Join Our Whats App Group

സമ്പൂർണ്ണ വർഷഫലം: ജ്യോതിഷപ്രകാരം 2022 നിങ്ങൾക്കെങ്ങനെ എന്നറിയാം... | Astro Yearly 2022 Full Predictions

 


മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വർഷത്തിന്റെ ആദ്യ പകുതി പലതരത്തിൽ ഭാഗ്യാനുഭവങ്ങൾ കടന്നു വരും . മംഗല്യ ഭാഗ്യവും വിദേശവാസത്തിന് സാഹചര്യങ്ങൾ ഒത്തു വരുകയും ചെയ്യും. ആദ്യ പകുതിക്ക് ശേഷം ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. ആശ്രദ്ധയാൽ അനർത്ഥങ്ങളെ ക്ഷണിച്ചു വരുത്തരുത്. ധനനഷ്ടത്തിന് ഇടവരുമെങ്കിലും ശരിയായ തീരുമാനമെടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവ്യത്തികൾ നല്ല ഫലം തരും . പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം . കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം. ദോഷശാന്തിക്കായി ദു:സ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി , രോഗികൾക്ക് സഹായം , കുഞ്ഞു ങ്ങൾക്ക് മധുരം


ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)

വർഷത്തിന്റെ ആദ്യ കാലം ചില വിഷമങ്ങൾ അലട്ടിയേക്കാം. അന്യരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് മനോദുഃഖം വാങ്ങരുത്. ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം വർഷ പകുതി കഴിഞ്ഞാൽ കർമ്മരംഗത്ത് നേട്ടം , കളത്ര വീട്ടു കാരിൽ നിന്നും ധനസഹായം, ഭാഗ്യാനുഭവം, വിദേശ യോഗം, മത്സരങ്ങളിൽ വിജയ സാധ്യത ഗ്യഹത്തിൽ സന്തോഷാനുഭവം ഇവ അനുഭവത്തിൽ വരും . നിയമയുദ്ധം അവസാനി പ്പിക്കും. ഈശ്വര പ്രാർത്ഥനയാലും ക്ഷമയോടെയും പ്രവൃത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി , അർഹരായവർക്ക് ദാനം


മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ ഗുണകരമാണ്. കർമ്മഗുണം സന്താന ഗുണം ഇവ ഉണ്ടാകും ശേഷം കയറ്റവും ഇറക്കവും ഒരുപോലെ അനുഭവപ്പെടും. ഈ വർഷം എടുത്തു ചാടാതെയും അലസത കൂടാതെയും പ്രവർത്തിച്ചാൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. വാദപ്രതിവാദം മദ്ധ്യസ്ഥത , ജാമ്യം ഇവപാടില്ല. ശാരിരികമായ അലട്ടലുകൾ ഇടക്കിടെ ഉണ്ടായി കൊണ്ടിരിക്കും . വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന ചെയ്യുക വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കുക .അപകട ദുരിതങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷ പ്രാപിക്കാനിടയാകും. ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹ പ്രീതി, പ്രാർത്ഥന, വ്രതം , ജപം ജീവജാലങ്ങൾക്ക് അന്നം


കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വർഷത്തിന്റെ ആദ്യ പകുതി വളരെ സൂക്ഷിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകേണ്ടതായിട്ടുണ്ട്. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. വർഷപകുതി കഴിഞ്ഞാൽ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും . കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും കാര്യവിജയമുണ്ടാകും. ശത്രുശല്യം കുറയും വിവാഹം , പ്രണയം ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. തടസ്സപ്പെട്ട് കിടന്ന വിദേശ യാത്ര സഫലീകൃതമാവും വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. നേത്രസംബന്ധമായ അസുഖം, വാത സംബദ്ധമായ അസുഖം അവഗണിക്കരുത്. ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി, ദാനധർമ്മം.


ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും ഗുണാനുഭവം ഉണ്ടാവുന്നതാണ്. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. സന്താനത്തിന് കർമ്മരംഗത്ത് അംഗീകാരം. മംഗല്യ ഭാഗ്യം . തർക്കവിതർക്കങ്ങൾ പരിഹരിക്കും. ആദ്യ പകുതിക്കുശേഷം വിശ്വാസ വഞ്ചനയ്ക്ക് സാധ്യത ഉള്ളതിനാൽ കരുതിയിരിക്കുക. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത് . ഭൂമിസംബ ദ്ധമായ നഷ്ടം വരാതെ നോക്കണം’ . സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും സത്യസന്ധമായും നീതിയുക്തവുമായുള്ള സമീപനം വിജയത്തിലേക്കുള്ള മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത് . ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക. ദോഷശാന്തിക്കായി ദുഃസ്ഥീരമായി നിൽക്കുന്ന ഗ്രഹപ്രീതി , തീർത്ഥാടനം പുരാണ പാരായണം.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)

