Join Our Whats App Group

പരിയാരം അരിപ്പാമ്പ്രയിലെ 12 ഓളം മോഷണകേസിലെ പ്രതി പോലീസിനെ വെട്ടിച്ച് മറ്റൊരു കേസിൽ കോടതിയിൽ കീഴടങ്ങി.

പയ്യന്നൂർ.പകൽ സമയത്ത് ഓട്ടോ ഡ്രൈവർ പാതിരാത്രിയിൽ നാട്ടിലെ കള്ളൻ. നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണ പരമ്പര നടത്തിപോലീസിന് തലവേദനയായും പഴി കേൾക്കേണ്ടതായും വന്ന മോഷ്ടാവ് ഒടുവിൽ മറ്റൊരു കേസിൽ കോടതിയിൽ കീഴടങ്ങി.

പരിയാരം അരിപ്പാമ്പ്രയിലെ നിരവധി വീടുകളിൽമോഷണം നടത്തി പോലീസിന് പിടികൊടുക്കാതെ മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും പണവും പഞ്ചായത്ത് മെമ്പറുടെ തറവാട്ടുവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി മറ്റൊരു കേസിൽ പോലീസിനെ വെട്ടിച്ച് കോടതിയിൽ ഹാജരായി റിമാൻ്റിലായി. പരിയാരം തോട്ടിക്കൽ സ്വദേശി പി. എം.മുഹമ്മദ് മുർഷിദ് (32) ആണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അഭിഭാഷകൻ മുഖേന ഇന്നലെ വൈകുന്നേരത്തോടെ ഹാജരായത്. കേസ് പരിഗണിച്ച കോടതി പ്രതിയെ റിമാൻ്റു ചെയ്തു. കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു, എസ്.ഐ.രൂപ മധൂസദനൻ എന്നിവരുൾപ്പെടെ പോലീസ് സംഘം കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് അഭിഭാഷകൻ്റെ സഹായത്തോടെ പ്രതികോടതിയിൽ ഹാജരാകുകയായിരുന്നു.2013-ൽ മണൽ കടത്തുമായി ബന്ധപ്പെട്ട കേസിൽ കോടതി ഇയാൾക്കെതിരെ വാറൻ്റു പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് പ്രതി കോടതിയിൽ ഹാജരായി റിമാൻ്റിലായത്.പോലീസ് അറസ്റ്റ് നീക്കം പാളിയതോടെ അരിപ്പാമ്പ്രയിലെ 12 ഓളം മോഷണകേസിൽ അറസ്റ്റു ചെയ്യുന്നതിന് പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബു പ്രൊഡക്ഷൻ വാറൻ്റു പുറപ്പെടുവിക്കാൻ കോടതിയിൽ അപേക്ഷ നൽകി.അതേ സമയം പരിയാരം അരിപ്പാമ്പ്രയിലും പരിസരത്തും നടന്ന മോഷണത്തിൽ സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ മാസം രണ്ടിന് മോഷ്ടാവ് പണവും തൊണ്ടിമുതലും ഉപേക്ഷിക്കുകയും സമീപം മോഷണം നടത്തിയ വീട്ടുകാരുടെ പേരുവിവരങ്ങൾ എഴുതിയ കത്തും വെച്ച് സ്ഥലം വിട്ടത്.പോലീസ് തൊണ്ടിമുതൽ പയ്യന്നൂർ ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസേട്രട്ട് കോടതിയിൽ ഹാജരാക്കി മോഷ്ടാവിൻ്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള കേസ് ഫയലുകൾ സമർപ്പിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ മോഷ്ടാവിനെ പരിയാരം പോലീസ് പിടികൂടാൻ ഓട്ടോ പിൻതുടർന്നെങ്കിലും ഇയാൾ ഓട്ടോ ഉപേക്ഷിച്ച് ദിവസങ്ങൾക്ക് മുമ്പ് രക്ഷപ്പെട്ട സംഭവവുമുണ്ടായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group