഗത്തിൽ ഓർത്തോ വിഭാഗം ഡോക്ടർമാർക്ക് സ്റ്റേ ഡ്യൂട്ടിയും നിശ്ച യിച്ചു. ഓർത്തോ വിഭാഗത്തിൽ ഒരൊറ്റയൂണിറ്റായി പ്രവർത്തിക്കുന്നതാണ് നിലവിലെ സാഹചര്യ ത്തിൽ അഭികാമ്യം എന്ന എച്ച്.ഒ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും ആയത് ഡിസംബർ 13 മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാൻ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർക്ക് സ്റ്റേ ഡ്യൂട്ടി; 13 മുതൽ ഓർത്തോ, ഒ.പി ഒന്നിടവിട്ട ദിവസങ്ങളിൽ
Soorya
0
Post a Comment