വർഷത്തിന്റെ ആദ്യ പകുതി ചെറിയ വൈഷമ്യങ്ങൾ ഉണ്ടായേക്കാം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. മുട്ട് വേദന, വാത സംബദ്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക ത്വക്ക് രോഗങ്ങൾ അലട്ടിയേക്കാം. ആദ്യ പകുതിക്ക് ശേഷം മംഗല്യ യോഗം, പ്രണയം പൂവണിയും അപ്രതീക്ഷിതമായി ധനം വന്നു ചേരും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും ജോലിയിൽ പ്രത്യേക പരിഗണന ലഭിക്കും. ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹ പ്രീതി. ആരാധന മുടക്കരുത്.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വർഷത്തിന്റെ ആദ്യ പകുതി പൊതുപ്രവർത്തകർക്ക് അംഗീകാരം, ഗൃഹം സ്വന്തമാക്കാൻ കഴിയും സന്താനത്തിന് മേൻമയുള്ള ജോലി കിട്ടും തൊഴിൽ പരമായ തടസ്സം മാറും. പുതിയ നിർമ്മാണ പ്രൊജക്ടിൽ പങ്കാളിയാവും സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണം ലഭിക്കും. ആദ്യ പകുതിക്ക് ശേഷം സാമ്പത്തീക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. പകർച്ചവ്യാധികളെ കരുതിയിരിക്കുക, വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ദോഷപരിഹാരമായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി , വികലാംഗർക്ക് അന്നദാനം


വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

ആദ്യ പകുതി ഗുണദോഷസമ്മിശ്രം ശേഷം തൊഴിൽ പരമായും സന്താനങ്ങൾ മുഖേനയും നേട്ടം. അപ്രതീക്ഷിതമായി ധനം വന്നു ചേരും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം, ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും . കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം. ഗൃഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാക്കും സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാവും. ദോഷപരിഹാരമായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി , സാധുക്കൾക്ക് അന്നദാനം.


ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറക്കണം. തൊഴിൽ പരമായും ധന ക്രയവിക്രയ പരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക .യാത്രകൾ കഴിവതും കുറക്കുക മദ്ധ്യസ്ഥത , ജാമ്യം ഇവയിൽ നിന്നും വിട്ടുനിൽക്കുക. വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യത .ഒപ്പം നിൽക്കുന്നവർ കൂറ് മാറാൻ ഇടയുണ്ട്. കർമ്മമേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഈശ്വരാധീനം വർദ്ധിപ്പിക്കുക ദോഷപരിഹാരമായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി, അന്നദാനം.


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വർഷത്തിന്റെ ആദ്യ പകുതി പലതരത്തിലും ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ഉദ്യോഗം, വിദ്യ, കർമ്മം, ബിസിനസ്സ് ഇവയിൽ ഉന്നതി . വിദേശവാസത്തിന് യോഗം . ബിസിനസ്സ് വിപുലീകരിക്കാനും , കരാറുകൾ, പുതിയ ഇടപാടുകൾ ഇവയ്ക്കും അനുകൂലം. ഗ്യഹനിർമ്മാണം പുരോഗമിക്കും ഗൃഹോപകരണങ്ങളും ആഢംബര വസ്തുക്കളും. കൈവരും. ആദ്യ പകുതിക്ക് ശേഷം എല്ലാ കാര്യങ്ങളും വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാവും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത ഒഴിവാക്കി പഠനപുരോഗതിക്കായി ശ്രമിക്കണം കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തുക.

ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹ പ്രീതി രോഗികൾക്കും വൃദ്ധർർക്കും സഹായം


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

വർഷത്തിന്റെ ആദ്യ പകുതി പല തരത്തിലുള്ള വൈഷമ്യങ്ങൾ ഉണ്ടാവുമെങ്കിലും ശേഷം ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം . വിവാഹം, ഉദ്യോഗം, പ്രണയം ഇവയെല്ലാം അനുഭവയോഗ്യമാവും. ധനക്ലേശം മാറിവരും. രാഷ്ട്രീയ സാമൂഹ്യ കലാ രംഗത്തുള്ളവർക്ക് അംഗീകാരം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിലിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യം വരാം. കൂടെ നിൽക്കുന്നവരിൽ നിന്ന് ചതി പറ്റാതെ നോക്കണം പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം ഭവനഭാഗ്യം. ദോഷശാന്തിക്കായി ദുഃസ്വിര മായി നിൽക്കുന്ന ഗ്രഹ പ്രീതി .ധാന്യങ്ങൾ ദാനം ചെയ്യുക . കാക്കയ്ക്ക് ഭക്ഷണം നൽകുക.


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

ഈ വർഷം ഈശ്വരാധീനത്താൽ ഗുണകരമായി മാറ്റാം. എത്ര ബുദ്ധിയുട്ടുള്ള കാര്യങ്ങളും മന: സംയമനത്തോടെയും സാവകാശത്തോടെയും ചെയ്യുക വഴി വിജയിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക വഴി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതെ വരുത്താം. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക . വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ നല്ല ശ്രദ്ധ വേണം. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ധൂർത്ത് ഒഴിവാക്കുക. ക്ഷമയോടെ പ്രവർത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാവും. ദോഷശാന്തിക്കായി ദുഃസ്ഥിരമായി നിൽക്കുന്ന ഗ്രഹപ്രീതി പ്രാർത്ഥന, ദേവാലയ ദർശനം സാധു സഹായം.


ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും

ജ്യോതിഷി പ്രഭാസീന. സി. പി., മമ്പറം പി ഒ, പിണറായി, കണ്ണൂർ ജില്ല. | ഫോൺ: +91 9961442256

Post a Comment

Previous Post Next Post
Join Our Whats App Group